കാൻസറാണെന്നുള്ള പ്രചാരണം കിച്ചുവും അറിഞ്ഞുകാണും, പക്ഷെ എന്നെ വിളിച്ചില്ല; കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് നന്ദിയുണ്ട്..: രേണു സുധി

Published : Jun 01, 2026, 02:00 PM IST
Kichu Sudhi and Renu Sudhi

Synopsis

തനിക്ക് കാൻസർ ആണെന്ന് പറഞ്ഞുപരത്തിയവരോട് ഒരു കാര്യത്തിൽ തനിക്ക് നന്ദിയുണ്ടെന്നാണ് രേണു സുധി പറയുന്നത്. തന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ അതിലൂടെ തനിക്ക് കഴിഞ്ഞുവെന്നാണ് രേണു പറയുന്നത്. Renu sudhi fake news about cancer

ആൽബങ്ങളിലൂടെയും ബിഗ് ബോസ് മലയാളം സീസൺ 7 ലൂടെയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് രേണു സുധിയുടേത് പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിൽക്കാറുള്ള താരമാണ് രേണു സുധി. അന്തരിച്ച ഭർത്താവും കലാകാരനുമായ കൊല്ലം സുധിയുടെ പേരിലും, മക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിയതുമായി ബന്ധപ്പെട്ടും നിരവധി ചർച്ചകളാണ് മിനിസ്ക്രീൻ ലോകത്ത് രേണു സുധിയുടെ ബന്ധപ്പെട്ട് നടക്കാറുള്ളത്. അത്തരത്തിൽ ഈയടൂത്ത് പ്രചരിച്ച ഒരു കാര്യമായിരുന്നു രേണു സുധിക്ക് ക്യാൻസർ ആണെന്നുള്ള വ്യാജ വാർത്തകൾ. വലിയ രീതിയിലാണ് അത്തരത്തിലുള്ള ചർച്ചകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നടന്നത്.

ഇപ്പോഴിതാ തനിക്ക് കാൻസർ ആണെന്ന് പറഞ്ഞുപരത്തിയവരോട് ഒരു കാര്യത്തിൽ തനിക്ക് നന്ദിയുണ്ടെന്നാണ് രേണു സുധി പറയുന്നത്. തന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ അതിലൂടെ തനിക്ക് കഴിഞ്ഞുവെന്നാണ് രേണു പറയുന്നത്. കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽമീഡിയ വഴി അറിഞ്ഞ് കാണുമെന്നും എന്നാൽ തന്നെ അവൻ വിളിച്ചില്ലെന്നും രേണു പറയുന്നു.

"കാൻസറാണെന്നുള്ള റിപ്പോർട്ടുകൾ കിച്ചുവും സോഷ്യൽമീഡിയ വഴി അറിഞ്ഞ് കാണും. പക്ഷെ എന്നെ വിളിച്ചിട്ടില്ല. അവസാനം വിളിച്ചത് റിതപ്പനേയും കൊണ്ട് പുറത്ത് പോകാൻ അനുവാദം ചോദിക്കാൻ വേണ്ടിയാണ്. വ്ലോ​ഗ് എടുക്കാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞാൽ തെറ്റാകും. കുട്ടിയെ കാണാൻ വേണ്ടി വന്നപ്പോൾ അവൻ വ്ലോ​ഗ് എടുത്തു. നിന്റെ അനിയനല്ല കൊണ്ടുപോയിട്ട് സുരക്ഷിതമായി തിരിച്ച് വീട്ടിൽ കൊണ്ടുവിടണമെന്ന് പറഞ്ഞു. അത് പറയേണ്ട ഉത്തരവാദിത്വം എനിക്കുണ്ട്. പിന്നീട് കിച്ചുവോ സുധി ചേട്ടന്റെ വീട്ടുകാരോ എന്നെ വിളിച്ചിട്ടില്ല. അതാണ് ഞാൻ പറഞ്ഞത് എന്നെ യഥാർത്ഥമായി സ്നേഹിക്കുന്നവരെ മനസിലായിയെന്ന്." രേണു പറയുന്നു.

‘എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു’

"എനിക്ക് കാൻസറാണെന്ന് പറഞ്ഞ് പരത്തിയവരോട് എനിക്ക് ഒരു കാര്യത്തിൽ നന്ദിയുണ്ട്. എന്നെ സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ ഈ സംഭവത്തിലൂടെ സാധിച്ചു. ആരൊക്കെ കൂടെ നിൽക്കുമെന്ന് മനസിലായി. കിച്ചുവിന്റെ ഉദ്ഘാടനത്തെ കുറിച്ച് ചോ​ദിച്ചപ്പോൾ ഞാൻ കൈകൂപ്പിയാണ് പ്രതികരിച്ചത്. എന്നോട് അവൻ എന്ത് ചെയ്തോ അത് ഞാൻ തിരിച്ച് ചെയ്തു. എനിക്ക് എന്താ അത് പറ്റില്ലേ? സൂപ്പറാണ് നന്നായി വരട്ടേ എന്നല്ലേ ഞാൻ കൈകൂപ്പി പറഞ്ഞുള്ളു. കിച്ചു അഴുക്കാണെന്നോ മോശം പ്രവൃത്തികളാണ് ചെയ്യുന്നതെന്നോ പറഞ്ഞില്ലല്ലോ. എന്നോട് ചെയ്യുന്നതെ എനിക്കും ചെയ്യാൻ പറ്റുകയുള്ളു. ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. റാസൽഖൈമയിൽ വെച്ച് എന്നെ ഒരിക്കൽ ഫോൺ വിളിച്ചു. അന്ന് ഞാൻ കിച്ചുവിന് പൈസയും ഇട്ടുകൊടുത്തു. ആരും മാനിപ്പുലേറ്റ് ചെയ്തത് അല്ലെന്നാണല്ലോ കിച്ചു പറയുന്നത്." രേണു കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'അയാൾക്ക് പറ്റിയ അബദ്ധം, അലർജിയായി, മുഖത്ത് ചൊറിച്ചിലും പൊള്ളലും'; ലിവർ അടിച്ചുപോയെന്ന പ്രചരണത്തിൽ ആദിത്യൻ ജയൻ
'വണ്ടി ഇടിച്ച് പപ്പടമായി, നാട്ടുകാർ പന്തലിടാൻ വരെ പോയി'; ആ അപകടത്തെ കുറിച്ച് സാജു കൊടിയൻ