'ബ്ലെസ്ലി ജയിലിലല്ലേ, അവൻ ഫേക്ക് ആയിരുന്നു; അന്ന് അവൻ മൂന്ന് കുപ്പി ഷാംപെയ്നും കഫ് സിറപ്പും കുടിച്ചു..'; തുറന്നുപറഞ്ഞ് ലക്ഷ്മിപ്രിയ

Published : Jan 15, 2026, 09:36 AM IST
Lakshmipriya about Bleslee

Synopsis

ബിഗ് ബോസ് സഹമത്സരാർത്ഥിയായിരുന്ന ബ്ലെസ്ലിയോട് തനിക്ക് കടുത്ത വെറുപ്പാണെന്നും അവൻ ഒരു ഫേക്ക് ആണെന്നും നടി ലക്ഷ്മിപ്രിയ 

ബിഗ് ബോസ് താരമായിരുന്നു ബ്ലെസ്ലിയെ കുറിച്ച് സഹ മത്സരാർത്ഥിയും നടിയുമായ ലക്ഷ്മിപ്രിയ പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. ബിഗ് ബോസ്സിൽ കൂടെയുണ്ടായിരുന്നവരിൽ തനിക്ക് ഏറ്റവും കൂടുതൽ വെറുപ്പുണ്ടായിരുന്നത് ബ്ലെസ്ലിയോടാണെന്നും അത് തനിക്ക് മാറ്റാൻ കഴിയില്ലെന്നും ലക്ഷ്മിപ്രിയ പറയുന്നു. റിയാസ് സലിം ഒന്നും ഫേക്ക് ആയിരുന്നില്ലെന്നും എന്നാൽ ബ്ലെസ്ലി ഫേക്ക് ആണെന്നും പറഞ്ഞ ലക്ഷ്മിപ്രിയ ബിഗ് ബോസ് ആഫ്റ്റർ പാർട്ടിയിൽ വച്ച് ബ്ലെസ്ലി പുകവലിച്ചതിനെ കുറിച്ചും കൂട്ടിച്ചേർത്തു.

അടുത്തിടെ കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ വൻ ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബിഗ് ബോസ് താരം മുഹമ്മദ്‌ ഡിലിജന്റ് ബ്ലെസ്ലി അറസ്റ്റിലായിരുന്നു. ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത പണം ക്രിപ്റ്റോ കറൻസികളാക്കി വിദേശത്ത് എത്തിച്ചെന്നാണ് ബ്ലെസ്ലിക്കെതിരായ കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യ കണ്ണികളിൽ ഒരാളാണ് ബ്ലെസ്ലിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

"ബിഗ് ബോസ് കൊണ്ട് ഉണ്ടായ നേട്ടം ഞാൻ എന്താണെന്ന് ആൾക്കാർക്ക് മനസിലാക്കി കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. എന്റെ കാര്യങ്ങൾ ഇഷ്ടമില്ലാത്തവരുണ്ടാവും. അവരെന്നെ ഇഷ്ടപ്പെടേണ്ട. ഒരുപാട് നെഗറ്റീവ് എനിക്ക് ബിഗ് ബോസ് കൊണ്ട് ലഭിച്ചിട്ടില്ല. കൊച്ചുകുട്ടികൾ അടക്കം ഇപ്പോഴും എൽപി എന്ന് വിളിച്ച് സ്നേഹം പ്രകടപിപ്പിക്കാറുണ്ട്. ബിഗ് ബോസ്സിൽ കൂടെയുണ്ടായിരുന്നവരിൽ എനിക്കേറ്റവും വെറുപ്പുള്ളത് ബ്ലെസ്ലിയോടാണ്. അതെനിക്ക് മാറ്റാൻ കഴിയില്ല. ബ്ലെസ്ലിയുടെ പേരിൽ എന്തോ കേസൊക്കെ വന്നില്ലേ, ജയിലിൽ അല്ലേ. ഫേക്ക് ആയിട്ടുള്ള ഒരാൾക്ക് ഒരുപാട് കാലം അങ്ങനെ ജീവിക്കാൻ കഴിയില്ല. ഈ കേസ് വേറെ ആരുടെ പേരിലും ഉണ്ടായിട്ടില്ലല്ലോ. റിയാസ് ഒന്നും ഫേക്ക് അല്ല. ഫേക്ക് ആയി എനിക്ക് തോന്നിയിട്ടുള്ളത് ബ്ലെസ്ലിയെയാണ്. അത് ഞാൻ എപ്പോഴും പറയാറുണ്ട്." ലക്ഷ്മിപ്രിയ പറയുന്നു.

"അവൻ മ​ദ്യത്തിനും മയക്ക് മരുന്നിനും എല്ലാം എതിരാണ് എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അതേ ബ്ലെസ്ലി ഷോയ്ക്കുശേഷം ഞങ്ങൾക്ക് പാർട്ടി ഉണ്ടായിരുന്നു. അന്ന് അവൻ മൂന്ന് കുപ്പി ഷാംപെയ്ൻ കഴിച്ചു. അത് കഴിക്കാൻ അവൻ കാണിക്കുന്ന ടെൻന്റസി ദൂരെ നിന്ന് അന്ന് ഞാൻ കണ്ടിരുന്നു. അതിന് മുമ്പ് ചുമയുള്ളവർക്ക് കൊടുത്ത കഫ് സിറപ്പും അവൻ കഴിച്ചു. ആഫ്റ്റർ പാർട്ടിയിൽ അവൻ പുകവലിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഞാൻ കണ്ടതാണ്. ആരോട് വേണമെങ്കിലും നിങ്ങൾക്ക് ചോദിക്കാം. ഞാൻ ധന്യയുമായും റോബിനുമായും മാത്രമെ ബന്ധപ്പെടാറുള്ളു. മറ്റാരെയും കാണാൻ പോലും ആ​ഗ്രഹിച്ചിട്ടില്ല." ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു. പോപ്പിൻസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

ബിഗ്ബോസിൽ നിന്നും ലഭിച്ച 'സീക്രട്ട് ബെനഫിറ്റ്സ്'; പുതിയ വീഡിയോയുമായി ആദിലയും നൂറയും
'വിറ്റുപോയിട്ടും വിട്ടുപോകാത്ത ചിലത്..'; ഹൃദയസ്പർശിയായ പോസ്റ്റുമായി അശ്വതി