നയനയെ കണ്ട് കലികയറി അനാമിക - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Apr 14, 2025, 03:23 PM ISTUpdated : Apr 14, 2025, 03:25 PM IST
നയനയെ കണ്ട് കലികയറി അനാമിക - പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

നയന വീട്ടിലെത്തിയിട്ടില്ലെന്ന ധാരണയിൽ അനന്തപുരിയിലേക്ക് വന്ന് കയറുകയാണ് അനാമിക. വന്ന ഉടനെ അവൾ നയനയുടെയും അവളുടെ വീട്ടുകാരുടെയും കുറ്റം ദേവയാനിയോട് പറഞ്ഞു തുടങ്ങുന്നു. എന്നാൽ താൻ നയനയെ തിരികെ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്ന വിവരം ദേവയാനി അനാമികയോട് പറഞ്ഞതുമില്ല. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

 അനാമിക താൻ വന്ന വിവരം അറിയിക്കാൻ നേരെ അനിയുടെ അടുത്തെത്തി. നയന ഇവിടെ ഇല്ലല്ലോ അതുകൊണ്ടാണ് താൻ വന്നതെന്നാണ് അനാമിക അനിയോട് പറഞ്ഞത്. അപ്പോൾ അനാമികക്ക് നയന അനന്തപുരിയിൽ എത്തിയ കാര്യം അറിയില്ലെന്ന് അനിക്ക് മനസ്സിലായി. എങ്കിൽ പിന്നെ താനായി ആ ധാരണ തിരുത്തുന്നില്ലെന്നും അവൻ തീരുമാനിച്ചു. അനിയോടുള്ള വാഗ്വാദത്തിന് ശേഷം  നേരെ ഹാളിലേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ്  അനാമിക നയനയെ കണ്ടു ഞെട്ടിയത്. ആ ഞെട്ടലിൽ നിന്നും തിരിച്ചു വരാൻ  അനാമിക്ക് കുറച്ച് അധികം സമയം വേണ്ടി വന്നു.നയനയോട് എപ്പോൾ വന്നെന്ന ചോദ്യത്തിനൊപ്പം നീ ഇവിടെയുണ്ടെങ്കിൽ താൻ വരില്ലായിരുന്നു എന്നും അനാമിക പറഞ്ഞു. 

 

എന്നാൽ അനാമികയെ വീണ്ടും ഞെട്ടിപ്പിക്കും വിധമായിരുന്നു നയനയുടെ മറുപടികൾ. നീ ഇടയ്ക്കിടയ്ക്ക് വീട്ടിൽ പോകുന്നുണ്ടല്ലോ പിന്നെ എന്തിന് തിരിച്ചുവന്നു എന്നായി നയനയുടെ ചോദ്യം. മാത്രമല്ല അനിയ്ക്ക് നാളിത്ര ആയിട്ടും നിന്നോട് ഒരു താല്പര്യമില്ലല്ലോ എന്നും നയന കൂട്ടിച്ചേർത്തു. എല്ലാം കൂടെ കേട്ടപ്പോൾ ചോദിക്കണ്ടായിരുന്നു  എന്നായി അനാമികയുടെ മനസ്സിൽ. എന്തായാലും നയന  തന്നെ ഇട്ട് കുടഞ്ഞതിന്റെ ദേഷ്യം മുഴുവൻ അവൾ ദേവയാനിയോട് തീർത്തു എന്ന് വേണം പറയാൻ. അമ്മായി എന്തിനാണ് അവളെ വിളിച്ചു കൊണ്ട് വന്നതെന്നും, അമ്മായിക്ക് അവളോട് സ്നേഹമല്ലേ എന്നും അനാമിക ചോദിച്ചു. എന്നാൽ ദേവയാനി ഒന്നും വിട്ടുപറയാൻ തയ്യാറായിരുന്നില്ല. അവസാനം പറയേണ്ടതെല്ലാം പറഞ്ഞ് അനാമിക മുറിയിലേക്ക് കയറിപ്പോയി.

 അതേസമയം ഓഫീസിലേക്ക് പോകാൻ ഒരുങ്ങുന്ന ആദർശിനും നയനയ്ക്കും വേണ്ട ഭക്ഷണം തയ്യാറാക്കി കൊണ്ടുവന്നു കൊടുക്കുകയാണ് ദേവയാനി. ആദർശിനു മുന്നിൽ പറ്റുന്ന തരത്തിൽ എല്ലാം ദേവയാനിയും നയനയും അഭിനയിച്ചു തകർക്കുകയാണ്. എന്നാൽ രണ്ടുപേരുടെയും പെരുമാറ്റത്തിൽ ആദർശിന് നല്ല സംശയവും തോന്നിയിട്ടുണ്ട്. ഇനിയിപ്പോ സത്യം ആദർശ് കണ്ടെത്തുമോ? അമ്മായിയമ്മയ്ക്ക് മരുമകളെ ജീവനാണെന്ന് അവന് മനസ്സിലാകുമോ? സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത