മഹേഷിനെ പൂട്ടാൻ തന്ത്രം മെനഞ്ഞ് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ

Published : Jun 13, 2025, 02:38 PM ISTUpdated : Jun 13, 2025, 02:48 PM IST
ishttam mathram serial review

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ

കഥ ഇതുവരെ

വ്യാജ സന്യാസി വേഷം ധരിച്ച് വീട്ടിൽ വീണ്ടും കടന്ന് കൂടിയിരിക്കുകയാണ് കൈലാസ്. മഞ്ജിമയെയും അമ്മയെയും അച്ഛനെയുമെല്ലാം അതിവിദഗ്തമായി പറ്റിച്ചെങ്കിലും ഇഷിതയ്ക്ക് ഇപ്പോഴും കൈലാസിനെ നല്ല സംശയം ഉണ്ട്. കൈലാസിന് മറ്റെന്തോ ഉദ്ദേശം ഉണ്ടെന്ന് ഇഷിത കാര്യമായി സംശയിക്കുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം.

ആശ്രമം പണിയാൻ പോകുന്ന കാര്യം വീട്ടിൽ എല്ലാവരോടും പറയുകയാണ് കൈലാസ്. എന്നാൽ കൈലാസിന്റെ സംസാരത്തിൽ നിന്ന് തന്നെ ഉദ്ദേശം തട്ടിപ്പ് ആണെന്ന് ഇഷിതയ്ക്ക് മനസ്സിലായി. എന്നാൽ അക്കാര്യം അവൾ ആരോടും പറഞ്ഞില്ല. എവിടെ വരെ പോകുമെന്ന് നോക്കാമെന്ന് ഇഷിതാ മനസ്സിൽ ഉറപ്പിച്ചു. അതേസമയം ഇഷിത കൊടുത്തുവിട്ട ചോറ് ആദിക്കൊപ്പം ഇരുന്ന് കഴിക്കുകയാണ് ചിപ്പി. ആദി ഒന്നിച്ച് കഴിക്കാൻ ആദ്യം സമ്മതിച്ചില്ലെങ്കിലും ചിപ്പിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ അവൻ ഒന്നിച്ച് ഭക്ഷണം കഴിക്കാൻ സമ്മതിക്കുകയായിരുന്നു. പതിയെ പതിയെ സ്നേഹം കൊണ്ട് ആദിയെ കീഴ്പ്പെടുത്താമെന്ന് ചിപ്പിക്കും മനസ്സിലായി. ഇന്ന് ഏട്ടൻ തന്റെയൊപ്പം ഭക്ഷണം കഴിച്ച കാര്യം അവൾ മഹേഷിനോടും ഇഷിതയോടും വന്ന് പറഞ്ഞു. മഹേഷിന് അത് കേട്ടപ്പോൾ സന്തോഷമായി.

അതേസമയം വിനോദിന്റെയും അനുഗ്രഹയുടെയും വിവാഹം ഉറപ്പിക്കാൻ എത്തിയിരിക്കുകയാണ് അരുന്ധതി. ഉടൻ തന്നെ നിശ്ചയം വേണമെന്നും അതിനുള്ള ഒരുക്കങ്ങൾ പ്രിയാമണിയും മാഷും കൂടി ചെയ്യണമെന്നും അരുന്ധതി പറഞ്ഞു. എന്നാൽ വിനോദിനെ കണ്ട ഷോക്കിലാണ് സുചി. കല്യാണം ഉറപ്പിക്കുന്ന വരെ കാര്യങ്ങൾ എത്തിയതോടെ സുചിയുടെ സകല നിയന്ത്രണവും വിട്ടു. അവൾ ഒന്നും മിണ്ടാതെ മുറിയിലേക്ക് കയറിപ്പോയി. വിനോദിനോട് സുചിയുടെ കാര്യം അവരോട് ഒന്ന് പറയാമായിരുന്നു എന്ന് ഇഷിത പറഞ്ഞെങ്കിലും ഏട്ടൻ കൊടുത്ത വാക്ക് തിരുത്താനാവില്ലെന്ന് അവൻ ഇഷിതയോട് പറഞ്ഞു. തുടർന്ന് രണ്ടും കൽപ്പിച്ച് ഇഷിത സുചിയും വിനോദും പ്രണയത്തിലാണെന്ന കാര്യം മഹേഷിനോട് പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ഇഷ്ട്ടം മാത്രം ഇനി അടുത്ത എപ്പിസോഡിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത