'ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊക്കെ'; സൗരവ് നൽകിയ പിറന്നാൾ സർപ്രൈസിനെക്കുറിച്ച് ഇച്ചാപ്പി

Published : Feb 04, 2026, 10:45 PM IST
ichappee about the birthday surprise she got from her husband

Synopsis

സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ശ്രീലക്ഷ്മിക്ക് (ഇച്ചാപ്പി) ഭർത്താവ് സൗരവ് (അപ്പു) പിറന്നാൾ ദിനത്തിൽ നൽകിയ സർപ്രൈസുകള്‍

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഇച്ചാപ്പി ചില ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കോണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അടുത്തിടെയായിരുന്നു ഇച്ചാപ്പിയുടെ വിവാഹം. അപ്പു എന്നു വിളിക്കുന്ന സൗരവ് ആണ് വരൻ. ഇച്ചാപ്പിയുടെ പിറന്നാളിന് സൗരവ് നൽകിയ സർപ്രൈസിനെക്കുറിച്ചാണ് ഇവരുടെ പുതിയ വീഡിയോ.

''റിലേഷൻഷിപ്പിലായിരുന്ന കാലം മുതൽ ഞാൻ കൊടുത്ത ഓരോ ചെറിയ സമ്മാനം പോലും ‌ഭദ്രമായി ഇച്ചാപ്പി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഞാൻ കൊടുത്ത ഒരു കല്ല് പോലും അവളുടെ കയ്യിലുണ്ട്. അവൾക്കിഷ്ടമുള്ള ചില കാര്യങ്ങളുണ്ട്. അവ വാങ്ങി കൊടുത്ത് സർപ്രൈസ് ചെയ്യാമെന്ന് കരുതുന്നു. എന്റെ ഇച്ചാപ്പിയുടെ പിറന്നാൾ ആകുമ്പോൾ അത് അടിപൊളിയാക്കണ്ടേ'' എന്ന് പറഞ്ഞുകൊണ്ടാണ് സൗരവ് വീഡിയോ തുടങ്ങുന്നത്. വെളുത്ത റോസാപൂക്കളും ഡയറി മിൽക്കും മുല്ലപ്പൂവും സ്കൂട്ടറിൽ ഒളിപ്പിച്ചാണ് സൗരവ് തിരികെ വീട്ടിലെത്തുന്നത്.

ജിമ്മിൽ പോവുകയാണെന്ന് പറഞ്ഞ് വെളുപ്പിന് നിന്നും പോയ സൗരവ് തിരികെ എത്താൻ വൈകിയതുകൊണ്ട് തന്നെ തനിക്ക് വേണ്ടി എന്തെങ്കിലും സർപ്രൈസ് കരുതി കാണുമെന്ന് ശ്രീലക്ഷ്മി ഊഹിച്ചിരുന്നു. ഇക്കാര്യം വീഡിയോയിൽ പറയുന്നുമുണ്ട്. ''സർപ്രൈസ് ചെയ്യിക്കാൻ താത്പര്യം ഉണ്ട്, പക്ഷേ, ഇവൾ സമ്മതിക്കേണ്ടേ'' എന്നാണ് സൗരവ് ഇതേത്തുടർന്ന് പറയുന്നത്. ഒടുവിൽ, ''താൻ‌ അടങ്ങിയിരുന്നോളാം. ഇനി ഇൻവസ്റ്റിഗേഷൻ നടത്തുന്നില്ല'' എന്നാണ് ശ്രീലക്ഷ്മി പറയുന്നത്.

''വെളുപ്പിന് ആറ് മണിക്ക് ജിമ്മിൽ പോവുകയാണെന്ന് പറഞ്ഞ് പോയതാണ് അപ്പു. പോയിട്ട് തിരിച്ച് വന്നപ്പോൾ വെളുത്ത റോസാപ്പൂവിന്റെ ബൊക്കെയും ഡയറി മിൽക്കും തലയിൽ ചൂടാനായി കുറച്ച് മുല്ലപ്പൂവും കൊണ്ടു വന്നു. ഉച്ചയ്ക്ക് ബിരിയാണിയും ചിക്കൻ കറിയുമായിരുന്നു. അപ്പു തന്നെയാണ് ഉണ്ടാക്കിയത്. അമ്മയും സഹായിച്ചു. ഞാൻ ആ സമയത്ത് ഉറക്കമായിരുന്നു. പിറന്നാളിന് ഫുൾ പാചകം താനായിരിക്കുമെന്ന് അപ്പു നേരത്തെ തന്നെ പറഞ്ഞിരുന്നു. നല്ല കറികളൊക്കെ ഉണ്ടാക്കും. എന്നിരുന്നാലും കൂടുതലും കുക്ക് ചെയ്യുന്നത് ഞാനാണ്. അപ്പുവിന്റെ അമ്മയും അടിപൊളിയായി ഭക്ഷണം ഉണ്ടാക്കും. വെളുപ്പിന് മുതൽ എനിക്ക് സർപ്രൈസുകൾ കിട്ടികൊണ്ടിരിക്കുകയാണ്. എന്റെ ലൈഫിൽ ആദ്യമായാണ് ഇങ്ങനൊക്കെ'', എന്നും ശ്രീലക്ഷ്മി വ്ളോഗിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

"ടീമിനെ ഞാൻ എപ്പോഴും കെട്ടിപിടിക്കും, അത്തരം കമന്റുകൾ ഒരിക്കലും മലയാളികളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചില്ല": ജസീല പർവീൺ
'ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് നഷ്ടപ്പെട്ടതാണ് അച്ഛനെ, പ്രതികരണശേഷി കിട്ടിയത് അച്ഛനിൽ നിന്ന്'; കുറിപ്പ് പങ്കുവച്ച് സ്നേഹ