'ഞാൻ അതുപോലെയല്ല, ആഭരണങ്ങൾ തീരെ ഇഷ്ടമല്ല..'; ചന്ദനമഴയിലെ ഊർമിളാദേവി പറയുന്നു

Published : Jul 22, 2026, 03:26 PM IST
Actress Rupa Sree

Synopsis

ചന്ദനമഴ പരമ്പരയിലെ ഊർമ്മിളാ ദേവി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രൂപശ്രീ, യഥാർത്ഥ ജീവിതത്തിൽ താനൊരു സൗമ്യ സ്വഭാവക്കാരിയാണെന്ന് വെളിപ്പെടുത്തി.

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാകാത്ത പരമ്പരയാണ് ചന്ദനമഴ. 2014 മുതല്‍ 2017 വരെയായിരുന്നു ചന്ദനമഴ സംപ്രേഷണം ചെയ്തിരുന്നത്. അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും, പരമ്പരയിലെ താരങ്ങളെയെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ട്രോൾ പേജുകളിലും നിരന്തര സാന്നിധ്യമാണ് ചന്ദനമഴ. പരമ്പരയിൽ ഊര്‍മിളാ ദേവി എന്ന അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് രൂപശ്രീ. ഇപ്പോൾ തമിഴ് സീരിയലുകളിലാണ് രൂപശ്രീ സജീവമായിട്ടുള്ളത്യ പുതിയൊരഭിമുഖത്തിൽ ചന്ദനമഴയെക്കുറിച്ചും ഊർമിളയെക്കുറിച്ചുമൊക്കെ രൂപശ്രീ സംസാരിക്കുന്നുണ്ട്.

''എന്നെ കണ്ടാൽ തന്നെ പേടിക്കുമെന്നൊക്കെ ചിലർ പറയും. പക്ഷേ, ബേസിക്കലി ഞാനൊരു സോഫ്റ്റ് ക്യാരക്ടറാണ്. ചന്ദനമഴയിലെ കോസ്റ്റ്യൂംസ് എല്ലാം ഞാൻ തന്നെയാണ് സെലക്ട് ചെയ്തിരുന്നത്. അവർക്ക് ബ്രൈറ്റ് കളറുകളാണ് വേണ്ടിയിരുന്നത്. ഹെവി ആയിട്ടുള്ള ആഭരണങ്ങളും വേണമായിരുന്നു. പക്ഷേ, എനിക്ക് ആഭരണങ്ങൾ ഒട്ടും ഇഷ്ടമല്ല. എവിടെപ്പോയാലും ഒരു ചെറിയ സിംപിൾ ചെയിൻ മാത്രമാണ് ധരിക്കുക. ചന്ദനമഴയുമായി ബന്ധപ്പെട്ട ട്രോളുകളും വീഡിയോകളുമൊക്കെ ശാലു കുര്യനും ചാരുത ബൈജുവുമൊക്കെ അയച്ചുതരും. അതൊക്കെ നോക്കാറുണ്ട്. പൊസിറ്റീവ് ക്യാരക്ടറുകൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. നെഗറ്റീവ് ചെയ്യാനും കുഴപ്പമൊന്നുമില്ല. കോമഡി ചെയ്യാൻ വലിയ പാടാണ് '', ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ രൂപശ്രീ പറഞ്ഞു.

കേരളം ഇപ്പോൾ തന്റെ നാട് പോലെ തന്നെ ആയെന്നും രൂപശ്രീ പറയുന്നു. ''വിജയ് ടിവിയിൽ ഇപ്പോൾ ചെയ്യുന്ന സീരിയൽ കണ്ട്, തമിഴ്നാട്ടിൽ കോളേജ് കുട്ടികളടക്കമുള്ള ആരാധകരുടെ കത്ത് വരാറുണ്ട്. ആരാധകർ എന്ന് എനിക്ക് പറയാനാകില്ല, കേരളത്തിൽ എനിക്ക് കുറേ ഫാമിലി ഫ്രണ്ട്സ് ആണ് ഉള്ളത്. കേരളത്തിലെ ബിരിയാണിയും എനിക്ക് വലിയ ഇഷ്ടമാണ്'', രൂപശ്രീ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'അത്ഭുതകരമായ പ്രൊജക്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്, ആഗോള തലത്തിൽ ശ്രീരാമന്‍റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം'; 'രാമായണ'യെ കുറിച്ച് യഷ്
'സാമ്പത്തിക സഹായത്തെക്കുറിച്ചല്ല ഞാൻ നിങ്ങളോ‌ട് പറയുന്നത്'; രേണു സുധിക്ക് പിന്തുണയുമായി ബിഷപ്പ് നോബിള്‍