
കഥ ഇതുവരെ
സംഭവിച്ച കാര്യങ്ങളെല്ലാം രേവതിയോട് പറയാനായി സച്ചി ഒരുങ്ങിയെങ്കിലും അവസാന നിമിഷം സച്ചിയ്ക്ക് അത് കഴിഞ്ഞില്ല . അതേസമയം
തന്റെ പണം പിരിക്കാൻ മഹേഷിന്റേയും കൂട്ടുകാരുടെയും അടുത്ത് എത്തിയിരിക്കുകയാണ് ആന്റണി. ഉടൻ തന്നെ തന്റെ പണം തരണമെന്നും അല്ലെങ്കിൽ ഈ കാറുകളെല്ലാം താൻ കൊണ്ടുപോകുമെന്നും ആന്റണി അവരോട് പറയുന്നു. കുറച്ച് ദിവസത്തെ കൂടി അവധി അവർ ചോദിച്ചെങ്കിലും ആന്റണി അത് നൽകാൻ തയ്യാറാവുന്നില്ല. അപ്പോഴാണ് സച്ചി അങ്ങോട്ടെത്തുന്നത്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
----------------------------
സച്ചിയെ കണ്ടതും ആന്റണി പുച്ഛത്തോടെ നോക്കി നിൽക്കുകയാണ്. ആ വന്നല്ലോ , താൻ പറഞ്ഞ പ്രകാരം മാപ്പ് പറയാൻ ആണ് വന്നതല്ലേ , എന്നാൽ കാൽ പിടിച്ച് മാപ്പ് പറഞ്ഞോ, അങ്ങനെയെങ്കിൽ താൻ ഇവരുടെ വണ്ടി കൊണ്ടുപോകില്ല എന്ന് ആന്റണി സച്ചിയോട് പറഞ്ഞു. എന്നാൽ സച്ചിയോട് ഒരു കാരണവശാലും മാപ്പ് പറയരുതെന്നാണ് മഹേഷ് പറഞ്ഞത്. സച്ചി ഇപ്പോൾ തന്റെ കാലിൽ വീണ് മാപ്പ് പറയുമെന്ന് കാത്തിരുന്ന ആന്റണിയ്ക്ക് പക്ഷെ തെറ്റി . ആന്റണി ഞെട്ടിത്തരിക്കും വിധമായിരുന്നു പിന്നെ സച്ചിയുടെ ഡയലോഗും ആക്ഷനും. എന്താന്ന് അല്ലെ....
ആന്റണിയ്ക്ക് തന്റെ കൂട്ടുകാർ കൊടുക്കാനുള്ള മുതലും പലിശയും സഹിതം സച്ചി കൊടുത്തു. അതിന് തെളിവായി വിഡിയോയും എടുത്ത് വെച്ചു. ആ നീക്കം ആന്റണി തീരെ പ്രതീക്ഷിച്ചതായിരുന്നില്ല. സച്ചി അവരുടെയെല്ലാം കടം വീട്ടിയപ്പോൾ ആന്റണി ശെരിക്കും ഞെട്ടിത്തരിച്ചു എന്ന് വേണം പറയാൻ. പണം കൊടുത്ത് തെളിവായി വീഡിയോ എടുക്കുക മാത്രമല്ല ഇനി മേലാൽ നീ ഇവരുടെ പുറകെ നടന്ന് ശല്യം ചെയ്യരുതെന്ന് വാണിംഗ് കൊടുത്തിട്ട് കൂടിയാണ് സച്ചി ആന്റണിയെ മടക്കി അയച്ചത്. എന്നാൽ സച്ചിയ്ക്ക് ഇത്രയും പണം എവിടെ നിന്നാണെന്ന് കൂട്ടുകാർ അന്വേഷിച്ചു. തന്റെ കാർ വിറ്റാണ് താൻ ഈ പണം സംഘടിപ്പിച്ചതെന്ന് സച്ചി അവരോട് സത്യം പറഞ്ഞു. അത് കേട്ടപ്പോൾ അവർക്ക് എല്ലാവർക്കും നല്ല വിഷമമായി. തന്റെ വീടിന്റെ ആധാരം പണയം വെച്ചാണ് സച്ചിയുടെ അച്ഛൻ അവന് കാർ എടുത്ത് കൊടുത്തത്. എന്നാൽ കൂട്ടുകാർക്ക് താൻ കാരണം ഒരു പ്രശനം വരരുതെന്ന് കരുതി സച്ചി ആ കാർ വിൽക്കുകയായിരുന്നു .
അതേസമയം ശരത്തിനെയും അവന്റെ അമ്മയെയും കാണാൻ അവരുടെ വീട്ടിലെത്തിയിരിക്കുകയാണ് അച്ഛൻ രവി. തന്റെ മകൻ സച്ചി ചെയ്ത തെറ്റിന് രവി അവരോട് മാപ്പ് ചോദിക്കുന്നു. അതോടൊപ്പം ചികിത്സയ്ക്ക് ആവശ്യമായ കുറച്ച് പണം കൂടി അച്ഛൻ ശരത്തിന്റെ അമ്മയെ ഏൽപ്പിക്കാൻ ശ്രമിക്കുന്നു. എന്നാൽ അവരത് വാങ്ങാൻ തയ്യാറായില്ല. സച്ചിയാണ് മകന്റെ കൈ തല്ലി ഒടിച്ചതെന്ന് അറിഞ്ഞപ്പോഴാണ് കൂടുതൽ വിഷമമായത് എന്ന് ശരത്തിന്റെ 'അമ്മ പറയുന്നിടത്ത് വെച്ചാണ് ഇണയത്തെ എപ്പിസോഡ് അവസാനിക്കുന്നത്.