'വ്യാജ നാടകങ്ങളും പ്രണയനാടകങ്ങളും'; ബിഗ് ബോസ് മത്സരാർഥികളെ വിമർശിച്ച് രജിത് കുമാർ

Published : Oct 14, 2026, 06:48 PM IST
rajith kumar criticises contestants of bigg boss malayalam season 8

Synopsis

വിക്കി തഗ്ഗും ആസിഫും പുറത്തുനിന്ന് പദ്ധതികൾ തയ്യാറാക്കിയാണ് എത്തിയതെന്നും രജിത്

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ഥികളിൽ ഒരാളായിരുന്നു രജിത് കുമാര്‍. അച്ചടക്ക നടപടിയുടെ ഭാ​ഗമായാണ് ബിഗ് ബോസില്‍ നിന്ന് രജിത് അന്ന് പുറത്തായത്. ഇപ്പോഴിതാ ഈ സീസണിലെ മൽസരാർത്ഥികളെക്കുറിച്ച് രജിത് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. വ്യാജ നാടകങ്ങളും പ്രണയനാടകങ്ങളുമാണ് ഈ സീസണിൽ നടക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.

''മത്സരാർഥികൾ സ്വന്തം ഗെയിം മാത്രം നോക്കാതെ സമൂഹത്തെയും പരിഗണിക്കണം. നമ്മൾ സമൂഹത്തെക്കൂടി നോക്കി വേണം കളിക്കാൻ. പക്ഷേ, നമ്മളെ പറ്റിക്കുന്ന തരത്തിലുള്ള ഫേക്ക് ഡ്രാമകളും ഫേക്ക് ലവ് ട്രാക്കുകളുമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. മുൻപത്തെ ഏഴ് സീസണുകളുമായി താരതമ്യം ചെയ്യാൻ കഴിയാത്ത നിലവാരത്തിലാണ് ഇത്തവണത്തെ ബിഗ് ബോസ്. കഴിഞ്ഞ സീസണുകളിൽ ഫൈനൽ ഫൈവിൽ ആരൊക്കെ എത്തുമെന്ന് ഒരു പരിധിവരെ പ്രവചിക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇത്തവണ അതിന് കഴിയുന്നില്ല. മത്സരാർഥികളുടെ പ്രകടനത്തിലും ഗെയിമിലും സ്വാഭാവികത കുറവാണ്.

മുൻ സീസണിൽ കിടിലം ഫിറോസ് സോഫയിൽ കിടക്കുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ വിക്കി തഗ് പുതപ്പുമൂടി കിടക്കുകയാണ്. വല്ലപ്പോഴും എഴുന്നേറ്റ് ഒന്നോ രണ്ടോ സംഭാഷണങ്ങൾ പറയുകയും വീട്ടിൽ വഴക്കുണ്ടാകുമ്പോൾ ആസിഫിനെ പിടിച്ചുമാറ്റുകയും ചെയ്യുന്നതാണ് വിക്കിയുടെ ഗെയിം. ആസിഫും വിക്കി തഗ്ഗും പുറത്തുനിന്ന് പദ്ധതികൾ തയ്യാറാക്കിയ ശേഷമാണ് ബിഗ് ബോസിലെത്തിയത്. അതുകൊണ്ടു തന്നെ അവരുടെ ഗെയിമിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു. ഈ സീസണിൽ എനിക്ക് മത്സരാർഥിയായി പ്രവേശിക്കാൻ അവസരം ലഭിച്ചാൽ പ്രേക്ഷകർ ഇതുവരെ കണ്ടിട്ടുള്ള രജിത്ത് കുമാറിനെയായിരിക്കില്ല ബിഗ് ബോസ് വീട്ടിൽ കാണുക, രജിത് കുമാര്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'എല്ലാം ഫ്രീ ആണെന്നല്ല ഞാൻ പറഞ്ഞത്, സ്വർണ്ണമൊക്കെ സമ്പാദ്യമായി വാങ്ങുന്നത്'; വിശദീകരിച്ച് ദിയ കൃഷ്ണ
'ബേബി ഓഫ് സിന്ധു, ഞാന്‍ അടുത്ത് ചെന്ന് നോക്കി, ഒരു കൊച്ചു സുന്ദരിയെ കണ്ടു...'; അഹാനക്ക് പിറന്നാളാശംസകളുമായി കൃഷ്ണകുമാർ