'തീയിൽ കുരുത്തൊരു പെണ്ണ്..'; വിമർശനങ്ങൾക്കിടെ രേണു സുധിയുടെ പുതിയ ​ഗാനമെത്തി

Published : Apr 17, 2025, 12:49 PM ISTUpdated : Apr 17, 2025, 01:03 PM IST
'തീയിൽ കുരുത്തൊരു പെണ്ണ്..'; വിമർശനങ്ങൾക്കിടെ രേണു സുധിയുടെ പുതിയ ​ഗാനമെത്തി

Synopsis

രേണു സുധിയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾക്കൊപ്പം വിമർശന കമന്റുകളും വരുന്നുണ്ട്. 

രേണു സുധി നായികയായി അഭിനയിക്കുന്ന കണ്മണി സീരീസിന്റെ പുതിയ തീം സോങ് പുറത്തിറങ്ങി. പെണ്ണ്..പെണ്ണ് എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് ജൻസ് ജോസാണ്. ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നതും ജൻസ് തന്നെയാണ്. ജി ഹരികൃഷ്ണൻ തമ്പിയുടേതാണ് രചന. 

ബാംഗ്ലൂർ ലോഡ്ജ് ഹോം സിനിമാ സീരീസ് യൂട്യൂബ് ചാനലിൽ കൂടി ലോക മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന കണ്മണി സീരീസിന്റെ പുതിയ തീം സോങാണിത്. അഞ്ജന അജികുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന് താഴെ രേണു സുധിയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകൾക്കൊപ്പം വിമർശന കമന്റുകളും വരുന്നുണ്ട്. 

അന്തരിച്ച പ്രിയ കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണ ശേഷം തന്‍റേതായ രീതിയില്‍ ആല്‍ബങ്ങളും സിനിമകളും റീലുകളുമൊക്കെ ചെയ്ത് മുന്നോട്ട് പോകുകയാണ് രേണു. ഇതിനിടയില്‍ പല രീതിയിലുള്ള രൂക്ഷ വിമര്‍ശനങ്ങള്‍ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ബോഡി ഷെയ്മിംഗ് അടക്കമുള്ളവ. ആദ്യമൊക്കെ ഇത്തരം നെഗറ്റീവ് കമന്‍സികള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും ഇപ്പോഴങ്ങനെ അല്ലെന്നും പറയുന്നവര്‍ പറഞ്ഞു കൊണ്ടേയിരിക്കുമെന്നാണ് രേണു അഭിമുഖങ്ങളില്‍ പരഞ്ഞത്. 

'നെഗറ്റീവ് എനിക്ക് ഉയർന്ന് പറക്കാനുള്ള പ്രചോദനം, ഇത് അപാര തൊലിക്കട്ടിയാ മക്കളേ'; രേണു സുധി

പലയിടത്തുനിന്നും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു. പക്ഷേ അവർ അതിന് ഫിറ്റ് അല്ലെന്ന് പറഞ്ഞ് സ്വയം പോരുകയായിരുന്നുവെന്നും അടുത്തിടെ ഷോ ഡയറക്ടറായ അനൂപ് ജോൺ രംഗത്ത് എത്തിയത് ഏറെ ശ്രദ്ദനേടിയിരുന്നു. 'സുധി ചേട്ടന്റെ ഭാര്യയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഇപ്പോൾ. അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. ആരുടെയും ജീവിതത്തിലോ കരിയറിലോ കയറി ഇടപെടാൻ ആർക്കും അവകാശമില്ല. ആർക്കും അഭിപ്രായം പറയാം. പക്ഷേ ആരും അവരുടെ ജീവിതത്തിൽ കയറി ഇടപെടേണ്ടതില്ല', എന്നും അനൂപ് പറഞ്ഞിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്