വഴിയിൽ നിൽക്കുന്നവരെയൊന്നും അമ്മയെന്ന് വിളിക്കാൻ പറ്റില്ല, അശ്വിന്റെ അമ്മയെ ആന്റി എന്നാണ് വിളിക്കുക; എന്റെ അമ്മ സിന്ധു കൃഷ്ണ; തുറന്നുപറഞ്ഞ് ദിയ കൃഷ്ണ

Published : May 12, 2026, 03:29 PM IST
Diya Krishna talks about husband's parents

Synopsis

വിവാഹശേഷം ഭർത്താവിന്റെ വീട്ടിൽ പോകാതെ സ്വന്തം വീട്ടിൽ താമസിക്കുന്നതിനും ഭർതൃമാതാവിനെ 'ആന്റി' എന്ന് വിളിക്കുന്നതിനും എതിരെ ഉയർന്ന സോഷ്യൽ മീഡിയ വിമർശനങ്ങൾക്ക് പുതിയ വ്ലോഗിലൂടെ ദിയ കൃഷ്ണ മറുപടി നൽകി. Diya Krishna talks about husband's parents

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. പലപ്പോഴും വിവാദങ്ങളും ചർച്ചകളും മറ്റും ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ടും സമൂഹമാധ്യമങ്ങളിൽ ഉണ്ടാവാവാറുണ്ട്. കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ പങ്കുവച്ച പുതിയ വ്ലോഗ് ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കല്യാണം കഴിഞ്ഞ് സ്വന്തം വീട്ടിൽ നിൽക്കുന്ന ദിയക്കെതിരെ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ കമന്റുകൾ ഉയർന്നുവരാറുണ്ട്. എന്തുകൊണ്ടാണ് ഭർത്താവ് അശ്വിന്റെ വീട്ടിൽ പോകാത്തത് എന്ന തരത്തിലുള്ള കമന്റുകളാണ് പലപ്പോഴും ഉയർന്നുവരാറുള്ളത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് അശ്വിന്റെ അമ്മയെ അമ്മ എന്ന് വിളിക്കാതെ ആന്റി എന്ന് വിളിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയുമായി എത്തിട്ടിരിക്കുകയാണ് ദിയ കൃഷ്ണ തന്റെ പുതിയ വ്ലോഗ്ഗിൽ. വഴിയിൽ നിൽക്കുന്നവരെയൊന്നും തനിക്ക് അമ്മയെന്ന് വിളിക്കാൻ കഴിയില്ലെന്നും തനിക്ക് അമ്മയെന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട് എന്നും ദിയ പറയുന്നു.

"അശ്വിന്റെ കുടുംബം കുഞ്ഞിനെ കാണാറില്ലേ, കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാറില്ലേ എന്ന് ഒത്തിരി പേർ ചോദിക്കാറുണ്ട്. ഞാനും എന്റെ വീട്ടുകാരും സോഷ്യൽ മീഡിയയിൽ ആക്‌ടീവ് ആണ്. പക്ഷെ അശ്വിന്റെ വീട്ടിൽ ആരും സോഷ്യൽ മീഡിയയിൽ ആക്ടീവല്ല. അച്ഛനും അമ്മയും സോഷ്യൽ മീഡിയയിലേ ഇല്ല. അവർക്ക് അവരുടേതായ വേറെ കുറേ കാര്യങ്ങളുണ്ട്. ഞാനും എന്റെ ഫാമിലിയും വർഷങ്ങളായി മീഡിയയിലുള്ളവരാണ്. നമ്മൾ ജീവിതത്തിൽ നടക്കുന്ന പല കാര്യങ്ങളും സോഷ്യൽ മീഡിയയിൽ കാണിക്കും. അശ്വിന്റെ വീട്ടിൽ പോകുമ്പോഴോ അവരുടെ കൂടെ എവിടെയെങ്കിലും പോകുമ്പോഴോ നമ്മളായി വ്ലോ​ഗ് എടുത്തില്ലെങ്കിൽ അതാരും അറിയില്ല. അങ്ങനെ ആളുകൾ അറിയാതെ പോകുന്ന കാര്യങ്ങളുണ്ട്. അതിനർത്ഥം ഞങ്ങൾ അവർക്കൊപ്പം സമയം ചെലവഴിക്കുന്നില്ലെന്നാണ്. എല്ലാവർക്കും അവരുടേതായ സമയം കുഞ്ഞിനൊപ്പം കിട്ടും. ഞാൻ എന്റെ കംഫർട്ടിന് പോകുന്നത് എന്റെ സ്വന്തം വീട്ടിലായിരിക്കുമല്ലോ." ദിയ കൃഷ്ണ പറയുന്നു.

ഞാൻ പോകുന്ന സ്ഥലത്തല്ലേ തൽക്കാലം കുഞ്ഞിനെയും കൊണ്ട് പോകാനും പറ്റുള്ളൂ. ഓമി ചെറിയ കുഞ്ഞാണ്. അവനൊരു പത്ത് വയസുള്ള കുട്ടിയാണെങ്കിൽ അശ്വിന്റെ കൂടെ വിടാം. എനിക്കത്രയും സന്തോഷം. പക്ഷെ ഇപ്പോൾ എനിക്ക് കംഫർട്ടബിൾ ആയ സ്ഥലങ്ങളിൽ ഞാൻ പോകുമ്പോൾ അവിടെ ഓമിയും വരണം. ഞാൻ അശ്വിന്റെ അമ്മയെ, ആന്റി എന്ന് വിളിക്കുന്നതിൽ ആന്റിക്ക് ഒരു കുഴപ്പവുമില്ല. എനിക്ക് അമ്മ എന്ന് വിളിക്കാൻ സിന്ധു കൃഷ്ണയുണ്ട്. അവരെയല്ലാതെ വഴിയിൽ നിൽക്കുന്നവരെയൊന്നും എനിക്ക് അമ്മയെന്ന് വിളിക്കാൻ പറ്റില്ല. എന്റെ അച്ഛൻ കൃഷ്ണകുമാറും അമ്മ സിന്ധു കൃഷ്ണയുമാണ്. അശ്വിന്റെ അമ്മയാണ് മീനാക്ഷി. അശ്വിനൊരിക്കലും എന്റെ അമ്മയെയും അച്ഛനെയും അങ്ങനെ വിളിക്കില്ല. ആന്റി, അങ്കിൾ എന്നാണ് വിളിക്കാറ്. അല്ലാതെ വിളിച്ചാൽ തനിക്ക് ഭ്രാന്താണോ എന്ന് ഞാൻ ചോദിക്കും. നാളെ ഓമി കല്യാണം കഴിച്ച് ഭാര്യയുടെ അമ്മയെ അമ്മയെന്ന് വിളിച്ചാൽ എനിക്ക് സ്ട്രസ് ആകും. എനിക്ക് അവൻ എന്നെ മാത്രം അമ്മയെന്ന് വിളിച്ചാൽ മതി." ദിയ കൃഷ്ണ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'ഞങ്ങളുടെ ജീവിതത്തിൽ സ്വന്തമാക്കുന്ന ആദ്യത്തെ വലിയ കാര്യം'; സന്തോഷം പങ്കുവച്ച് ആദിലയും നൂറയും
അന്ന് ഓമി കുഞ്ഞമ്മയെന്ന് വിളിക്കേണ്ടെന്ന് ഇഷാനി; ഇന്ന് വല്യമ്മ വിളി വേണ്ടെന്ന് അഹാന കൃഷ്ണയും