
സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി ദേവിക നമ്പ്യാരും ഗായകൻ വിജയ് മാധവും. അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ പേരും ദേവികയുടെ ഗർഭകാലത്തെ വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ടായിരുന്നു. ആദ്യത്തെ പ്രസവം പോലെ ആയിരുന്നില്ല രണ്ടാമത്തെ പ്രസവം എന്നും രണ്ടാമത്തേത് അത്ര സുഖമുള്ള ഒരു ഓർമയല്ലെന്നും ഇരുവരും പുതിയ വ്ളോഗിൽ പറയുന്നു.
ആദ്യത്തെ പ്രസവം പോലെയായിരിക്കുമെന്ന് കരുതി തന്ന ഡേറ്റ് മനസിൽ കുറിച്ചിട്ട് കഴിയുകയായിരുന്നുവെന്നും അതുകൊണ്ട് ഹോസ്പിറ്റൽ ബാഗ് പോലും പാക്ക് ചെയ്തിരുന്നില്ലെന്നും ദേവിക പറഞ്ഞു. ''ഇത്തവണത്തേത് സി സെക്ഷൻ ആയിരുന്നു. എല്ലാവരും ശരിക്കും പേടിച്ച് പോയിരുന്നു. ബോധം വരുമ്പോൾ എന്റെ കയ്യും കാലുമൊന്നും അനങ്ങുന്നില്ല. മരിച്ച് പോകും എന്നായിരുന്നു ഞാനും കരുതിയത്. ഒരു ദിവസം കഴിഞ്ഞാണ് ഞാൻ കുഞ്ഞിനെ കണ്ടത്. അതുവരെ ബോധം ഇല്ലായിരുന്നു'', ദേവിക പറയുന്നു.
തന്റെ അവസ്ഥയും അത്ര സുഖകരമായിരുന്നില്ല എന്നായിരുന്നു വിജയ്‍യുടെ പ്രതികരണം. ''കുട്ടിയെ കണ്ട് കഴിഞ്ഞപ്പോള്‍ അമ്മയേയും കൂടി കാണണമല്ലോ, എന്നാലല്ലേ ഒരു പൂര്‍ണത വരുന്നത്. ഇപ്പോള്‍ വരും എന്ന് പറഞ്ഞെങ്കിലും ഡ്യൂറേഷന്‍ ഇങ്ങനെ കൂടി വരികയായിരുന്നു. ഇടയ്ക്ക് അകത്ത് കയറി ചോദിച്ചപ്പോള്‍ ദേവികയ്ക്ക് ബോധം വന്നിട്ടില്ലെന്ന് പറഞ്ഞു. ഞാന്‍ മുള്ളില്‍ നില്‍ക്കുന്ന അവസ്ഥയിലായിരുന്നു.
543 കോടി പടവും വീണു, മുന്നിലുള്ളത് മൂന്ന് ചിത്രങ്ങൾ മാത്രം; ഷാരൂഖ് ഖാനെയും വീഴ്ത്തി ഛാവ മുന്നോട്ട്
മൂക്കിലും വായിലും ട്യൂബുകളൊക്കെയായാണ് ദേവികയെ പുറത്ത് കൊണ്ടുവന്നത്. ആ കിടപ്പ് കണ്ടതും അയ്യോ, എല്ലാം പോയല്ലോ എന്നായിരുന്നു തോന്നിയത്. പ്രസവവും കുഞ്ഞും ഒന്നും വേണ്ടായിരുന്നു എന്ന് വരെ ആ നിമിഷം തോന്നിപ്പോയി. വെന്റിലേറ്റര്‍ സപ്പോര്‍ട്ട് എന്ന് പറഞ്ഞതും ഞാന്‍ ആകെ വല്ലാതായിരുന്നു. എമര്‍ജന്‍സി സി സെക്ഷനായതിനാല്‍ അനസ്‌തേഷ്യ ഓറലി ആയിരുന്നു. ദേവികയെ അങ്ങനെ ഞാൻ കണ്ടിട്ടില്ല. പിന്നെ ഞാൻ റൂമിൽ ചെന്ന് കരഞ്ഞ് ഉപവാസമൊക്കെ തുടങ്ങി'', എന്നും വിജയ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..