'എന്‍റെ മക്കള്‍ എന്നെ ശരിക്കും കരയിപ്പിച്ചു'; വിദ്യാര്‍ഥികള്‍ നല്‍കിയ പിറന്നാള്‍ സര്‍പ്രൈസിനെക്കുറിച്ച് അഞ്ജു അരവിന്ദ്

Published : Oct 30, 2025, 02:29 PM IST
anju aravind about the birthay surprise she received from dance class students

Synopsis

നടി അഞ്ജു അരവിന്ദിന് 50-ാം പിറന്നാളിന് നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഒരുക്കിയ സർപ്രൈസ് താരത്തെ സന്തോഷം കൊണ്ട് കരയിപ്പിച്ചു.

നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സീരിയലുകളിലും സജീവമായി. സ്വന്തമായി ഒരു നൃത്തവിദ്യാലയവും അഞ്ജു നടത്തുന്നുണ്ട്. 50-ാം പിറന്നാളിന് തന്റെ വിദ്യാർത്ഥികൾ തന്ന സർപ്രൈസിനെക്കുറിച്ച് സംസാരിക്കുകയാണ് അഞ്ജു ഇപ്പോൾ

''ഇത്തവണ പിറന്നാളിന് എന്റെ മക്കളെന്നെ ശരിക്കും കരയിപ്പിച്ചു. സങ്കടം കൊണ്ടല്ല കേട്ടോ, സന്തോഷം കൊണ്ട്. സത്യത്തിൽ ഒരു കേക്ക് കട്ട് ചെയ്യാനോ, ഒന്ന് മനസറിഞ്ഞ് സന്തോഷിക്കുവാനോ ഉള്ള  മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. പക്ഷേ എന്റെ മക്കൾ ഒരു സർപ്രൈസ് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. സത്യത്തില്‍ വളരെ സ്ട്രിക്ട് ആയിട്ടുള്ള ടീച്ചറാണ് ഞാൻ. പഠിപ്പിച്ച രീതിയിൽ ഡാൻസ് ചെയ്യാതിരുന്നാലോ ക്ലാസിൽ വരാതിരുന്നാലോ ശ്രദ്ധിക്കാതിരുന്നാലോ ഒക്കെ അവരെ നല്ലോണം വഴക്കു പറയാറുണ്ട്. നാലഞ്ച് വർഷം മുമ്പ് പതിനാല് വയസുള്ള എന്റെ വിദ്യാർഥിയെ വഴക്കു പറഞ്ഞു. നല്ല കഴിവുള്ള ഒരു കുട്ടി... ഒട്ടും പ്രാക്ടീസ് ഇല്ലാതെയായിരുന്നു ക്ലാസിനു വന്നത്. ഇടയ്ക്ക് ക്ലാസിൽ വരികയുമില്ല. ഒരു ദിവസം കുട്ടിയുടെ മാതാപിതാക്കളുടെ ഫോൺ കോൾ വന്നു. കുട്ടിയെ വഴക്കു പറഞ്ഞതിന് പരാതി. ന്യൂ ജനറേഷന്‍ കുട്ടികളെ സ്ട്രിക്ട് ആയി പഠിപ്പിക്കാൻ കഴിയില്ല, എന്റെ രീതികൾ മാറ്റുന്നതാണ് നല്ലത് എന്നാണ് അവർ പറഞ്ഞത്. ഏതു ജനറേഷൻ ആയാലും ഡിസിപ്ലിൻ ഉണ്ടാകണം എന്ന് ഞാൻ മറുപടി പറഞ്ഞു.

ഇപ്പോൾ ഈ സംഭവം പറയാൻ ഒരു കാരണമുണ്ട്. ഈ പിറന്നാൾ ദിവസം എന്റെ കുഞ്ഞുങ്ങളുടെ കണ്ണിലെ സ്നേഹം കണ്ടപ്പോൾ, പിറന്നാൾ ആഘോഷിക്കാൻ അവരെടുത്ത എഫേർട്ട് കണ്ടപ്പോൾ ഒരു കാര്യം മനസിലായി. നമ്മൾ ആത്മാർഥമായാണ് കുട്ടികളെ പഠിപ്പിക്കുന്നതെങ്കിൽ, അവരുടെ നന്മയാണ് ആഗ്രഹിക്കുന്നതെങ്കിൽ എത്ര വഴക്കു പറഞ്ഞാലും നമുക്ക് അവരോടുള്ള സ്നേഹവും കരുതലും അവർ തിരിച്ചറിയും, അത് ഓൾഡ് ജനറേഷൻ ആയാലും ന്യൂ ജനറേഷൻ ആയാലും...'', ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അഞ്ജു അരവിന്ദ് പറഞ്ഞു.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് വിമര്‍ശിക്കുന്നു, എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്': രേണു സുധി
'ഹൻസികയ്ക്ക് ശേഷമെത്തുന്ന പെൺകുട്ടി'; ജെൻഡർ റിവീൽ വീഡിയോ പങ്കുവെച്ച് തൻവി