അച്ഛനോട് സംശയം തുറന്ന് പറഞ്ഞ് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Apr 22, 2025, 01:40 PM ISTUpdated : Apr 22, 2025, 01:48 PM IST
അച്ഛനോട് സംശയം തുറന്ന് പറഞ്ഞ് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

നയനയുടെ വീട്ടിൽ നിന്ന് തിരികെ പോയെങ്കിലും ആദർശിന് നയനയോടും ദേവയാനിയോടുമുള്ള സംശയം മാറിയിട്ടില്ല. ദേവയാനി അടച്ചിട്ട ആ മുറിയിൽ തന്നെ ഉണ്ടെന്ന് അവൻ സംശയിക്കുന്നു. തന്റെ സംശയം അവൻ അച്ഛൻ ജയനോട് പറയുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

 നിനക്ക് സംശയമുണ്ടായിരുന്നെങ്കിൽ ആ മുറിയിൽ കയറി നോക്കാമായിരുന്നില്ലേ എന്ന് അച്ഛൻ ആദർശിനോട് പറയുകയാണ്. എന്നാൽ നയനയും അവളുടെ അച്ഛനും വിലക്കിയത് കാരണമാണ് ആ മുറിയിൽ കയറാൻ കഴിയാഞ്ഞതെന്ന് ആദർശ് അച്ഛനോട് പറയുന്നു. എന്തായാലും ഇതിന്റെ ക്ലാരിഫിക്കേഷൻ കിട്ടുന്നതുവരെ രണ്ടുപേരെയും സസൂക്ഷ്മം വീക്ഷിക്കണം എന്ന് ആദർശും ജയനും തീരുമാനിക്കുന്നു. അതേസമയം ആദർശ് പോയല്ലോ എന്ന സമാധാനത്തിൽ മുറിക്ക് പുറത്തേക്കിറങ്ങിയിരിക്കുകയാണ് ദേവയാനി. ശേഷം നന്ദുവിനായി ദേവയാനി കൊണ്ടുവന്ന മാല ഗിഫ്റ്റ് കൊടുക്കുന്നു. കൂട്ടത്തിൽ അനിയുമായി അകലം പാലിക്കണം എന്ന് വീണ്ടും വീണ്ടും നന്ദുവിനെ ഉപദേശിക്കുന്നു. പാവം നന്ദു നിസ്സഹായയാണ്. ഒരു ഭാഗത്ത്  അനി, അനിയോടുള്ള സ്നേഹം. മറു ഭാഗത്ത് വീട്ടുകാരുടെ ഉപദേശം. അവൾക് എന്ത് ചെയ്യാനാവും. സത്യത്തിൽ അനാമികയാണ് പാലിൽ വിഷം കലക്കിയത് എന്ന് അറിയാതെയാണ് ദേവായാനി അവൾക്കായി ഇത്രയും ചെയ്യുന്നത്. ദേവയാനി സത്യം അറിഞ്ഞിരുന്നെങ്കിൽ അനാമിക അനിയുമായി ഒന്നിച്ചു പോകണമെന്ന് പറയില്ലായിരുന്നു.

 എന്തായാലും നന്ദു ഉപദേശം കേട്ട് കേട്ട് ശ്വാസം മുട്ടി ഇരുപ്പാണ്. ട്രെയിനിങ് കഴിഞ്ഞ് എസ് ഐ ആയ ശേഷം ഒരു പൊലീസ് ഓഫീസറേക്കൊണ്ട് കെട്ടിക്കാമെന്നാണ് കനകയുടെ പ്ലാൻ. എന്നാൽ ജ്യോൽസ്യൻ നന്ദുവിന്റെ കാര്യത്തിൽ പറഞ്ഞത് കനകക്ക് ഓർമ്മയുണ്ട് താനും. ആ പേടി കനകക്ക് ഉണ്ട്. എല്ലാം ശുഭമായി നടക്കുമെന്ന് പറഞ്ഞ് ദേവയാനി ഇറങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് അപ്രതീക്ഷിതമായി അഭി വീട്ടിലേക്ക് എത്തുന്നത്. നവ്യയ്ക്ക് വിഷു ആയതുകൊണ്ട് സമ്മാനമായി ഒരു മോതിരം കൊണ്ടാണ് അഭി വന്നത്. ദേവയാനിയും നയനയും അഭി നവ്യയ്ക്ക് സമ്മാനം നൽകുന്നത് ഒളിഞ്ഞ് നിന്ന് കണ്ട് ആസ്വദിച്ചു. എന്നാൽ അങ്ങോട്ട് വരും മുൻപ് തന്റെ പഴയ കാമുകിയെ പോയി കണ്ട് അവൾക്കും കുഞ്ഞിനുമുള്ള വസ്ത്രങ്ങൾ വാങ്ങിക്കൊടുത്താണ് അഭി വന്നിട്ടുള്ളത്. എത്രയും പെട്ടന്ന് തന്റെ കുഞ്ഞിനെ അനന്തപുരിയിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്ന് അനഘ ഇപ്പോഴും അഭിയോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്.

 എന്തായാലും ഇനിയും നിന്നാൽ താമസിക്കുമെന്ന് മനസ്സിലാക്കി അഭി കാണാതെ ദേവായാനി ഷോപ്പിംഗിന് ഇറങ്ങാൻ തുടങ്ങുന്നു. നയനയെകൂടി കൂട്ടട്ടെ എന്നും ഷോപ്പിംഗ് ന് ശേഷം തിരികെ അയക്കാമെന്നും എന്നാൽ ഒരുപാട് ദിവസം ഇവിടെ നിർത്തരുതെന്നും പറഞ്ഞാണ് ദേവായാനി അവിടെ നിന്ന് ഇറങ്ങുന്നത്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.
 

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്