ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : May 08, 2025, 03:04 PM ISTUpdated : May 08, 2025, 04:40 PM IST
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ 

കഥ ഇതുവരെ 

അനിയും നന്ദുവും ഇപ്പോഴും പരസ്പരം സ്നേഹത്തിലാണെന്ന് പറയുകയാണ് അനാമിക. ജലജയും ജാനകിയും അനാമികയുടെ കൂടെ കുശുമ്പ് കുത്താൻ ഇരിപ്പുണ്ട്. അപ്പോഴാണ് നയന അങ്ങോട്ട് വരുന്നത്. നയനയോട് അനാവശ്യമായി അനാമിക വഴക്കുണ്ടാക്കുന്നു. അവൾക്ക് കണക്കിന് കൊടുത്ത ശേഷം നയന മുത്തശ്ശനെയും മുത്തശ്ശിയേയും കാണാൻ പോകുന്നു.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ

 ആദർശേട്ടന്റെ പെരുമാറ്റത്തിൽ മാറ്റമുള്ളതായി തോന്നുന്നെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നും നയന മുത്തശ്ശനോടും മുത്തശ്ശിയോടും പറയുന്നു. അവൻ അങ്ങനെ പെരുമാറിയെങ്കിൽ അതിന് തക്കതായ എന്തെങ്കിലും കാരണം കാണുമെന്ന് മുത്തശ്ശൻ നയനയോട് മറുപടി പറഞ്ഞു. മോൾ എന്തെങ്കിലും കള്ളത്തരം അവനോട് കാണിച്ചോ എന്ന് മുത്തശ്ശി എടുത്ത് ചോദിച്ചിട്ടും നയന ഇല്ലെന്ന് മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ പ്രായപൂർത്തിയായ നിങ്ങൾ തന്നെ ഈ കാര്യത്തിൽ പരിഹാരം കണ്ടാൽ മതിയെന്നും ഞങ്ങൾ ഇടപെടില്ലെന്നും അവർ കട്ടായം പറഞ്ഞു. ഈ സംസാരം ജലജ ഒളിഞ്ഞു നിന്ന് കേൾക്കുന്നുണ്ടായിരുന്നു. നയനയും ആദർശും തമ്മിൽ പ്രശ്നമാണെന്ന കാര്യം അവൾ നേരെ അനാമികയോടും ജാനകിയോടും പോയി പറഞ്ഞു. അത് കേട്ട അവർക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായെന്ന് വേണം കരുതാൻ. ദുഷ്ട്ടക്കൂട്ടങ്ങൾ . എങ്ങനെയെങ്കിലും നയനയും ആദർശും വേർപിരിയണമെന്ന് അനാമിക പ്രാർത്ഥിച്ചുകൊണ്ടേ ഇരുന്നു.അങ്ങനെയെങ്കിൽ മാത്രമേ അവൾക് അവിടെ നിന്ന് എന്തെങ്കിലുമൊക്കെ അടിച്ച് മാറ്റാൻ പറ്റുള്ളൂ. അതിനായി കാത്തിരിക്കുകയാണ് അനാമികയും അവളുടെ  അമ്മയും അച്ഛനും.

അതേസമയം മുത്തശ്ശനും മുത്തശ്ശിയും പ്രശ്നത്തിൽ ഇടപെടില്ലെന്ന് പറഞ്ഞ കാര്യം നയന ദേവയാനിയോട് പറഞ്ഞു. അവർ പോലും അങ്ങനെ പറയണമെങ്കിൽ എന്തെങ്കിലും കാര്യം കാണുമെന്ന് ദേവയാനി ഊഹിച്ചു. തനിയ്ക്കും അവനോട് ഒന്നും പറയാൻ പറ്റാത്ത സാഹചര്യം ആണെന്ന് ദേവയാനിയും വ്യക്തമാക്കി. ദേവയാനിയും നയനയും തമ്മിലുള്ള സംഭാഷണം മുത്തശ്ശി മാറി നിന്ന് കേൾക്കുന്നുണ്ടായിരുന്നു. എന്തായാലും സാരമില്ലെന്നും ഞാൻ പറഞ്ഞ് ക്ലിയർ ചെയ്യാമെന്നും നയന ദേവയാനിയോട് പറഞ്ഞു. ആദർശിനോട് പ്രശ്നമെന്താണെന്ന് ചോദിച്ചെങ്കിലും അവൻ നയനയോട് കാര്യം പറയാൻ തയ്യാറായില്ല. അങ്ങനെയെങ്കിൽ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന് നയന ആദർശിനോട് പറഞ്ഞു. അമ്മായിയമ്മ ഇപ്പോൾ തന്നെ ജീവനുതുല്യം സ്‌നേഹിക്കുന്നുണ്ടെന്ന് പറയാൻ ഒരുങ്ങിയതാണ് നയനയെങ്കിലും ആദർശ് അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. നീ ഇപ്പോൾ എനിക്കൊരു ശല്യമാണെന്നും ഒന്നിറങ്ങിപ്പോകാനും അവൻ അവളോട് പറഞ്ഞു. മനസ്സ് തകർന്ന നയന പിന്നൊന്നും ആലോചിക്കാതെ നേരെ വീട്ടിലേയ്ക്ക് പോയി. 

ഗോവിന്ദനും കനകയും നയന തിരികെ വന്നത് കണ്ട് ശെരിക്കും ഞെട്ടിപ്പോയി. ആദർശേട്ടന് ഇപ്പോൾ എന്നെ വേണ്ടെന്നും, ഞാൻ ശല്യമാണെന്നും അതുകൊണ്ട് ഇനി ആ വീട്ടിലേയ്ക്ക് ഞാൻ പോകില്ല, ഇവിടെ അമ്മയെയും അച്ഛനെയും സഹായിച്ച് നിന്നോളാം, ഇനി ബന്ധം പിരിയണമെങ്കിൽ അതും ചെയ്തോട്ടെ എന്ന് നയന അവരോട് പറഞ്ഞു. കരഞ്ഞുകൊണ്ടാണ് നയന അക്കാര്യം അമ്മയോടും അച്ഛനോടും പറഞ്ഞത്. മകൾ പറഞ്ഞത് കേട്ട് സഹിക്കാൻ വയ്യാതെ നെഞ്ച് വേദന വന്ന് ഗോവിന്ദൻ സോഫയിലേക്ക് വീണു. അച്ഛൻ വീണത് കണ്ട നയനയും കനകയും പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിലവിളിക്കുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത ദിവസം കാണാം.
 

PREV
Read more Articles on
click me!

Recommended Stories

'മീശ ഇല്ല, മുഖം സ്‌ത്രീകളുടെ പോലെ', മോശം കമന്‍റുകള്‍ നേരിട്ടു; തുറന്നുപറഞ്ഞ് ആദര്‍ശും വര്‍ഷയും
അച്ഛാ..നിങ്ങളെ ഓർക്കാത്ത ഒരു ദിവസവുമില്ല, ഒന്നും പഴയപോലെയല്ല; മനമിടറി ദിലീപ് ശങ്കറിന്റെ മകൾ