'3 മണിക്കൂർ എയർപോർട്ടിൽ, കസ്റ്റംസ് ഫുൾ ബോഡി ചെക്ക് ചെയ്തു, ബാ​ഗ് അരിച്ചു പെറുക്കി': വെളിപ്പെടുത്തി രേണു സുധി

Published : Jun 14, 2026, 10:54 PM IST
Renu sudhi

Synopsis

വിദേശത്തുനിന്നും മടങ്ങിയെത്തിയ തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചെന്ന് രേണു സുധി. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നും, തന്റെ ശരീരവും ലഗേജും അരിച്ചുപെറുക്കിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും അവർ പറഞ്ഞു.

ത്തവണ വിദേശത്ത് പോയി തിരിച്ചു വന്നപ്പോൾ കസ്റ്റംസ് തന്നെ പരിശോധിച്ചെന്ന് വെളിപ്പെടുത്തി രേണു സുധി. ആദ്യമായിട്ടുള്ളൊരു അനുഭവമായിരുന്നുവെന്നും ശരീരം മുഴുവൻ പരിശോധിച്ചിട്ടും ബാ​ഗ് മുഴുവൻ അരിച്ചു പെറുക്കിയിട്ടും അവർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും രേണു പറയുന്നു. ഇന്ന് ഈ നിമിഷം വരെ ഒരു സോഡാ കുപ്പിയുടെ അടപ്പ് പോലും കള്ളത്തരത്തില്‍ താൻ കൊണ്ടുവന്നിട്ടില്ലെന്നും രേണു പറയുന്നു.

രേണു സുധിയുടെ വാക്കുകൾ ഇങ്ങനെ

ട്രീറ്റ്മെന്‍റിനായി ഞാന്‍ പെട്ടെന്ന് ഇങ്ങോട്ട് വന്നതാണ്. എയര്‍പോര്‍ട്ടില്‍ വച്ച് കസ്റ്റംസ് എന്‍റെ പാസ്പോര്‍ട്ട് മേടിച്ചു. എന്‍റെ പെട്ടി എല്ലാം ചെക്ക് ചെയ്യാന്‍ പോയി. എനിക്ക് ആദ്യമായിട്ടുള്ള അനുഭവമായിരുന്നു അത്. എന്തെങ്കിലും വിവരം കിട്ടാതെ അവര്‍ അത് ചെയ്യില്ലല്ലോ. ഞാന്‍ എന്‍റെ ജീവിതത്തില്‍ ഒരു തട്ടിപ്പും വെട്ടിപ്പും ചെയ്തിട്ടില്ല. ദുബായിലും ബഹ്റൈനിലും ഒരുപാട് തവണ ഞാന്‍ പോയിട്ടുണ്ട്. ഇന്ന് ഈ നിമിഷം വരെ ഒരു സോഡാ കുപ്പിയുടെ അടപ്പ് പോലും കള്ളത്തരത്തില്‍ രേണു സുധി കൊണ്ടുവന്നിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യത്തില്ല. ചെയ്യുകയും ഇല്ല. കസ്റ്റംസിന് എനിക്ക് അസുഖമാണെന്ന് അറിയില്ലല്ലോ. അവരുടെ ജോലി അവര്‍ ചെയ്തു. അവരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എന്‍റെ ഫുള്‍ബോഡി ചെക്ക് ചെയ്തു. ഒന്നും കിട്ടിയില്ല. എല്ലാം അരിച്ച് പെറുക്കിയിട്ടും ഒന്നും കിട്ടിയില്ല. ലാസ്റ്റ് എക്സ്റേ എടുക്കണമെന്ന് പറഞ്ഞു. അപ്പോഴാണ് രോഗവിവരം ഞാന്‍ പറയുന്നത്. എനിക്കത് പറയേണ്ട അവസ്ഥ വന്നു. രണ്ട് രണ്ടര മൂന്ന് മണിക്കൂറെങ്കിലും അവിടെ ഞാന്‍ നിന്നു. രാവിലെ സമയം ആണ്. ഒന്നും കഴിച്ചുമില്ല. ആശുപത്രിയിലേക്ക് എനിക്ക് പോകയും വേണം.

ഒരാളുടെ ഒരു സാധനം എടുക്കാൻ തന്നെ പേടിയാണ്. അങ്ങനെയുള്ള ഞാൻ ഒരിക്കലും വലിയൊരു കള്ളത്തരം ചെയ്യില്ല. നിരന്തരം എന്നെ വേട്ടയാടുന്നവരുടെ വിചാരം ഞാൻ എന്തോ കള്ളത്തരത്തിന് പോയതാണെന്ന്. ഇപ്പോൾ എല്ലാവർക്കും മനസിലായി. എനിക്കെതിരെ വിവരം കൊടുത്തവർ കള്ള വിവരം കൊടുത്തു. ഉദ്യോ​ഗസ്ഥർ അവരുടെ ജോലി ചെയ്തു. മെയ്ൻ സ്ട്രീം ഒൺ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ വെളിപ്പെടുത്തൽ.

PREV
Read more Articles on
click me!

Recommended Stories

'ചേച്ചിക്ക് ആ പണ്ടത്തെ ഉഷാറില്ല, ആ ചിരിയില്ല, ഇനിയെങ്കിലും അവരുടെ പാട്ടിന് വിട്ടേക്ക്'; മനമുലഞ്ഞ് പ്രതീഷ്
'പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്, കിച്ചു വിളിച്ചിട്ടില്ല': മനമുലഞ്ഞ് രേണു സുധി