'ദൈവത്തെ അടുത്തുകണ്ട നിമിഷങ്ങൾ, എന്നെ നോക്കാൻ ചേച്ചിയെങ്കിലുമുണ്ട്'; ആരോഗ്യവിവരം പറഞ്ഞ് രേണു സുധി

Published : Sep 30, 2026, 06:09 PM IST
renu sudhi about her experiences with cancer treatment

Synopsis

മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അതെന്നും പ്രാർത്ഥിച്ചവർക്കും ഡോക്ടർമാർക്കും നന്ദിയുണ്ടെന്നും രേണു സുധി

കാൻസർ ചികിൽസയിലുള്ള രേണു സുധി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് അടുത്തിടെ കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതിനു ശേഷം സ്വന്തം ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ചിരിക്കുകയാണ് രേണു സുധി.

''പന്ത്രണ്ട് ദിവസത്തോളം ഞാൻ ഐ.സി.യുവിൽ തന്നെയായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ മരിച്ചുപോകുമെന്നു തോന്നുന്ന നിമിഷങ്ങളായിരുന്നു. ഒന്നാമത് എനിക്ക് നന്ദി പറയാനുള്ളത് ദൈവത്തോടാണ്. ദൈവമാണ് എന്നെ ഇപ്പോൾ ഇങ്ങനെ ഇരുത്തിയിരിക്കുന്നത്. അതുപോലെ എന്നെ സ്നേഹിച്ചവർക്കും എനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും ഒരുപാട് നന്ദി. പിന്നെ എന്റെ കീമോ എടുത്ത ദൈവതുല്യരായിട്ടുള്ള ഡോക്ടേഴ്സ്.... അവിടുത്തെ നഴ്സുമാരും മാലാഖമാരെ പോലെ തന്നെയാണ് ശുശ്രൂഷിച്ചത്.

ദൈവത്തെ അടുത്തു കണ്ട നിമിഷങ്ങളാണ്. ആ വേദനകളും ബുദ്ധിമുട്ടുകളും പറയുമ്പോൾ സത്യം പറഞ്ഞാൽ നമ്മുടെ മനസ് തകർന്നുപോകും. എന്നെ നോക്കാൻ എന്റെ സഹോദരിയെങ്കിലുമുണ്ട്. ആരുമില്ലാത്ത ഒരുപാട് പേരുണ്ട്. നിങ്ങളെല്ലാവരും അവർക്കുവേണ്ടി പ്രാർത്ഥിക്കണം. ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു. അവിടെ ചെല്ലുമ്പോൾ എനിക്ക് കാൻസർ ആണെന്ന് പോലും തോന്നിയിരുന്നില്ല, കാരണം അതിലും അപ്പുറം അസുഖമുള്ളവരാണ് അവിടെയുള്ളത്. ഇനി ഒരു കീമോ കൂടിയേ ബാക്കിയുള്ളൂ. ചെറിയൊരു ഇൻജക്ഷൻ മാത്രമാണ് അത്. കീമോയുടെ മറ്റ് എഫക്റ്റുകളൊന്നുമില്ലാത്ത ഒന്നാണ് ഇനി തരാൻ പോകുന്നത്. അതിനുശേഷം ചെറിയ ചെറിയ ഉദ്ഘാടനങ്ങളും പ്രമോഷൻസുമൊക്കെയായിട്ട് ഞാൻ നിങ്ങളുടെ മുന്നിലേക്ക് എത്തും. വേറൊരു സന്തോഷവാർത്ത, എന്റെ മുടി വന്നു തുടങ്ങി.. ചെറിയ ചെറിയ പൊടികളായിട്ട് കിളിർത്തു തുടങ്ങി. ഇനി കുറച്ച് ഇടവേള വരുന്നത് സർജറിക്കാണ്, അത് ഞാൻ മുൻകൂട്ടി അറിയിക്കും. അതിനുശേഷം ഞാൻ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരികെ വരും'', രേണു സുധി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ആളിപ്പോൾ തായ്‌ലൻഡിൽ അടിച്ചുപൊളിച്ച് നടക്കുന്നു'; സാമ്പത്തിക തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് ദിയ കൃഷ്ണ
'കുടിയന്‍റെ മകനെന്ന ലേബൽ, ഓർക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ'; കുട്ടിക്കാലം പറഞ്ഞ് നെവിൻ