അനിയുടെ കരണത്തടിച്ച് ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Apr 25, 2025, 12:10 PM IST
അനിയുടെ കരണത്തടിച്ച് ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

കൂട്ടുകാർക്കൊപ്പം പോയ നന്ദു തിരിച്ച് വീട്ടിലേയ്ക്ക് വരികയാണ് നന്ദു. കനകയും നയനയും നന്ദുവും അവളെ കുറെ നേരമായി കാത്തിരിക്കുകയാണ്. അനിയെ കാണാൻ ആണോ അവൾ പോയതെന്ന് കനകയ്ക്ക് നല്ല സംശയമുണ്ട് . ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

വീട്ടിലെത്തിയ നന്ദുവിനോട് അമ്മ കനക നല്ല ദേഷ്യത്തിലാണ് സംസാരിച്ചത്. സമയം ഒരുപാട് വൈകിയിട്ടും വീട്ടിൽ വരാത്തതിന്റെ ദേഷ്യമായിരുന്നു അമ്മയ്ക്ക്. നയന ആവട്ടെ നന്ദുവിനെ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ചില കാര്യങ്ങൾ അവളോട് ചോദിച്ചു. അത് മറ്റൊന്നുമായിരുന്നില്ല. അനിയും അവിടെ നിന്റെ കൂട്ടുകാർക്കൊപ്പം ഉണ്ടായിരുന്നില്ലേ എന്നായിരുന്നു. ആദ്യം കള്ളം പറഞ്ഞെങ്കിലും പിന്നീട് അവൾ സത്യം പറഞ്ഞു. ഇനി ഇത് ആവർത്തിച്ചാൽ ഞാനും നീയും തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ലെന്ന് പറഞ്ഞ് നയന മുറിയിൽ നിന്നും ഇറങ്ങിപ്പോയി . പാവം നന്ദു എന്ത് ചെയ്യാനാ ..ഒരു ഭാഗത്ത് അനി , മറു ഭാഗത്ത് വീട്ടുകാർ ....അവൾ നിസ്സഹായയാണ്. 

അതേസമയം അനന്തപുരിയിൽ അനിയെ കാത്തിരിക്കുകയായിരുന്നു ദേവയാനി. നന്ദുവിനെ കാണാൻ അല്ലെ നീ പോയതെന്ന് ദേവയാനി അവനോട് ചോദിച്ചു. ഇല്ലെന്ന് അവൻ കള്ളം പറഞ്ഞതും ദേവയാനി അവന്റെ കാരണം നോക്കി ഒരെണ്ണം പൊട്ടിച്ചു. അതോടെ അവൻ സത്യം പറഞ്ഞു . അനാമികയുടെ എന്തിനാണ് അകലുന്നതെന്നും അവളെ സ്നേഹിക്കണം , അവളെ പിരിയാൻ പാടില്ലെന്നും ദേവയാനി അനിയെ ഉപദേശിച്ചു. എന്നാൽ തനിക്കതിന് ആവില്ലെന്ന് അനി കട്ടായം പറഞ്ഞു . സത്യത്തിൽ അനാമികയുടെ പ്രവൃത്തികൾ അറിഞ്ഞാൽ ഈ പറയുന്ന ദേവയാനി തന്നെ ആദ്യം പറഞ്ഞത് മാറ്റിപ്പറയും. സത്യം പുറത്ത് വരും എന്തായാലും . അതുവരെ മാത്രമേ ദേവയാനിയുടെ വക ഈ ഉപദേശം കാണൂ . ദേവയാനി മാത്രമല്ല ആദർശും അനിയെ ഉപദേശിച്ചു. തന്റെ ജീവിതം എന്തായാലും തകർന്നു, നിങ്ങളെല്ലാം കൂടി തകർത്തു എന്ന് മാത്രമാണ് അനി ആദർശിനോട് മറുപടി പറഞ്ഞത്. 

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അനി നന്ദുവിന് മെസ്സേജ് അയച്ചെങ്കിലും ആ മെസ്സേജ് കണ്ടത് നയന ആണ്. അനാമിക ഉണ്ടായിട്ടും അനി ഈ സമയത്ത് നന്ദുവിന് മെസ്സേജ് അയച്ചിട്ടുണ്ടെങ്കിൽ അതത്ര നല്ല പോക്കല്ലെന്ന് നയന ചിന്തിച്ചു. എന്തായാലും എല്ലാം കഴിഞ്ഞ് പിറ്റേന്ന് രാവിലെ കനകയും കുടുംബവും വളരെ സന്തോഷത്തോടെ തന്നെ വിഷുക്കണി കണ്ട് ഉണരുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. മക്കൾക്കെല്ലാവർക്കും കനക കൈ നേട്ടം നൽകുകയും നന്ദു അമ്മയ്ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുകയും ചെയ്തു. ഇനി സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് അടുത്ത ദിവസം കാണാം.

PREV
Read more Articles on
click me!

Recommended Stories

അപ്പാനി ശരത്തിന്‍റെ വീട്ടിൽ വളകാപ്പ് ആഘോഷമാക്കി ബിഗ്ബോസ് താരങ്ങൾ; വീഡിയോ വൈറൽ
'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത