'കുഞ്ഞിലേ ആസിഡ് അറ്റാക്ക് സര്‍വൈവര്‍, പിന്നെ അണലി കടിച്ചു'; തന്‍റെ 'ഫസ്റ്റ് ലവി'നെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്

Published : Apr 06, 2026, 01:42 PM IST
 Ranjini Haridas about her first love ricky the dog

Synopsis

അവതാരക രഞ്ജിനി ഹരിദാസ് തന്‍റെ പ്രിയപ്പെട്ട വളർത്തുനായ റിക്കിയെക്കുറിച്ച് വികാരാധീനയായി സംസാരിക്കുന്നു

മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയെ എന്ന പോലെ തന്നെ പലർക്കും അറിയാവുന്ന ഒരു കാര്യമാണ് രഞ്ജിനിയുടെ മൃഗസ്നേഹവും. തനിക്ക് ഏറെ പ്രിയപ്പെട്ട വളർത്തുനായ റിക്കിയെക്കുറിച്ചാണ് താരം പുതിയ വീഡിയോയിൽ സംസാരിക്കുന്നത്. റിക്കിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ രഞ്ജിനി വികാരാധീനയാകുന്നതും വീഡിയോയിൽ കാണാം. മനുഷ്യരോടുള്ളതിനേക്കാൾ ബോണ്ട് തനിക്ക് മൃഗങ്ങളോട് ഉണ്ടെന്നും രഞ്ജിനി പറയുന്നു.

''എന്റെ റിക്കിക്ക് വയസായി. അവന് നടക്കാൻ കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ട്. 2012 ലാണ് ഞാൻ റിക്കിയെ അഡോപ്റ്റ് ചെയ്യുന്നത്. ഇവനൊരു ആസിഡ് അറ്റാക്ക് സർവൈവർ ആണ്. ഒരിക്കൽ പത്രത്തിൽ ഞാനൊരു വാർത്ത കണ്ടു. ഒരു ചെറിയ നായയുടെ മുഖത്ത് ആരോ ആസിഡ് ഒഴിച്ചിട്ട് 60 ശതമാനം പൊള്ളലുമായി കൊച്ചിയിലെ ഒരാശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്ന്. പ്രദീപ് എന്നയാളാണ് ഇവനെ രക്ഷിച്ചത്. ആ വാർത്ത കണ്ട് ഞാൻ ആശുപത്രിയിലേക്ക് വിളിച്ച് അന്വേഷിച്ച് അവിടെ റിക്കിയെ കാണാൻ ചെന്നു. സംഭവം കഴിഞ്ഞ് അഞ്ചു മാസം കഴിഞ്ഞിട്ടാണ് ഞാനവനെ കണ്ടത്. ആസിഡ് അറ്റാക്ക് സർവൈവർ ആണെന്നൊന്നും പറയില്ല, അത്രയ്ക്ക് ഹാപ്പി ആണവൻ.

ആ സമയത്ത് അവന് ഒന്നോ രണ്ടോ വയസ് പ്രായം കാണും. അവനെ കണ്ടപ്പോൾ തന്നെ എന്റെ മനസിൽ എന്തൊക്കെയോ തോന്നി. അഡോപ്റ്റ് ചെയ്യാൻ തീരുമാനിച്ചു. എന്റെ ഫസ്റ്റ് ലവ് ആണ് ഇവൻ. റിക്കി എന്നാൽ 'റിക്കവറി'യുടെ ഷോർട്ട് ഫോമാണ്. ഡോക്ടറാണ് പേരിട്ടത്. എന്റെ വീട്ടിലെ ഏറ്റവും ബെസ്റ്റ് ഡോഗാണ് ഇവൻ. 2012 ലാണ് ഇവനെ എനിക്ക് കിട്ടുന്നത്. ഒരു ദിവസം ഇവനെ അണലി കടിച്ചു. അതും അവൻ റിക്കവര്‍ ചെയ്തു. അന്ന് ചെന്നൈയിൽ വരെ പോയി ഡയാലിസിസ് ചെയ്തതാണ്. എന്റെ ജീവിതത്തിലെ കുറേ അത്ഭുതങ്ങൾ ഞാൻ റിക്കിയിലൂടെ കണ്ടിട്ടുണ്ട്.

റിക്കിക്ക് ഇപ്പോൾ പ്രായമായി. 14 വർഷമായി ഇവൻ ഞങ്ങളുടെ കൂടെ വന്നിട്ട്. 16 വയസെങ്കിലും ആയിക്കാണും. കുറച്ച് ഡിമൻഷ്യ വന്നിട്ടുണ്ട്. കേൾവി കുറഞ്ഞു. നടക്കാൻ ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി അവൻ തനിയെ ഭക്ഷണം കഴിക്കില്ല. അമ്മയാണ് വാരിക്കൊടുക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് ഇവൻ. ഞാൻ അനിമൽ വെൽഫെയറിലേക്ക് വരാൻ കാരണം തന്നെ ഇവനാണ്. എന്റെ ജീവിതം തന്നെ ഇവൻ ഒരുപാട് മാറ്റിമറിച്ചു. ഇവൻ കുറച്ചു വർഷങ്ങൾ കൂടി ജീവിച്ചിരിക്കണം എന്നാണ് എന്റെ ആഗ്രഹം. ഞാൻ അധികം ഇമോഷണൽ ആകുന്നയാളല്ല, പക്ഷേ ഇക്കാര്യത്തിൽ അങ്ങനെയല്ല'', രഞ്ജിനി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് വെറൈറ്റി സാധനങ്ങൾ ഞാൻ തരും..'; തുറന്നുപറഞ്ഞ് രേണു സുധി
'ഇതെല്ലാം കിച്ചുവിനെ കൊണ്ട് ആരെങ്കിലും പണം കൊടുത്ത് ചെയ്യിപ്പിക്കുന്നതാവും എന്നാണ് രേണു പറയുന്നത്'; പിന്തുണയുമായി ജാസി