'അത് എഐ, ക്രൂശിക്കരുത്, വിരോധമുള്ളവർ വിഷം തന്നോ കുത്തിയോ എന്നെ കൊല്ല്'; രോഷത്തോടെ രേണു സുധി

Published : Jul 09, 2026, 03:00 PM IST
Renu Sudhi

Synopsis

കാൻസർ ചികിത്സയിലുള്ള രേണു സുധി, നടി സീമ ജി നായർക്കൊപ്പം ഐസിയുവിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചതിനെ തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ടു. സീമ ഐസിയുവിൽ പ്രവേശിച്ചിട്ടില്ലെന്നും, താൻ പങ്കുവെച്ചത് ഒരു എഐ ചിത്രമായിരുന്നുവെന്നും രേണു.

ഏതാനും നാളുകൾക്ക് മുൻപാണ് തനിക്ക് കാൻസർ ആണെന്ന് വെളിപ്പെടുത്തി കൊണ്ട് രേണു സുധി രം​ഗത്ത് എത്തിയത്. നിലവിൽ കീമോകൾ നടക്കുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കുന്ന രേണു സുധി അടുത്തിടെ നടി സീമ ജി നായർക്ക് ഒപ്പമുള്ളൊരു ഫോട്ടോ പങ്കുവച്ചിരുന്നു. ഐസിയുവിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്നതായിരുന്നു ഫോട്ടോ. പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്ത് എത്തിയത്. ഐസിയുവിൽ ആരെയാണ് കയറ്റുന്നതെന്നും രേണു ഉടായിപ്പാണെന്നുമില്ല വിമർശനങ്ങളാണ് ഉയർന്നത്.

ഇക്കാര്യത്തിലിപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു സുധി. സീമ ജി നായർ തന്നെ കാണാൻ വന്നുവെന്നത് ശരിയാണെന്നും എന്നാൽ ഐസിയുവിൽ കയറിയിട്ടില്ലെന്നും പറഞ്ഞ രേണു സുധി, താൻ ഷെയർ ചെയ്തത് എഐ ഫോട്ടോ ആയിരുന്നുവെന്നും പറഞ്ഞു.

"എന്‍റെ ഒരു ഫ്രണ്ട് അന്‍ഷാദ് എന്ന് പറയുന്നവര്‍ ഒരു വീഡിയോ ഇട്ടിരുന്നു. അതില്‍ പറഞ്ഞിരിക്കുന്നത് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല. സീമി ജി നായര്‍ ചേച്ചി ആശുപത്രിയില്‍ വന്നു എന്നത് ശരിയാണ്. എന്നെ കാണാന്‍ ഐസിയുവിയില്‍ കയറിയിട്ടുമില്ല, എന്നെ നേരിട്ട് കണ്ടിട്ടുമില്ല. വീഡിയോ കോളിലാണ് ചേച്ചിയെ എനിക്ക് കാണിച്ച് തന്നത്. ഞാന്‍ ഷെയര്‍ ചെയ്ത ഫോട്ടോ എഐ ആണ്. ബുദ്ധിയുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും അത് മനസിലാകും. ഞങ്ങള്‍ക്ക് നേരിട്ട് കാണാന്‍ പറ്റാത്തത് കൊണ്ട് ആ ഫോട്ടോ എന്‍റെ സുഹൃത്തുക്കളെ കൊണ്ട് ചെയ്യിച്ചതാണ്. എല്ലാവര്‍ക്കും അത് എഐ ആണെന്ന് അറിയാം. വൈറ്റ് ആന്‍ഡ് വൈറ്റ് ഡ്രെസ് ആണ് ഐസിയുവില്‍ ഇടുന്നത്. ആരേയും അങ്ങോട്ടേയ്ക്ക് കയറ്റത്തുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ നഴ്സുമാര്‍ വിളിക്കുമ്പോഴാണ് എന്‍റെ ചേച്ചി വരുന്നത്", എന്നായിരുന്നു രേണുവിന്റെ പ്രതികരണം.

"എനിക്ക് സഹായം ചെയ്യുന്നവരെയും എന്നെ വന്ന് കാണുന്നവരേയും ഇങ്ങനെ ക്രൂശിക്കരുത്. നിങ്ങള്‍ക്ക് എന്നോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കില്‍ കാന്‍സര്‍ ആണെന്നൊന്നും നിങ്ങള്‍ നോക്കണ്ട. എന്നോട് വിരോധമുള്ളവർ വന്ന് എന്നെ കൊല്ലുക. വിഷം തന്നോ കുത്തിയോ കൊല്ലുക. കാന്‍സര്‍ ആയിട്ട് എനിക്ക് മരിക്കാന്‍ പറ്റില്ല. നിങ്ങളങ്ങനെ ചെയ്യുക. അല്ലാതെ എന്നെ ഇങ്ങനെ ക്രൂശിക്കരുത്", എന്നും രേണു സുധി കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'മാഫിയയുടേയും ഡോണിന്‍റെയും ലോകത്തായിരുന്നു'; ആശുപത്രിയിൽ നിന്നുമുള്ള വീഡിയോ പങ്കുവച്ച് ലക്ഷ്മി മേനോൻ
'ഞാന്‍ ദൈവത്തോട് ഉപാധികളില്ലാത്ത സ്‌നേഹം ചോദിച്ചു, മക്കളായി രണ്ട് മാലാഖമാരെ നല്‍കി..'; കുറിപ്പുമായി പേളി