നയനയെയും ദേവയാനിയെയും സംശയിച്ച് ജയൻ - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Apr 15, 2025, 03:45 PM ISTUpdated : Apr 16, 2025, 09:10 AM IST
നയനയെയും ദേവയാനിയെയും സംശയിച്ച് ജയൻ - പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

ദേവയാനിയുടെയും നയനയുടെയും പെരുമാറ്റത്തിൽ ആദർശിന് ചെറിയ സംശയങ്ങൾ തോന്നിത്തുടങ്ങിയിരിക്കുന്നു. ഇനിമുതൽ അവരെ രണ്ടുപേരെയും സസൂക്ഷ്മംനിരീക്ഷിക്കണം എന്നാണ് ആദർശിന്റെ തീരുമാനം. അക്കാര്യം അവൻ അച്ഛൻ ജയനോടും പറയുകയാണ്.
ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

ആദർശും ജയനും ഒരുപോലെ ദേവയാനിയെയും നയനയേയും സംശയിച്ചു തുടങ്ങിയിരിക്കുന്നു. ദേവയാനി കരൾ തന്ന പെൺകുട്ടിയെ കണ്ടു പിടിച്ചോ എന്ന് അവർക്ക് സംശയമുണ്ട്. അതോടൊപ്പം നയന തന്നിൽ നിന്നും എല്ലാം മറച്ചുവെക്കുകയാണോ എന്ന് ആദർശിനും സംശയമുണ്ട്. നയന തനിക്കു മുൻപിൽ നാടകം കളിക്കുകയായിരുന്നു എങ്കിൽ അത് സഹിക്കില്ലെന്ന് ആദർശ് അച്ഛനോട് പറഞ്ഞു. ആദർശ് നേരെ നയനയുടെ അടുത്തെത്തി അവളുടെ പെരുമാറ്റം നിരീക്ഷിച്ചെങ്കിലും നയന ഒന്നും വിട്ടുപറയാൻ തയ്യാറായിരുന്നില്ല.

 അതേസമയം അനിയുടെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ പറയാൻ ദേവയാനി നയനയെ വിളിച്ചിരുന്നു. നന്ദുവിനെയും അനിയേയും പ്രത്യേകം ഉപദേശിക്കണമെന്ന് ദേവയാനി നയനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്ങനെയും അനിയും അനാമികയും പ്രശ്നങ്ങൾ തീർത്ത് ഒന്നിക്കണമെന്നാണ് ദേവയാനിയുടെ ആഗ്രഹം. പക്ഷേ ദേവയാനിക്ക് അറിയില്ലല്ലോ പാലിൽ വിഷം ചേർത്തത് അനാമികയും അവളുടെ അമ്മയും കൂടി ആണെന്ന്.

അതേസമയം നന്ദുവിനെ കാണാൻ എത്തിയിരിക്കുകയാണ് അനി. നന്ദു ട്രെയിനിങ്ങിന് പോയാൽ പിന്നെ മാസങ്ങൾ കഴിഞ്ഞായിരിക്കും മടങ്ങി വരുന്നത്. അതുവരെ കാണാതിരിക്കുന്നത് തനിക്ക് വിഷമമാണെന്ന് അനി നന്ദുവിനോട് തുറന്നുപറയുന്നു. എന്നാൽ അനിയുമായി കൂടുതൽ അടുപ്പം കാണിക്കരുതെന്ന് വീട്ടിൽ നിന്നും പറഞ്ഞ കാര്യം അവൾ അനിയോട് പറയുന്നു. അതിലൊന്നും കാര്യമില്ല എന്നും അനാമികയുമായി താൻ മാനസികമായോ ശാരീരികമായോ യാതൊരു ബന്ധവും ഇല്ലെന്നും അനി പറയുന്നു. ബാക്കി എല്ലാ കാര്യങ്ങളും നന്ദുവിന്റെ ട്രെയിനിങ് കഴിഞ്ഞ ശേഷം തീരുമാനിക്കാം എന്ന് അനി പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി  പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത