'ആളും ബഹളങ്ങളുമില്ല, ഞാനേറെ ആഗ്രഹിച്ച പെണ്ണുകാണൽ..'; പുതിയ വീ‍ഡിയോയുമായി ഗംഗ

Published : Feb 14, 2026, 06:04 PM IST
Glamy Ganga

Synopsis

യൂട്യൂബർ ഗ്ലാമി ഗംഗ വിവാഹിതയാകുന്നു. പ്രതിശ്രുത വരൻ വിഷ്ണുവും കുടുംബവും ഗംഗയുടെ വീട്ടിലെത്തി പെണ്ണുകാണൽ ചടങ്ങ് നടത്തി.Glamy Ganga latest video about her Pennukanal.

ഗ്ലാമി ഗംഗ എന്ന യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഗംഗ എന്ന തിരുവനന്തപുരംകാരി. ബ്യൂട്ടി വ്ലോഗുകൾ ആണ് താരം കൂടുതൽ ചെയ്യുന്നതെങ്കിലും ജീവിതത്തിലെ പ്രധാന നിമിഷങ്ങളും സന്തോഷങ്ങളും ദുഃഖങ്ങളുമെല്ലാം ഗംഗ തന്റെ യൂട്യൂബ് കുടുംബവുമായി പങ്കുവയ്ക്കാറുണ്ട്. ഈയടുത്താണ് ഗംഗ സ്വന്തമായി വീട് വച്ചത്. താൻ വിവാഹിതയാകാൻ പോകുന്ന സന്തോഷം അടുത്തിടെ ഗംഗം അറിയിച്ചിരുന്നു. വിഷ്ണു എന്നാണ് ഗംഗയുടെ പ്രതിശ്രുത വരന്റേ പേര്. ഏറെ നാളായി തങ്ങൾ സുഹൃത്തുക്കളാണെന്നും വളരെ അപ്രതീക്ഷിതമായിട്ടാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും ഗംഗ പറഞ്ഞിരുന്നു. വിഷ്ണുവും വീട്ടുകാരും ഗംഗയുടെ വീട്ടിലേക്ക് ഔദ്യോഗികമായി പെണ്ണുകാണാൻ എത്തുന്ന വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടുള്ളതാണ് ഗംഗയുടെ പുതിയ വീഡിയോ.

ഗംഗയുടെ അപ്പൂപ്പനും അമ്മൂമ്മയും മാമിയും മക്കളും, അമ്മയും സഹോദരിയും, ഉറ്റ സുഹൃത്ത് മീനാക്ഷിയുമാണ് പെണ്ണുകാണൽ ദിവസത്തില്‍ ഗംഗയ്‌ക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നത്. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് അമ്മയും അച്ഛനും, സഹോദരിയും സഹോദരിയുടെ ഭർത്താവും മകനുമാണ് വന്നത്. ഗംഗക്ക് ഒരു പൂച്ചെണ്ട് സമ്മാനിച്ചാണ് വിഷ്ണു വീടിനകത്തേക്ക് കയറുന്നത്. ചോക്ലേറ്റുകൾ കൊണ്ടു നിറച്ച ഒരു ഗിഫ്റ്റ് ഹാംപറും വിഷ്ണുവിന്റെ സഹോദരി ഗംഗക്ക് സമ്മാനിക്കുന്നത് വീഡിയോയിൽ കാണാം.

'ഒരുപാട് ആളും ബഹളങ്ങളുമൊന്നുമില്ല'

താൻ ആഗ്രഹിച്ച രീതിയിലാണ് പെണ്ണു കാണൽ ചടങ്ങ് നടന്നതെന്ന് വീഡിയോയിൽ ഗംഗ പറയുന്നുണ്ട്. ''ഞാൻ വളരെ ആഗ്രഹിച്ച രീതിയിലുള്ള ഒരു പെണ്ണുകാണൽ ആയിരുന്നു ഇത്. ഒരുപാട് ആളും ബഹളങ്ങളുമൊന്നുമില്ല. എന്റെ വീട്ടുകാർ എല്ലാവരോടും നന്നായി സംസാരിക്കുന്നവരാണ്. അതുപോലെ തന്നെയാണ് വിഷ്ണുവിന്റെ വീട്ടിൽ ഉള്ളവരും. അങ്ങനെ മാറിയിരിക്കുന്നവരൊന്നുമല്ല'', എന്നാണ് ഗംഗ വീഡിയോയിൽ പറയുന്നത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'എന്റെ പുതിയ പേര് നിക്കർ വിധവ'; പൊട്ടിത്തെറിച്ച് രേണു സുധി, ഒപ്പം വെല്ലുവിളിയും
'ഒരാളെ കൊന്നിട്ടും ഇവനെ പിന്തുണക്കുന്നവരോ?'; സിദ്ധാർത്ഥിന്റെ തിരിച്ചുവരവ്, വിമർശനങ്ങൾ ശക്തം