അഗ്നി സാക്ഷിയായി ആരതിയുടെ കൈപിടിച്ച് റോബിൻ; വിവാഹം അറിയിച്ചതിലും നേരത്തെയോ?

Published : Feb 13, 2025, 05:13 PM IST
അഗ്നി സാക്ഷിയായി ആരതിയുടെ കൈപിടിച്ച് റോബിൻ; വിവാഹം അറിയിച്ചതിലും നേരത്തെയോ?

Synopsis

ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്റെയും ഫാഷൻ ഡിസൈനർ ആരതി പൊടിയുടെയും വിവാഹ ചടങ്ങുകൾക്ക് തുടക്കമായി.

തിരുവനന്തപുരം: ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഡോ. റോബിന്‍ രാധാകൃഷ്ണന്റെ വിവാഹചടങ്ങുകള്‍ക്ക് തുടക്കമായി. ഫാഷന്‍ ഡിസൈനര്‍ ആരതി പൊടിയാണ് വധു. രണ്ടര വർഷത്തോളം നീണ്ട പ്രണയത്തിനുശേഷം ഇരുവരും ഈ മാസം 16ന് വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. ഗുരുവായൂരിൽ വെച്ചായിരിക്കും വിവാഹം എന്നും അറിയിച്ചിരുന്നു.

എന്നാലിപ്പോൾ ബോളിവുഡ് സ്റ്റൈലിൽ നടന്ന ചടങ്ങിന്റെ ചിത്രങ്ങളാണ് ഇരുവരുടേയും സോഷ്യൽമീഡിയ പേജിലൂടെ പുറത്ത് വന്നിരിക്കുന്നത്. അഗ്നിയെ സാക്ഷിയാക്കി വധു ആരതിയുടെ കൈപിടിച്ചിരിക്കുന്ന റോബിന്റെ ചിത്രമാണ് ആദ്യം കാണുന്നത്. ഇരുവരുടേയും വശങ്ങളിലായി മാതാപിതാക്കളേയും സഹോദരങ്ങളേയും കാണാം.  എന്നാലിത് താലികെട്ട് ചടങ്ങാണോ എന്ന് വ്യക്തമായി അറിയിച്ചിട്ടുമില്ല.

ബോളിവുഡ് താരങ്ങൾക്കിടയിലും മറ്റും പ്രചാരത്തിലുള്ള 'ഫെറാ' (Phera) രീതിയിലാണ് ചടങ്ങുകൾ നടന്നത് എന്നാണ് ക്യാപ്ഷനിൽ നിന്നും വ്യക്തമാകുന്നത്. പരസ്പരമുള്ള ഏഴ് പ്രതിജ്ഞകളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഈ ഏഴ് പ്രതിജ്ഞകൾ എന്താണെന്നും ആരതി ക്യാപ്ഷനിൽ പറയുന്നുണ്ട്.

കോസ്റ്റ്യൂം ഡിസൈനർ ആയ ആരതി തന്നെയാണ് ഇത്തവണയും ഇരുവരുടെയും വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത്.
ലാവണ്ടർ ഷെയ്ഡിലുള്ള ലെഹങ്ക ധരിച്ച് സിംപിൾ മേക്കപ്പിൽ അതീവ സുന്ദരിയായാണ് ആരതി ചടങ്ങിന് എത്തിയത്. വെള്ളയും ഗോൾഡനും നിറത്തിലുള്ള കുർത്തയും പൈജാമയും കോട്ടും അതിനിണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് രാജകീയ പ്രൗഢിയിലായിരുന്നു റോബിന്റെ വരവ്. ചടങ്ങുകൾ നടന്ന സ്ഥലത്തെക്കുറിച്ചോ വേദിയെ കുറിച്ചോ ഉള്ള സൂചനകൾ ഇതുവരെ ഇരുവരും നൽകിയിട്ടില്ല.

ഹൽദി ആഘോഷത്തോടെയാണ് ഇവരുടെ വിവാഹ ചടങ്ങുകൾ‌ക്ക് തുടക്കമായത്. ഈ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിവാഹ ആഘോഷങ്ങള്‍ക്ക് ആരംഭം; ആദ്യ ചിത്രങ്ങള്‍ പങ്കുവച്ച് ആരതി പൊടിയും റോബിനും

ഗോസിപ്പുകൾക്ക് വിരാമം; പുതിയ റീലുമായി റോബിനും ആരതിയും
 

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്