'എനിക്കിപ്പോൾ മോശം സമയം, ഒരാഴ്ചയായി കഷ്ടകാലം'; വീഡിയോയുമായി രഞ്ജിനി

Published : May 26, 2025, 12:19 PM IST
'എനിക്കിപ്പോൾ മോശം സമയം, ഒരാഴ്ചയായി കഷ്ടകാലം'; വീഡിയോയുമായി രഞ്ജിനി

Synopsis

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടര്‍ച്ചയായി കേടുവരുന്നു, ഒപ്പം ഒരു കാര്‍ ആക്സിഡന്‍റും

മലയാളത്തിലെ അവതാരകരിൽ ഏറെ ശ്രദ്ധേ നേടിയുള്ളയാളാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ജനപ്രീതി നേടിയ രഞജ്നി ഇന്ന് കേരളത്തിലെ അവതാരകരിൽ മുൻനിരയിൽ തന്നെ നിൽക്കുന്ന താരമാണ്. ഇപ്പോൾ യൂട്യൂബുമായും താരം സജീവമാണ്.  അടുത്തിടെ ജീവിതത്തിൽ നേരിടേണ്ടി വന്ന ചില മോശം അവസ്ഥകളെക്കുറിച്ചാണ് രഞ്ജിനി പുതിയ വ്ളോഗിൽ സംസാരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് മോശം സമയമാണെന്ന് രഞ്ജിനി  വീഡിയോയിൽ പറയുന്നു. രഞ്ജിനിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ച മോശം സമയത്തെക്കുറിച്ചാണ് പറയുന്നതെങ്കിലും വീഡിയോയിൽ ഉടനീളം രഞ്ജിനിയുടെ സ്വതസിദ്ധമായ ചിരിയും സംസാരവുമാണ്.

''ദുബൈയിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം വീട്ടിലെ ഓരോ സാധനങ്ങളായി കേടു വന്നുകൊണ്ടിരിയ്ക്കുകയാണ്. ആദ്യം ഒരു റൂമിലെ ഏസിയും ടിവിയും പോയി. അത് കഴിഞ്ഞ് ഹോളിലെ ടിവിയും എസിയും. ഇലക്ട്രീഷ്യനെയും എസി സെർവീസ് ചെയ്യുന്ന ആളെയും വിളിച്ചു വരുത്തി അത് നന്നാക്കിയപ്പോഴേക്കും വാഷിങ് മെഷീൻ കേടായി. അതിനു ശേഷം കാർ ആക്സിഡന്റ് ആയി. ഭാഗ്യത്തിന് അത് എന്റെ ഭാഗത്തെ തെറ്റ് അല്ലായിരുന്നു. പക്ഷേ ഇടിച്ച ചേട്ടന്റെ പൈസ പോയി.  അതിനു പിന്നാലെ ഒരു പ്രോഗ്രാമിന് തൃശൂർ പോകാൻ നിൽക്കുമ്പോൾ വണ്ടിയുടെ എസിയും പോയി. അതും ശരിയാക്കി. ഇതെല്ലാം കഴിഞ്ഞ് അമ്മ താമസിക്കുന്ന വീട്ടിലെത്തിയപ്പോൾ ഇവിടെ അമ്മയുടെ ടിവിയും ഞാൻ അബദ്ധത്തിൽ പൊട്ടിച്ചു'', രഞ്ജിനി വീഡിയോയിൽ പറയുന്നു.

തനിക്കിപ്പോൾ മോശം സമയമാണെന്ന് ചിലർ പറഞ്ഞെന്നും താരം പറയുന്നു. ''അമ്പലത്തിൽ അധികം പോകാത്തയാളാണ് ഞാൻ. പക്ഷേ കഴിഞ്ഞ ദിവസം അമ്പലത്തിൽ പോയി. എന്നെ ഉഴിഞ്ഞു. തിരിച്ചുവന്ന് വീടിനെയും ഉഴിഞ്ഞു'', രഞ്ജിനി പറഞ്ഞു. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും താൻ ഹാപ്പിയാണെന്നും പൊസിറ്റീവ് ആണെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'മീശ ഇല്ല, മുഖം സ്‌ത്രീകളുടെ പോലെ', മോശം കമന്‍റുകള്‍ നേരിട്ടു; തുറന്നുപറഞ്ഞ് ആദര്‍ശും വര്‍ഷയും
അച്ഛാ..നിങ്ങളെ ഓർക്കാത്ത ഒരു ദിവസവുമില്ല, ഒന്നും പഴയപോലെയല്ല; മനമിടറി ദിലീപ് ശങ്കറിന്റെ മകൾ