'വീഡിയോയില്‍ കാണുന്നതുപോലെയല്ല ആരുടെയും ജീവിതം'; കുടുംബ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ച് ഗൗരി കൃഷ്‍ണന്‍

Published : Mar 25, 2026, 02:02 PM IST
now me and husband are living seperately says actress Gowri Krishnan

Synopsis

മനോജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഗൗരി മറുപടി നൽകുന്നുണ്ട് വീഡിയോയില്‍

മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഒരിടവേളക്കു ശേഷം വീണ്ടും പുതിയ വ്ളോഗുമായി ഗൗരി തിരിച്ചെത്തിയിരിക്കുകയാണ്. വീഡിയോയ്ക്കു താഴെ ഭർത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തങ്ങളിപ്പോൾ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഗൗരി മറുപടി നൽകുന്നുണ്ട്.

''ജീവിതത്തിലെ വലിയൊരു ട്വിസ്റ്റ് ആന്റ് ടേണ്‍സും റോളര്‍ കോസ്റ്റര്‍ റൈഡിനുമൊക്കെ ശേഷം അവസാനം ഞാന്‍ ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ്. ഒരുപാടു പേർ എന്നോടു ചോദിച്ചിരുന്നു, എന്താണ് വീഡിയോകൾ ഇടാത്തത്, സീരിയൽ ചെയ്യാത്തത് എന്നൊക്കെ. എന്നെ അന്വേഷിച്ച എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. ജീവിതം തന്നെ മൊത്തത്തില്‍ ഒന്ന് ബ്രേക്കായിരുന്നു. ആ ബ്രേക്കില്‍ നിന്ന് വീണ്ടുമൊരു റീ സ്റ്റാര്‍ട്ട് പോലെ തുടങ്ങുകയാണ്. ഇതുവരെ ലഭിച്ച പിന്തുണയും സ്‌നേഹവും ഇനിയും പ്രതീക്ഷിക്കുന്നു'', എന്നു പറഞ്ഞുകൊണ്ടാണ് ഗൗരി വീഡിയോ തുടങ്ങുന്നത്. ഒരു സുഹൃത്തിന്റെ വിവാഹത്തിന് പോകുന്ന വിശേഷങ്ങളാണ് തുടർന്ന് ഗൗരി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വീഡിയോയ്ക്കു താഴെ നിരവധിയാളുകളാണ് മനോജ് എവിടെ എന്നു ചോദിക്കുന്നത്. മനോജുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കെല്ലാം ഗൗരി മറുപടി നൽകുന്നുമുണ്ട്. തങ്ങളിപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നും സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ലെന്നും ഗൗരി പറയുന്നു. ആരുടെയും ജീവിതത്തിൽ ഒരു ബാധ്യതയായി തീരാൻ ആഗ്രഹിക്കുന്നില്ലെന്നും വീഡിയോയിൽ കാണുന്നതുപോലെയല്ല ആരുടെയും ജീവിതമെന്നും ഗൗരി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'രേണു സുധി ദുബായിൽ അറസ്റ്റിൽ, ഇനി പോകാനാവാത്ത വിധം കയറ്റിവിട്ടുവെന്ന്' വ്യാജപ്രചാരണം; പ്രതികരിച്ച് രേണു സുധി
'മുൻപ് തുണിക്കടയിലും സ്റ്റാർബക്‌സിലും ജോലി ചെയ്തു, ലാപ്ടോപ് നല്ലപോലെ ഉപയോഗിക്കാൻ കൂടി അറിയില്ല'; തുറന്നുപറഞ്ഞ് കയാദു ലോഹർ