'പൊക്കം അഡ്ജസ്റ്റ് ചെയ്യാന്‍ അന്ന് ഫോട്ടോഗ്രാഫര്‍ ചെയ്തത്'; രസകരമായ ഓര്‍മ്മ പങ്കുവച്ച് കൃഷ്ണകുമാര്‍

Published : Mar 19, 2026, 12:41 PM IST
krishna kumar shares his old photo with wife sindhu krishna and story behind it

Synopsis

നടൻ കൃഷ്ണകുമാർ ഭാര്യ സിന്ധുവിനൊപ്പമുള്ള ഒരു പഴയ ഫോട്ടോയുടെ ഓർമ്മ പങ്കുവെക്കുന്നു

നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിലും പൊതുപ്രവർത്തനവുമായി കൃഷ്ണകുമാർ തിരക്കിലാണ്. അഭിനയത്തിലും വ്ളോഗിങ്ങിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുള്ളവരാണ് മക്കളെങ്കിൽ യൂട്യൂബ് ചാനലുമായി ഭാര്യ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ സിന്ധുവിനൊപ്പമുള്ള പഴയൊരു ഓർമ പങ്കുവെച്ചിരിക്കുകയാണ് കൃഷ്ണകുമാർ.

''1994- ൽ കല്യാണം കഴിഞ്ഞ വർഷം, എസ്‍ബിടിയിൽ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ വേണ്ടി എടുത്ത ഒരു ഫോട്ടോ ആണിത്. ഇടയ്ക്കിടെ ചില സുഹൃത്തുക്കൾ ഈ ഫോട്ടോ അയച്ചിട്ട് പറയും ഈ ഫോട്ടോ ഞങ്ങൾക്കിഷ്ടമാണ് എന്ന്... ഈ ഫോട്ടോ എടുത്തപ്പോൾ നടന്ന ഒരു ചെറിയ വിഷയം ഞാനും സിന്ധുവും ഓർക്കും ചിരിക്കും...

പട്ടം പ്ലാമൂട് ഉള്ള ഒരു സ്റ്റുഡിയോയിൽ ആണ് എടുത്തത്. അവിടെ ഉണ്ടായിരുന്ന ഒരു കുഷ്യൻ ഉള്ള ഒരു ബെഞ്ച്. അതിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഫോട്ടോ എടുക്കുന്നതിനു മുൻപ് ഫോട്ടോഗ്രാഫർ എങ്ങോട്ടോ പോയി ഒരു വലിയ ലെഡ്ജർ പോലത്തെ ഒരു ബുക്ക്‌ കൊണ്ടുവന്നിട്ടു പറഞ്ഞു സിന്ധു ഒന്നു എണീറ്റെ.. എണീറ്റപ്പോൾ ബെഞ്ചിൽ അത് വെച്ചു, എന്നിട്ട് അതിനു മുകളിൽ ഇരിക്കാൻ പറഞ്ഞു. സിന്ധു ചോദിച്ചു അതെന്തിനാ..? അയാൾ പറഞ്ഞു പൊക്കം ഒന്നു അഡ്ജസ്റ്റ് ചെയ്യാനാ.. എന്നാലേ മാച്ച് ആകൂ..ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഫോട്ടോ വാങ്ങാൻ പോയി. നോക്കിയപ്പോൾ സിന്ധുവിന് എന്നെക്കാൾ ഉയരം.. അപ്പോഴും ഞങ്ങൾ അന്യോന്യം നോക്കി.. ചിരിച്ചു. ഉയരം കൂടിയതിനാൽ സിന്ധു വളരെ ഹാപ്പി. ഞാനും ഫോട്ടോഗ്രഫറും ഹാപ്പി.. ഇന്നും വാട്സാപ്പിൽ ഒരു സുഹൃത്ത്‌ ഈ ഫോട്ടോ ഷെയർ ചെയ്തു..കണ്ടപ്പോൾ ഒരു സുഖം തോന്നി.. പഴയതാണ്. കളർ അല്ല.. പക്ഷെ എന്തോ ഒരിഷ്ടം.. ആ സുഖവും സന്തോഷവും നിങ്ങളുമായി ഷെയർ ചെയ്യുന്നു..'', കൃഷ്ണകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

അനുമോൾ കുലസ്ത്രീയെന്ന് ആതിര, കാരണം വിശദമാക്കി അനുമോളും; വീഡിയോ വൈറൽ
5 ദിവസം, സബ്സ്ക്രിപ്ഷനിൽ നേടിയത് 118,080 രൂപ ! സുധിയുടെ ഫോട്ടോ മാറ്റിയും രേണു, മറുപടി ഇങ്ങനെ