രേവതിയുടെ പൂക്കട പൊളിച്ച് നീക്കാനുള്ള തന്ത്രവുമായി ചന്ദ്രയും ശ്രുതിയും - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Published : Jun 15, 2025, 03:05 PM ISTUpdated : Jun 15, 2025, 04:12 PM IST
chembaneerpoovu serial review

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

പൂമാലകൾ ഓർഡർ ചെയ്തവർക്ക് നൽകാനായി വീട്ടിൽ നിന്നറങ്ങിയതാണ് രേവതി. അപ്പോഴാണ് മഹിമ അങ്ങോട്ട് വന്നത്. വർഷയുടെ വിവരങ്ങൾ അന്വേഷിക്കാൻ ആണെന്നും അവൾ ഞാൻ പറഞ്ഞതുകൊണ്ടാണ് വീട്ടിലേയ്ക്ക് തിരിച്ച് വന്നതെന്നും മഹിമ ചന്ദ്രയോട് തട്ടിവിട്ടു. ചന്ദ്ര അത് വിശ്വസിക്കുകയും ചെയ്തു. അപ്പോഴാണ് മാല വാങ്ങാനായി ഒരു കസ്റ്റമർ ചന്ദ്രോദയത്തിൽ എത്തിയത്. രേവതി അവിടെ ഇല്ലെന്നും അവൾ ഉള്ളപ്പോൾ വരാനും ചന്ദ്ര അവരോട് പറഞ്ഞെങ്കിലും അവർക്ക് ഇനി വരാൻ ആവില്ലെന്നും മാല എടുത്ത് തന്നാൽ മാത്രം മതിയെന്നും മറുപടി നൽകി. ഗതികെട്ട ചന്ദ്ര അവർക്ക്ക് മാല എടുത്ത് അളന്ന് മുറിച്ച് കൊടുത്തു. അത് കണ്ട മഹിമയ്ക്കും ശ്രുതിയ്ക്കും ചിരി അടക്കാൻ കഴിഞ്ഞില്ല. കസ്റ്റമർ പോയ ശേഷം ചന്ദ്രയെ കളിയാക്കാൻ എന്നോണം തനിക്കും ഒരു 200 രൂപയ്ക്ക് മാല താ എന്ന് മഹിമ ചന്ദ്രയോട് പറയുന്നു.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

മഹിമ പൂമാല തരാൻ പറഞ്ഞത് ചന്ദ്രയ്ക്ക് തീരെ പിടിച്ചിട്ടില്ല. എല്ലാം രേവതി കാരണം ആണെന്നും എങ്ങനെയെങ്കിലും അവളുടെ പൂക്കട അവിടെ നിന്ന് പൊളിച്ച് കളയണമെന്നും ചന്ദ്ര മനസ്സിൽ ഉറപ്പിച്ചു. ചന്ദ്രയുടെ മനസ്സ് നിറയെ രേവതിയോടുള്ള ദേഷ്യമാണെന്ന് മനസ്സിലാക്കിയ ശ്രുതി ഇത് തന്നെ അവസരമെന്ന് ഉറപ്പിച്ചു. ആന്റി എല്ലാവർക്ക് മുന്നിലും അപമാനിത ആയില്ലേ എന്നും ഇതിനുള്ള പണി തിരിച്ച് കൊടുക്കണമെന്നും പറഞ്ഞ് ചന്ദ്രയെ എരിപിരി കേറ്റി. ഭാമയോട് വിളിച്ച് രേവതിയുടെ പൂക്കട പൊളിക്കാൻ ഐഡിയ ചോദിക്കാമെന്ന് കരുതിയെങ്കിലും നാണക്കേട് കൊണ്ട് ചന്ദ്രയ്ക്ക് ചോദിക്കാൻ കഴിഞ്ഞില്ല. എന്നാൽ ചന്ദ്ര എന്തോ പ്രശ്നത്തിലാണെന്ന് മനസ്സിലാക്കിയ ഭാമ വിവരമറിയാൻ ശ്രുതിയെ വിളിച്ചു. ശ്രുതി നടന്ന കാര്യമെല്ലാം ഭാമയോട് പറഞ്ഞു.

എങ്ങനെയെങ്കിലും രേവതിയുടെ പൂക്കട പൊളിക്കണമെന്നാണ് ചന്ദ്രയുടെ മനസ്സിൽ. രാത്രിയിൽ ഗുണ്ടകളെ വിട്ട് പൊളിച്ചാലോ എന്ന് ചന്ദ്ര ശ്രുതിയോട് അഭിപ്രായം ചോദിച്ചു. എന്നാൽ അത് അബദ്ധമാണെന്നും സി സി ടി വി പരിശോധിച്ചാൽ കണ്ടെത്താൻ കഴിയുമെന്നും ചന്ദ്രയോട് പറഞ്ഞു. മറ്റൊരു വഴി ഉണ്ടെന്നും കോർപറേഷനിൽ വിളിച്ച് പരാതി പറയാമെന്നും ഫുട്പാത്തിൽ കട ഇട്ട കാരണം പറഞ്ഞ് അവർ പൊളിച്ചുകൊണ്ടുപോയിക്കോളുമെന്നും ശ്രുതി പറഞ്ഞു. എങ്കിൽ ഉടനെ അങ്ങനെ ചെയ്യാൻ ചന്ദ്രയും ശ്രുതിക്ക് നിർദ്ദേശം നൽകി. ശ്രുതി വിളിച്ച് കോർപറേഷനിൽ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ ആളുകൾ വന്ന് പൂക്കട പൊളിച്ച് മാറ്റാൻ തുടങ്ങി. എന്നാൽ അത് കണ്ടുകൊണ്ടാണ് രേവതി അങ്ങോട്ട് വന്നത്. തനിക്ക് ആകെ ഉള്ള വരുമാനം ആണെന്നും കട പൊളിക്കരുതെന്നും കരഞ്ഞ് പറഞ്ഞു നോക്കിയെങ്കിലും നഗരസഭാ അധികൃതർ കേൾക്കാൻ തയ്യാറായില്ല. ഇതെല്ലാം കണ്ടുകൊണ്ട് ചന്ദ്രയും ശ്രുതിയും അവിടെ ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. രേവതിയുടെ കരച്ചില് കേട്ട് അച്ഛൻ ഓടി വന്നപ്പോഴേക്കും അധികൃതർ കട പൊളിച്ച് കൊണ്ടുപോയിരുന്നു. അല്പസമയത്തിന് ശേഷം വീട്ടിലെത്തിയ സച്ചിയോട് പൂക്കട നഗരസഭാഅധികൃതർ വന്ന് പൊളിച്ചു കൊണ്ടുപോയ കാര്യം രേവതി പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.

 

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത