
മലയാളികളുടെ പ്രിയഗായകനാണ് എം ജി ശ്രീകുമാർ. സിനിമകൾക്കു വേണ്ടിയും അല്ലാതെയും നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ലേഖയാണ് അദ്ദേഹത്തിൻ്റെ ഭാര്യ. വർഷങ്ങൾ നീണ്ട ലിവിംഗ് ടുഗെതറിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിക്കിടെ ലേഖയെക്കുറിച്ച് എം ജി ശ്രീകുമാർ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.
''അമ്മയ്ക്ക് 40 വയസുള്ളപ്പോഴാണ് ഞാന്‍ ജനിക്കുന്നത്. ഇത് വേണ്ട എന്ന് വെച്ചതായിരുന്നു. പിന്നെ എങ്ങനെയോ ഞാന്‍ ഇവിടെയെത്തി. ഒരുപക്ഷേ, ഇവള്‍ക്ക് വേണ്ടിയാവും. ലേഖ ഒട്ടും ഡിപ്ലോമാറ്റിക്കല്ല. നമ്മള്‍ വളരെ ടെന്‍ഷനായിട്ട് വന്നിരിക്കുമ്പോള്‍ ഇവള്‍ ഉള്ള കാര്യം പറയും. അപ്പോള്‍ പെട്ടെന്ന് ഷോര്‍ട്ട് ടെംപേര്‍ഡാവും. അതൊക്കെ കുറച്ചുനേരം കഴിയുമ്പോള്‍ അങ്ങ് പോവും. എന്തിനാണ് വഴക്കുണ്ടാക്കിയതെന്ന് മറന്നുപോകും. എന്നെ ഒരുപാട് ഇഷ്ടമാണ് ലേഖയ്ക്ക്. ലേഖയില്‍ ഏറ്റവും ഇഷ്ടമുള്ളത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ്. എന്നെ ഒരു നോട്ടത്തില്‍ തന്നെ അവള്‍ക്ക് മനസിലാവും. 45 വര്‍ഷമായി ഞാന്‍ ഈ ഫീല്‍ഡിലുണ്ട്. ഇന്നുവരെ എനിക്ക് മാനേജറില്ല. സാധാരണഗതിയില്‍ താരങ്ങള്‍ക്കും, പാട്ടുകാര്‍ക്കുമെല്ലാം മാനേജര്‍മാരുണ്ടാവാറുണ്ട്. എന്ന് പറഞ്ഞാല്‍ അവള്‍ മാനേജൊന്നും ചെയ്യുന്നില്ല. സപ്പോര്‍ട്ടേയുള്ളൂ. ഞാന്‍ നോക്കിക്കഴിഞ്ഞാല്‍ തന്നെ എന്തുപറ്റി എന്ന് ചോദിക്കും. ഒരു മൂവ്‌മെന്റില്‍ എന്നെ മനസിലാക്കും, അമൃത ടിവിയിലെ ആനീസ് കിച്ചണില്‍ പങ്കെടുക്കവെ എം ജി ശ്രീകുമാര്‍ പറഞ്ഞു.
ഡ്രസിന്റെ കാര്യത്തില്‍ സെലക്ടീവാണ്. അവള്‍ എടുത്തത് ആദ്യം കാണുമ്പോള്‍ എനിക്ക് ഇഷ്ടമാവില്ല. പിന്നെ അത് ഇട്ട് പുറത്തൊക്കെ പോവുമ്പോഴും, ഫോട്ടോ ഇടുമ്പോഴുമൊക്കെയാണ് കൊള്ളാമല്ലോ എന്ന് തോന്നാറുള്ളത്'', എംജി ശ്രീകുമാർ പറഞ്ഞു. ''എംജിയുടെ കഴിവാണ് പാട്ട്. പാട്ട് സംബന്ധിച്ച് യാതൊന്നും ഞാന്‍ പറഞ്ഞ് കൊടുക്കേണ്ടതില്ല. പക്ഷേ, ഡ്രസിംഗിലൊക്കെ സജഷന്‍സ് കൊടുക്കാറുണ്ട്'', എന്നായിരുന്നു ലേഖയുടെ മറുപടി.