
കഥ ഇതുവരെ
നയനയും നവ്യയും നന്ദുവിനെയും അനിയേയും പറ്റി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു കാരണവശാലും നന്ദുവും അനിയും ഒന്നിക്കരുതെന്ന് ഗോവിന്ദൻ അവരോട് പറയുന്നു. അതേസമയം ദേവയാനി അനന്തപുരിയിൽ മടങ്ങി എത്തിയിരിക്കുകയാണ്.ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.
ദേവയാനിയുടെ വരവ് കാത്തിരിക്കുകയായിരുന്നു ആദർശ്. ക്ഷേത്രത്തിൽ പോയതാണെങ്കിൽ പ്രസാദമൊന്നും കയ്യിൽ കാണുന്നില്ലല്ലോ എന്ന് ജയൻ ദേവയാനിയോട് ചോദിച്ചു. അത് മുഖം കഴുകിയപ്പോൾ പോയതാണെന്ന് ദേവയാനി ജയനോട് കള്ളം പറഞ്ഞു. വല്യമ്മ പറയുന്നത് കള്ളമാണെന്ന് അനിക്ക് ഉൾപ്പടെ എല്ലാവർക്കും മനസ്സിലായി. എന്നാൽ ആദർശിനോട് നീ എന്താ മുഖം വീർപ്പിച്ച് ഇരിക്കുന്നതെന്ന് ദേവയാനി ചോദിച്ചു. മുഖത്ത് നീരെന്ന് ആദർശ് മറുപടി പറയുന്നത് കേട്ട അനിക്ക് ശെരിക്കും ചിരി വന്നു. അതേസമയം ദേവയാനി വരുന്നത് കാത്തിരിക്കുകയായിരുന്നു മുത്തശ്ശനും മുത്തശ്ശിയും. ദേവയാനിയെ ഒന്ന് പരീക്ഷിക്കാൻ തന്നെ അവർ തീരുമാനിച്ചു.
എന്തായാലും കരൾ ദാനം ചെയ്ത പെൺകുട്ടിയും ഭർത്താവും നാട്ടിൽ വന്നിട്ടുണ്ടെന്നും ദേവയാനിയോട് പോയി കാണണമെങ്കിൽ കാണു എന്നും അവർ പറഞ്ഞു. അതേസമയം തനിക്ക് നയനയുമായി മുന്നോട്ട് പോകാൻ ആവില്ലെന്ന കടുത്ത തീരുമാനം താൻ എടുത്തിട്ടുണ്ടെന്ന് ആദർശ് അമ്മയോട് പറയുന്നു. ഇവരെല്ലാം സത്യമറിഞ്ഞ കാര്യം ദേവയാനിക്ക് മനസ്സിലായിട്ടുമില്ല. എന്നാൽ വീട്ടിൽ മൊത്തത്തിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്ന കണ്ടെത്തലിലാണ് ജലജ. അക്കാര്യം അവൾ അഭിയോട് പറഞ്ഞു. അഭിയാവട്ടെ അനഘയെ എങ്ങനെ സമാധാനിപ്പിക്കും എന്നോർത്ത് ടെൻഷനടിച്ച് ഇരിപ്പാണ്. അനഘയാവട്ടെ അനന്തപുരിയിലേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് അഭിയെ ഫോൺ ചെയ്ത് പറഞ്ഞിരിക്കുകയാണ്. അവൾ വീട്ടിലേയ്ക്ക് വരുന്നതിന് മുൻപ് അവളെ തടയാനുള്ള ഓട്ടത്തിലാണ് അവൻ. എല്ലാം ശെരിയാക്കാമെന്നും എനിക്ക് നീ കുറച്ച് കൂടി സമയം തരണമെന്നും പറഞ്ഞ് അഭി അവളെ ആശ്വസിപ്പിച്ചു. പക്ഷെ അവൾക് അഭിയെ വലിയ വിശ്വാസമൊന്നുമില്ല. അനഘയുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ നവ്യയെ കൂട്ടുപിടിച്ചെ മതിയാകൂ എന്ന് അവനു അറിയാം. അതുകൊണ്ട് നവ്യയോട് സ്നേഹാഭിനയം തുടരാൻ അഭി തീരുമാനിച്ചു. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.