'പണവും സ്വർണവും കിട്ടിയാൽ ഞങ്ങളെ കൊടുക്കുമോ?' ചമയവിളക്കിനെത്തിയ മകന്‍റെ ചോദ്യത്തെക്കുറിച്ച് അമ്പിളി ദേവി

Published : Apr 14, 2026, 12:35 PM IST
ambili devi about her younger sons question while attending chamaya vilakku

Synopsis

കൊറ്റംകുളങ്ങര ചമയ വിളക്കിന് എത്തിയപ്പോൾ ഇളയ മകൻ ചോദിച്ച ചോദ്യത്തെക്കുറിച്ച് അമ്പിളീദേവി

സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു അമ്പിളി ദേവി. ഇപ്പോള്‍ നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലുമാണ് താരത്തെ പ്രധാനമായും ആരാധകർ കാണാറുള്ളത്. അമ്പിളി ദേവിയുടെ ദാമ്പത്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങളും ഇടയ്ക്ക് വലിയ വാർത്തയായിരുന്നു. ഇപ്പോൾ രണ്ടു മക്കളുമൊത്ത് സിംഗിൾ മദറായി മുൻപോട്ടു പോകുകയാണ് അമ്പിളി. അപ്പു, അർജുൻ എന്നിങ്ങനെ രണ്ടു മക്കളാണ് അമ്പിളിദേവിക്കുള്ളത്. കൊറ്റംകുളങ്ങര ചമയ വിളക്കിനായി മക്കളുമൊന്നിച്ച് അമ്പിളിദേവി എത്തിയിരുന്നു. ഇതിനിടെ ഇളയ മകനുമായി നടന്ന രസകരമായ ഒരു സംഭാഷണമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

മൂത്തമകൻ അമർനാഥിനെ അമ്പിളി ഒരുക്കുന്നതിനിടെയായിരുന്നു ഇളയ മകൻ അജുക്കുട്ടന്റെ കുസൃതി നിറഞ്ഞ ചോദ്യം. അമ്മയ്ക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാ? എന്നായിരുന്നു അജു കുട്ടന്റെ ആദ്യത്തെ ചോദ്യം. എനിക്ക് ഈ ലോകത്ത് ആരെയാണ് ഏറ്റവും ഇഷ്ടമെന്ന് അജു കുട്ടൻ‌ തന്നെ പറഞ്ഞേ എന്നായിരുന്നു അമ്പിളിയുടെ മറുപടി. അമ്മ തന്നെ മറുപടി പറയണമെന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ മക്കളെയാണ്, എന്റെ അപ്പുകുട്ടനേയും അജുക്കുട്ടനേയുമാണ് എന്നാണ് അമ്പിളി മറുപടി പറഞ്ഞത്. അമ്മയ്ക്ക് ഞങ്ങളോട് എത്ര ഇഷ്ടമുണ്ട്? എന്നായിരുന്നു അടുത്ത ചോദ്യം. കുറേ കുറേ ഇഷ്ടമുണ്ട് എന്ന് അമ്പിളി പറഞ്ഞു. എന്നിട്ടും സംശയം തീരാത്ത അജുക്കുട്ടൻ വീണ്ടും അടുത്ത ചോദ്യവുമായി എത്തുകയാണ്.

ഈ ലോകത്തുള്ള എല്ലാ പണവും സ്വർണവും ഡയമണ്ടും എല്ലാം തരാമെന്ന് പറഞ്ഞാൽ അമ്മ ഞങ്ങളെ കൊടുക്കുമോ? എന്നായിരുന്നു അജുക്കുട്ടന്റെ അടുത്ത ചോദ്യം. ഈ ലോകത്തെ എന്തു തരാമെന്ന് പറഞ്ഞാലും അമ്പിളിയമ്മ എന്റെ അപ്പൂനേയും അജുവിനേയും കൊടുക്കില്ല എന്നായിരുന്നു അമ്പിളിയുടെ മറുപടി.

PREV
Read more Articles on
click me!

Recommended Stories

'അനുവിനോട് മിണ്ടാതിരുന്ന സമയത്ത് നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്, ഈഗോ ഇല്ല'; വ്യക്തമാക്കി നൂറ
'മോഡേൺ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല'; ആരാധകർക്ക് മറുപടിയുമായി ഗൗരി കൃഷ്ണൻ