കൈലാസിന്റെ ലക്ഷ്യം ഇഷിത - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Apr 18, 2025, 03:53 PM IST
കൈലാസിന്റെ ലക്ഷ്യം ഇഷിത  - ഇഷ്ടം മാത്രം സീരിയൽ  റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ   

കഥ ഇതുവരെ 

വിനോദിനോട് സുചിയുടെ കാര്യം സംസാരിക്കുകയായിരുന്നു ഇഷിത. തനിയ്ക്ക് സൂചിയെ മാത്രമേ ഇഷ്ട്ടമുളളൂ എന്നും അനുഗ്രഹയോട് മറ്റൊരു താൽപ്പര്യവും ഇല്ലെന്നും വിനോദ് ഇഷിതയ്ക്ക് ഉറപ്പ് നൽകുന്നു. ശേഷം അവരിരുവരും യാത്ര പറഞ്ഞ് മടങ്ങുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം. 

വിനോദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇഷിത നേരെ എത്തിയത് വീട്ടിലേക്കാണ്. വീട്ടിലെത്തിയ ഉടനെ കൈലാസ് ഇഷിതയുടെ ഭംഗിയെക്കുറിച്ച് പുകഴ്‌ത്താൻ തുടങ്ങി. സാരിയിൽ നീ ഭയങ്കര സുന്ദരി ആണെന്നും ആരായാലും നോക്കിപ്പോകുമെന്നും കൈലാസ് പറഞ്ഞൂ. അതെല്ലാം ഒരു സഹോദരൻ പറയുന്നതായേ ഇഷിത മുഖവിലക്കെടുത്തുള്ളൂ. എന്നാൽ അങ്ങാനായിരുന്നല്ല കൈലാസിന്റെ ചിന്ത . അവൻ ഇഷിതയെ സഹോദരിയായിട്ടല്ല കണ്ടത്. ഇഷിതയോട് തനിക്കൊരു ചായ ഇട്ട് തരാമോ എന്ന് കൈലാസ് ചോദിക്കുകയും വസ്ത്രം മാറിയിട്ട് ഇട്ട് തരാമെന്ന് ഇഷിത മറുപടി പറയുകയും ചെയ്തു. പക്ഷെ ഇഷിത സാരി മാറുന്നത് കൈലാസ് വാതിലിനിടയിലൂടെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ആരുടെയോ നിഴൽ പോലെ കണ്ട ഇഷിത ഉടനെ തിരിഞ്ഞു നോക്കിയതും കൈലാസ് മാറിക്കളഞ്ഞു. വസ്ത്രം മാറി ഇഷിത നേരെ ചായ ഇടാൻ അടുക്കളയിൽ എത്തി. അവിടെയും കൈലാസ് വിട്ടില്ല. പലതവണയായി പലതരത്തിൽ കൈലാസ് അപമര്യാദയായി പെരുമാറുകയായിരുന്നു. എന്നാൽ അതൊന്നും ഇഷിത കാര്യമാക്കി എടുത്തിരുന്നില്ല. തന്റെ ഭർത്താവിന്റെ സഹോദരിയുടെ ഭർത്താവ് അല്ലെ എന്ന് അവൾ കരുതി. ഇപ്പോഴും കൈലാസിന്റെ ഉദ്ദേശം മറ്റൊന്നാണെന്ന് അവൾക് പിടികിട്ടിയിട്ടില്ല. 

അതേസമയം ചായ ഇട്ട് കൊടുത്ത ശേഷം തന്റെ ഫ്‌ളാറ്റിലെത്തി സൂചിയോട് വിനോദിനെ കണ്ട് സംസാരിച്ച കാര്യം ഇഷിത പറഞ്ഞു. വിനോദിന് സുചിയെ മാത്രമാണ് ഇഷ്ടമെന്ന് പറഞ്ഞതും ഇഷിത സൂചിപ്പിച്ചു. സുചിയ്ക്ക് അത് കേട്ടപ്പോൾ വലിയ സന്തോഷമായി. അതേസമയം കൈലാസിന്റെ സാമ്പത്തിക പ്രശ്നങ്ങൾ ഇഷിതയുമായി ചർച്ച ചെയ്യുകയാണ് മഹേഷ്. അത് നമുക്ക് ഒന്നിച്ച് പരിഹരിക്കാമെന്നും താൻ എഫ് ഡി പിൻവലിക്കണമെന്നും ഇഷിത മഹേഷിന് ഉറപ്പ് നൽകുന്നു. ഇഷിതയ്ക്ക് തന്റെ കുടുംബത്തോടുള്ള സ്നേഹമോർത്ത് സന്തോഷത്തോടെ അവളെ നോക്കുന്ന മഹേഷിനെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം. 

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്