'ആഗ്രഹിച്ചതെല്ലാമുണ്ട്, പക്ഷേ'; ദു:ഖം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി

Published : Mar 23, 2026, 10:31 PM IST
i have everything i want but i am not happy says actor Sreevidya Mullachery

Synopsis

ടെലിവിഷൻ താരം ശ്രീവിദ്യ മുല്ലച്ചേരി തന്‍റെ വ്യക്തിപരമായ ഒരു ദുഃഖം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചു

നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പല വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. ഇതെല്ലാം വളരെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. വർഷങ്ങളായുള്ള പ്രണയത്തിന് ശേഷം രണ്ടു വർഷങ്ങൾക്കു മുൻപായിരുന്നു സംവിധായകൻ രാഹുൽ രാമചന്ദ്രനും ശ്രീവിദ്യയും വിവാഹിതരായത്. ഇരുവരുമൊന്നിച്ചുള്ള വിശേഷങ്ങളും യൂട്യൂബ് ചാനൽ വഴിയും സമൂഹമാധ്യമങ്ങളിലൂടെയുമൊക്കെ ആരാധകർ അറിയാറുണ്ട്. തന്റെ വ്യക്തിപരമായൊരു ദു:ഖമാണ് പുതിയ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്. ആഗ്രഹിച്ച പലതും നേടിയെങ്കിലും തന്റെ ഉള്ളിൽ നിന്നും ആ സന്തോഷം തോന്നുന്നില്ലെന്നും ശ്രീവിദ്യ പറയുന്നു.

ശ്രീവിദ്യയുടെ വാക്കുകൾ: ''ജീവിതം എപ്പോഴും പെർഫെക്ട് അല്ല. അങ്ങനെ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നുമില്ല. അത്ര പെർഫെക്ട് ആയി ആരുടെയെങ്കിലും ജീവിതം പോകുന്നുണ്ടോ എന്നു പോലും എനിക്കറിയില്ല. ഞാനെപ്പോഴും സന്തോഷമായിട്ടിരിക്കുന്നയാളാണ് എന്നാണ് എന്നെ അറിയാവുന്നവർ പറയാറ്. ലോകം ഇടിഞ്ഞുവീണാലും എനിക്കൊരു കുഴപ്പവും ഇല്ലെന്നാണ് എന്റെ അമ്മ പറയുന്നത്. പൊതുവേ എന്നെക്കുറിച്ച് അങ്ങനെ ഒരഭിപ്രായമുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി വളരെ വലിയ സന്തോഷത്തിലാണ്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ് വീട് വെക്കുക എന്നത്. ആ സ്വപ്നം പൂവണിഞ്ഞു. വർക്ക് ലൈഫും നന്നായി പോകുന്നു. പുതിയൊരു ഷോയിൽ ജോയിൻ ചെയ്യാൻ പോകുന്നു. അതും ആഗ്രഹിച്ചൊരു ഷോ ആണ്. ഈ തിരക്കും ഞാൻ ആഗ്രഹിച്ചതാണ്. പക്ഷേ, ഇതൊന്നും ആസ്വദിക്കാൻ പറ്റുന്നില്ല. ആർക്കെങ്കിലും ഇങ്ങനെയൊക്കെ തോന്നാറുണ്ടോ എന്നെനിക്ക് അറിയില്ല. ‌ ആഗ്രഹിച്ചതെല്ലാമുണ്ട്. പക്ഷേ, ശരീരമാണെങ്കിലും മനസാണെങ്കിലും അതിനെ സ്വീകരിക്കുന്നില്ല. ഇതിനൊരു പരിഹാരം ഉണ്ടെങ്കിൽ ദയവു ചെയ്ത് ആരെങ്കിലുമൊക്കെ എനിക്ക് പറഞ്ഞുതരിക''.

നിരവധിയാളുകളാണ് ശ്രീവിദ്യയുടെ പോസ്റ്റിനു താഴെ കമന്റുമായി എത്തുന്നത്. ''നമുക്ക് സെറ്റ് ആക്കാം വാവേ'', എന്നാണ് ശ്രീവിദ്യയുടെ ഭർത്താവ് രാഹുൽ രാമചന്ദ്രൻ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടുന്നവർ ഇത്തരമൊരു പ്രശ്നം അഭിമുഖീകരിക്കാറുണ്ടെന്നും ഇടക്കൊക്കെ 'ഡൂയിങ്ങ്' മോഡിൽ നിന്നും മാറി 'സ്‍ലോ' മോഡിലേക്ക് മാറണമെന്നും തെറാപ്പി ഗുണം ചെയ്യുമെന്നും നടിയും അവതാരകയും ലൈഫ് കോച്ചുമായ അശ്വതി ശ്രീകാന്തും കമന്റ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

അവതാരകരായി ധ്യാനും അജുവും, ചോദ്യങ്ങൾക്കു മറുപടിയുമായി നിവിനും ഷറഫുവും; വൈറലായി 'പ്രതിഛായ' ഇന്റർവ്യു
എല്ലാം ജീവിക്കാന്‍ വേണ്ടിയല്ലേ, ജീവിക്കട്ടെ; വിമര്‍ശനങ്ങളല്ലേ അവരെ ഇവിടെ വരെ എത്തിച്ചത്; രേണു സുധിയുടെ സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് ബിനു അടിമാലി