നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : May 03, 2025, 02:47 PM ISTUpdated : May 03, 2025, 05:04 PM IST
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

നന്ദുവിനെ യാത്രയാക്കിയിരിക്കുകയാണ് അനി. അവൾ പോയപ്പോൾ അവളെ തനിയ്ക്ക് വല്ലാതെ മിസ് ചെയ്തു എന്ന് അനി കൂട്ടുകാരോട് പറയുന്നു . സാരമില്ലെന്നും മനസ്സ് വിഷമിക്കേണ്ട എന്നും പറഞ്ഞ് അവർ തൽക്കാലം അവനെ ആശ്വസിപ്പിക്കുന്നു . അനി ശേഷം നേരെ അനന്തപുരിയിലേയ്ക്ക് പോകുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.

 അനന്തപുരിയിലെത്തിയ അനിയെ ആദർശ് കാത്തിരിക്കുകയായിരുന്നു. അനി എവിടെ പോയതാണെന്ന് ആദർശ് അവനോട് ചോദിച്ചു. ഞാൻ നന്ദുവിനെ കാണാൻ അവളുടെ വീട്ടിൽ പോയതാണെന്നും എന്നാൽ അവിടെ എത്തിയപ്പോൾ മറ്റൊരാളെയാണ് ഞാൻ കണ്ടതെന്നും അനി ആദർശിനോട് പറഞ്ഞു. അത് ആരാണെന്ന് ആദർശ് ആകാംക്ഷയോടെ ചോദിച്ചു. അത് വല്യമ്മ ആയിരുന്നെന്നും എന്നെ കണ്ടപ്പോൾ ആകെ വിളറിപ്പോയി, സ്വയം ന്യായീകരിക്കാൻ കുറ്റം മുഴുവൻ എന്റെ തലയിൽ ചാർത്തുകയായിരുന്നു എന്നും അനി പറഞ്ഞു . അത് കേട്ടുകൊണ്ടാണ് ജയനും അജയനും അങ്ങോട്ട് വന്നത്. ആദർശിന് ശെരിക്കും നല്ല ദേഷ്യം വന്നു. അവർ എത്രയോ മാസങ്ങൾക്ക് മുൻപ് ഒന്നിച്ചതാണെന്നും നമ്മളെ പറ്റിക്കുകയാണെന്നും ആദർശ് അനിയോട് പറഞ്ഞു. തനിക്കും ആ സംശയം ഉണ്ടെന്ന് അനി പറഞ്ഞു. എങ്കിലും അക്കാര്യം ഏട്ടത്തിക്ക് രഹസ്യമായെങ്കിലും ഏട്ടനോട് പറയാമായിരുന്നെന്ന് അനി കൂട്ടിച്ചേർത്തു. അത് തന്നെയാണ് തനിക്കും പറയാനുള്ളതെന്ന് ആദർശ് മറുപടി നൽകി. എന്തായാലും കള്ളത്തരം ചെയ്തതിന് അവളോട് താൻ ഉടനെ ക്ഷമിക്കില്ലെന്ന് പറഞ്ഞ് ആദർശ് അവിടെ നിന്നും പോയി. ആദർശിന്റെ പെരുമാറ്റം കണ്ട് എല്ലാവരും പേടിച്ചിരിക്കുകയാണ്. 

അതേസമയം ദേവയാനിയോടും നയനയോടും സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. ആദർശിനോട് കാര്യങ്ങളെല്ലാം തുറന്ന് പറയണമെന്ന് ഗോവിന്ദൻ അവരോട് പറയുകയായിരുന്നു. കനകയും അത് തന്നെയാണ് അവരോട് അഭിപ്രായം പറഞ്ഞത്. ആദർശ് നന്ദുവിനെ യാത്രയാക്കാൻ കൂടി വരാതിരുന്നത് അത്രയും ദേഷ്യം കൊണ്ടാവും, അതുകൊണ്ട് അവനോട് സത്യം പറയണമെന്ന് കനകയും അവരോട് രണ്ടുപേരോടും പറഞ്ഞു. അങ്ങനെയെങ്കിൽ പറയാമെന്ന് രണ്ടുപേരും തീരുമാനിച്ചു. നയനയോട് യാത്രാ പറഞ്ഞ ശേഷം ദേവയാനി തിരിച്ച് അനന്തപുരിയിലേയ്ക്ക് പോകുകയും ചെയ്തു. അതേസമയം താൻ സത്യം പറയുമ്പോൾ ആ വാർത്ത കേട്ട് ഞെട്ടി സന്തോഷത്തോടെ തന്നെ കൂടുതൽ സ്നേഹിക്കുന്ന ആദർശേട്ടനെ സ്വപ്നം കാണുകയാണ് നയന. എന്നാൽ മറിച്ചാണ് സംഭവിക്കാൻ പോകുന്നതെന്ന് നയനയ്ക്ക് യാതൊരു ധാരണയുമില്ല. ആദർശ് എങ്ങനെയാവും നയനയോട് പ്രതികരിക്കുക എന്നറിയാൻ നമുക്ക് അടുത്ത എപ്പിസോഡ് വരെ കാത്തിരിക്കാം.
 

PREV
Read more Articles on
click me!

Recommended Stories

'15 വര്‍ഷമായി, സീരിയലിലെ പ്രതിഫലം ഇപ്പോഴും 3000 രൂപ'; ഡെലിവറി ഗേള്‍ ജോലിയിലേക്ക് നീങ്ങിയതിനെക്കുറിച്ച് കവിത
'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ