'ഞാൻ എന്നും ഇങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം'? വിമർശകരോട് രേണു സുധി

Published : Jul 07, 2026, 12:45 PM IST
renu sudhi reacts to cyber abuse by some people

Synopsis

കാന്‍സര്‍ ചികിത്സയിലിരിക്കെ സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്‍റ് ഇടുന്നവര്‍ക്ക് രേണു സുധിയുടെ മറുപടി

കൊല്ലം സുധിയുടെ ആദ്യവിവാഹത്തിലെ മകൻ രാഹുൽ എന്ന കിച്ചുവിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രേണു സുധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ആ വീഡിയോ വൈറലായശേഷം രേണുവിന് കാൻസർ ഇല്ലെന്നും അസുഖമാണെന്ന് വെറുതെ പറഞ്ഞ് പരത്തിയതാണെന്നുമുള്ള വിമർശനങ്ങളുമായും സമൂഹമാധ്യമങ്ങളിൽ ഒരുവിഭാഗം ആളുകൾ പ്രതികരിച്ചു. ഇതിനെല്ലാമുള്ള മറുപടിയും പിന്നീടുള്ള വീഡിയോകളിലൂടെ രേണു പങ്കുവച്ചു.

തലയിൽ നിന്നും മുടി കൊഴിഞ്ഞ് വരുന്നത് ലൈവായി രേണു വീഡിയോയിൽ കാണിക്കുന്നുണ്ട്. തലമുടിയിൽ പിടിക്കുമ്പോൾ തന്നെ ഒരുപാട് മുടി കയ്യിലേക്ക് അടർന്ന് വീഴുന്നതാണ് രേണു കാണിക്കുന്നത്. ''എനിക്ക് കാൻസർ ഇല്ലെന്ന് പറയുന്നവർക്ക്... അതേ എന്റെ മനസിന് കാൻസർ ഇല്ല. പക്ഷേ ശരീരം... നിങ്ങളുടെ കുത്തുവാക്കുകളെക്കാൾ വലിയ കാൻസർ അല്ല എന്റെ ശരീരത്തിൽ പിടിച്ചിരിക്കുന്നത്. തലയിൽ വെറുതെ ഒന്ന് തൊട്ടാൽ മുടി കയ്യിലേക്ക് പൊഴിഞ്ഞു വീഴും...'', എന്നാണ് വീഡിയോയ്ക്കൊപ്പം രേണു കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്കു താഴെ രേണുവിന് ആശ്വാസ വാക്കുകളുമായി എത്തിയത്.

''ഈ രോഗമാണെന്ന് ആരും ഒരിക്കലും കള്ളം പറയില്ല. ഇത് ഹൃദയത്തിലേക്കുള്ള പിക്ക് ലൈൻ ആണ് (പിക്ക് ലൈൻ കാണിക്കുന്നു). ഇത് വെറുതേ രോഗമില്ലാത്ത ഒരാൾക്ക് കുത്തിയിടില്ല. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കട്ടെ. എന്നെ സ്നേഹിക്കുന്ന ഒരുപാടു പേർ ഉണ്ട്. ഞാൻ ഊർജ്ജസ്വലതയോടെ വന്ന് വീഡിയോ ചെയ്യുന്നു എന്ന് കുറേ വ്ളോഗർമാർ പറയുന്നു. ഞാൻ എന്നും ഇങ്ങനെ കിടക്കണം എന്നാണോ നിങ്ങളുടെ ആഗ്രഹം? കീമോ കഴിയുമ്പോൾ കിടപ്പിലായിരിക്കും. അതുകഴിഞ്ഞ് ഞാൻ ഓക്കെയായി വന്നു. എന്റെ കുഞ്ഞിനു വേണ്ടി ഞാൻ ഓക്കെ ആയല്ലേ പറ്റുൂ'', എന്നാണ് മറ്റൊരു വീഡിയോയിൽ രേണു പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'റിതപ്പന് ഭയങ്കര വിഷമമായിരുന്നു'; ആ തീരുമാനം എടുക്കാനുണ്ടായ സാഹചര്യം പങ്കുവച്ച് രേണു സുധി
'എന്ത് പറഞ്ഞാലും അഞ്ജു ലേറ്റായി എത്തി എന്നാണ് പറയുക, രണ്ട് മിനുട്ടിനുള്ളിൽ സാരിയുടുത്ത് വരുന്ന ആർട്ടിസ്റ്റാണ് ഞാൻ'; ദുരനുഭവം പങ്കുവച്ച് അഞ്ജു അരവിന്ദ്