'അച്ഛന്‍റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല'; മകന്‍റെ പിറന്നാളിൽ ഹൃദയസ്‍പര്‍ശിയായ കുറിപ്പുമായി അമേയ നായർ

Published : Apr 10, 2026, 02:13 PM IST
i did not deny your fathers love says ameya nair

Synopsis

സീരിയൽ താരം അമേയ നായർ മകന്‍റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച ഇൻസ്റ്റഗ്രാം കുറിപ്പ് ശ്രദ്ധേയമാകുന്നു

മകന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ പോസ്റ്റുമായി സീരിയൽ താരം അമേയ നായർ. ഭർത്താവുമായുള്ള ബന്ധം വേർപ്പെടുത്തിയെങ്കിലും മക്കളെ അവരുടെ അച്ഛനിൽ നിന്നും അകറ്റാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് അമേയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

അമേയയുടെ കുറിപ്പ്

''ആൺകുട്ടികൾക്ക് അമ്മ ഒരു വികാരമാണ്. അമ്മയാവുക എന്നത് ഈശ്വരൻ അനുഗ്രഹിച്ച് കിട്ടുന്ന ഭാഗ്യവും. ഒരു സ്ത്രീ അവളുടെ പൂർണ്ണതയിൽ എത്തുന്നത് അമ്മ ആയിക്കൊണ്ടാണെന്ന് നിസംശയം പറയാം. പക്ഷെ ജന്മം തന്ന അമ്മയെ പോലെ അതേ തുല്യത ജന്മം തന്ന അച്ഛനുമുണ്ട്. ഇന്നത്തെ കുഞ്ഞുങ്ങൾക്ക് അധികവും അച്ഛനമ്മമാരുടെ സ്നേഹം ഒരുമിച്ച് അനുഭവിക്കാൻ ഭാഗ്യം ലഭിക്കുന്നില്ല എന്നത് വേദനാജനകമാണ്. വ്യക്തിപരമായ കാരണങ്ങളാൽ വേർപിരിഞ്ഞുവെങ്കിലും നിനക്കൊരിക്കലും നിന്റെ അച്ഛന്റെ സ്നേഹം ഞാൻ നിഷേധിച്ചിട്ടില്ല.

എന്റെ നിസ്വാർഥതയിൽ, തീരുമാനങ്ങളിൽ ഞാൻ എല്ലായ്പ്പോഴും അഭിമാനിക്കുന്നു. അത് നിന്നോടുള്ള എന്റെ കരുതലാണ്. ഒരിക്കൽ നിന്നെ ഞാൻ എന്റെ ചിറകിനടിയിൽ മാത്രം ഒതുക്കി വച്ച് വളർത്തിയിരുന്നു. അന്ന് നമുക്ക് നമ്മൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നമ്മുടേതായൊരു ബോണ്ട് ഇന്നും നിലനിൽക്കുന്നു. ഒന്നുമില്ലായ്മയിൽ നിലനിന്നിരുന്ന ശക്തമായ ബന്ധങ്ങൾക്ക് ഒരിക്കലും വിള്ളൽ വീഴില്ല. എന്നെ നിലനിർത്തിയതിനും ജീവിക്കാൻ പ്രേരിപ്പിച്ചതിനും എന്റെ മക്കൾക്ക് നന്ദി. ഇന്ന് നീ എനിക്കൊരു മായാജാലം പോലെ തോന്നുന്നു. കാരണം എന്നെ അതിശയിപ്പിക്കുന്ന വേഗത്തിലാണ് നീ വളർന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വലിയ ലോകം നിനക്കായി നിന്റെ മുന്നിൽ തുറന്നിട്ടു കഴിഞ്ഞു ഞാൻ. ഈ ലോകത്തെ എല്ലാ സ്നേഹവും കരുതലും ബഹുമാന്യതയും നീ അർഹിക്കുന്നു. ഈ ലോകത്തിന്റെ കൊള്ളരുതായ്മകൾ നിന്റെ മേൽ പതിയ്ക്കാതിരിക്കാൻ ആഴത്തിൽ വേരോടിച്ച് തണൽ വിരിച്ച് എല്ലായിപ്പോഴും നിനക്ക് ഞാൻ കാവലുണ്ട്.... നീ വളരൂ... പിറന്നാൾ ആശംസകൾ''.

PREV
Read more Articles on
click me!

Recommended Stories

ശരീരം കാണിച്ച് പണം സമ്പാദിക്കുന്നവർ കുടുംബ ജീവിതം നേരെ ചൊവ്വേ നടത്തുന്നവരല്ല, അവർക്ക് പുരുഷന്മാരോട് വൈരാ​ഗ്യവും വെറുപ്പും; പ്രതികരിച്ച് രജിത് കുമാർ
കേരളം വീണ്ടും ചുവക്കട്ടെ, പാവങ്ങള്‍ക്ക് വേണ്ടി നിലനില്‍ക്കുന്ന പാര്‍ട്ടിയാണ്; ചെറുപ്പം മുതൽ എൽഡിഎഫ് അനുഭാവി; രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രേണു സുധി