
കഥ ഇതുവരെ
ചിപ്പിയും ആദിയും സൂരജ്ജും ഇപ്പോൾ ഒരേ സ്കൂളിൽ ആണ്. ആദി അവന്റെ വില്ലത്തരം ഇവിടെയും തുടരുകയാണ്. ചിപ്പിയോടൊപ്പം കളിക്കുന്നത് കണ്ട സൂരജിനെ അവൻ മറ്റൊരെ കുട്ടിയെ വിട്ട് വിളിപ്പിക്കുന്നു. അങ്ങനെ പെൺകുട്ടികളുടെ ഇടയിൽ കിടന്ന് സ്റ്റാർ ആവേണ്ടെന്ന് പറഞ്ഞ് ആദി അവന്റെ ഷൂ ലെയ്സ് സൂരജിനെക്കൊണ്ട് കെട്ടിച്ചു. ദേഷ്യം വന്ന സൂരജ് ഷൂ ലെയ്സ് കെട്ടിക്കൊടുത്തെങ്കിലും പിന്നീട് ആദിയെ ചീത്ത വിളിച്ച് ഓടിപ്പോയി . ചിപ്പിയാവട്ടെ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. അവൾക്ക് ശെരിക്കും ആദിയുടെ പെരുമാറ്റം കണ്ട് നല്ല ദേഷ്യം വന്നിട്ടുണ്ട്. ആദിയാവട്ടെ സൂരജ് ചീത്ത വിളിച്ചെന്ന് പറഞ്ഞ് കംപ്ലൈന്റ്റ് കൊടുക്കാൻ പോകാൻ നിൽക്കുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.
മാഷിനോടും പ്രിയാമണിയോടും സുചിയും വിനോദും തമ്മിലുള്ള കല്യാണക്കാര്യം സംസാരിക്കുകയാണ് ഇഷിത. എത്രയും പെട്ടന്ന് തന്നെ അത് നടത്താമെന്നും രാമനാഥനുമായി സംസാരിക്കാമെന്നും മാഷ് സുചിയ്ക്ക് ഉറപ്പ് നൽകുന്നു. എന്നാൽ മഹേഷാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും നമുക്ക് കുറച്ച ദിവസം കഴിഞ്ഞ് മഹേഷിനോട് സംസാരിക്കാമെന്നും ഇഷിത പറയുന്നു.
അതേസമയം തനിയ്ക്ക് വിനോദിനെ ഇഷ്ടമാണെന്നും കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും അനുഗ്രഹ മഹേഷിനോട് തുറന്ന് പറയുകയാണ്. അനുഗ്രഹയുടെ അമ്മ അരുന്ധതി മഹേഷിനോട് അതേപ്പറ്റി അഭിപ്രായം ചോദിക്കുകയും മഹേഷ് പൂർണ്ണ സമ്മതം നൽകുകയും ചെയ്യുന്നു. എന്നാൽ മഹേഷ് സുചിയുടെ കാര്യമോ , വിനോദും സുചിയും തമ്മിലുള്ള പ്രണയമോ ഒന്നും അറിഞ്ഞിട്ടില്ല. അനുഗ്രാഹായാവട്ടെ വിനോദിന് മറ്റൊരു പ്രണയമൊന്നും ഇല്ലെന്ന ധാരണയിലാണ്. മഹേഷ് ഏതായാലും വിനോദിനോട് സംസാരിച്ച് പറയാമെന്ന് അനുഗ്രഹയോട് മറുപടി നൽകിയിട്ടുണ്ട്.
അതേസമയം ചിപ്പി ആദിയുടെ വില്ലത്തരം ഇഷിതയോട് പറയുകയായിരുന്നു . ഇക്കാര്യം എന്തായാലും മഹേഷ് അറിയേണ്ടെന്ന് ഇഷിത ചിപ്പിയോട് പറഞ്ഞു . അപ്പോഴാണ് മഹേഷ് വീട്ടിലേയ്ക്ക് എത്തുന്നത് . ശേഷം കൈലാസിന്റെ കടം വീട്ടാൻ നൽകാമെന്ന് പറഞ്ഞ 40 ലക്ഷം രൂപയുടെ ചെക്ക് മഹേഷ് കൈലാസിന് നൽകുന്നു. അതിൽ 25 ലക്ഷം ഇഷിത നൽകിയതാണെന്നും 15 ലക്ഷം തന്റെയാണെന്നും മഹേഷ് മഞ്ജിമയെയും അമ്മയെയും ഓർമിപ്പിക്കുന്നു . ഇഷിതയെ കുറ്റപ്പെടുത്താൻ മാത്രം വാ തുറക്കാറുള്ള മഞ്ജിമ ഇഷിതയോട് നന്ദി പറഞ്ഞു . അങ്ങനെ കടം തീർക്കാൻ കാശ് കിട്ടിയ കൈലാസിനെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത് . ഇനിയറിയാം കൈലാസിന്റെ തനി സ്വഭാവങ്ങൾ . എങ്ങനെയാണ് കടം വന്നതെന്നും, എന്താണ് ശെരിക്കുമുള്ള പോലീസ് കേസെന്നുമെല്ലാം വരും ദിവസങ്ങളിൽ കാണാം. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.