'ഫസ്റ്റ് ഹാഫ്, സെക്കന്‍റ് ഹാഫ് എന്ന് പറഞ്ഞ് കാണാൻ ഇതെന്താ സിനിമയോ'? ദിയ കൃഷ്ണയ്‍ക്കെതിരെ സായ് കൃഷ്ണ

Published : Oct 26, 2026, 04:13 PM IST
sai krishna criticises diya krishna

Synopsis

ഉത്തരേന്ത്യൻ ഇൻഫ്ളുവൻസറുടെ വിവാദ വീഡിയോയിൽ കമന്‍റ് ചെയ്ത ദിയ കൃഷ്ണയ്‍ക്കെതിരെ രൂക്ഷ വിമർശനവുമായി വ്ളോഗർ സായ് കൃഷ്ണ.

ഉത്തരേന്ത്യൻ ഇൻഫ്ളുവൻസറുടെ വിവാദ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്ത ദിയ കൃഷ്ണക്കെതിരെ വിമർ‍ശനങ്ങൾ തുടരുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി ഇൻഫ്ളുവൻസറും വ്ളോഗറുമായ സായ് കൃഷ്ണ രംഗത്ത്. ''ഒരു റീൽ കാണുമ്പോൾ ഫസ്റ്റ് ഹാഫ്, സെക്കന്റ് ഹാഫ്, ക്ലൈമാക്സ് എന്ന് പറഞ്ഞു കാണാൻ ഇതെന്താ സിനിമയോ?. കാള പെറ്റുവെന്ന് കേട്ടാൽ ഉടൻ കയറെടുക്കുന്ന സ്വഭാവമാണ്. വിവരക്കേടിന്റെയും ബുദ്ധിയില്ലായ്മയുടേയും മണ്ടത്തരത്തിന്റെയും ആൾ രൂപമാണ് ദിയ. പക്ഷേ, ആ കുടുംബത്തിലെ മറ്റുള്ളവരെല്ലാം അൽപം പക്വതയുള്ളവരാണ്. ഹിന്ദു-മുസ്ലീം കോൺഫ്ലിക്ടുകളിൽ കെകെയെ ആരും പിടിച്ചിടാറില്ല. ദിയയായിട്ട് തന്നെ വന്ന് ചാടുന്നതാണ്."

“ആ കുടുംബത്തിലെ വള്ളി പിടിക്കുന്ന ടാർസനാണ് ദിയ. ആ നോർത്ത് ഇന്ത്യൻ ഇൻഫ്ലൂവൻസറുടെ വീഡിയോ ആദ്യമായി ദിയ കാണുന്നതല്ല. അവനെ ഫോളോ ചെയ്യുന്നയാളാണ്. അവന്റെ വീഡിയോകൾ കാണുന്നയാളാണ്. അതുകൊണ്ട് തന്നെ അവന്റെ വീഡിയോകളുടെ കണ്ടന്റ് എന്തായിരിക്കുമെന്ന് ദിയയ്ക്ക് നന്നായി അറിയാം. കുട്ടി ഫോളോ ചെയ്തത് തന്നെ ഇസ്ലാമോഫോബിക്ക് ആശയങ്ങൾ പങ്കുവെക്കുന്ന ആളെയാണ്. ആ മെന്റാലിറ്റി ദിയയ്ക്കും ഉള്ളതുകൊണ്ടാണ് അവനെ ഫോളോ ചെയ്തത്.”

“ഇതുപോലെയാണ് ദിയ പണ്ട് എന്റെ ഉയരത്തെ കളിയാക്കി ഊള കമന്റിട്ട് പോയത്. എന്താണ് പറഞ്ഞതെന്ന് കേൾക്കാതെ ആളുകളും മീഡിയയും കാര്യങ്ങൾ മാനിപ്പുലേറ്റ് ചെയ്തുവെന്ന് ദിയ പറയുന്നതു കേട്ടു. അങ്ങനെയാണെങ്കിൽ വീഡിയോ പൂർണമായി കാണാതെ കമന്റിട്ട ദിയ ചെയ്തതും അതേ പ്രവൃത്തിയാണ്. മിനിമം വിദ്യാഭ്യാസം ഉണ്ടായിരുന്നുവെങ്കിൽ അത് ആർട്ട് കഫേയാണെന്നും അവിടെയുള്ളത് എന്ത് ആർട്ടാണെന്നും എന്താണ് ആർട്ടിസ്റ്റ് ഉദ്ദേശിച്ച കോൺസപ്റ്റെന്നും മനസിലാക്കാൻ ശ്രമിക്കാമായിരുന്നില്ലേ?. എന്താണ് റീലിൽ പറയുന്നതെന്ന് മനസിലാക്കി ഉത്തരവാദിത്വത്തോടെ വേണമായിരുന്നു ദിയ പ്രതികരിക്കാൻ. ഒപ്പം ഫോട്ടോയെടുത്തവരിൽ കൂടുതൽ ഏത് മതവിഭാഗത്തിൽ പെട്ടവരാണെന്നതിൽ കണക്കുണ്ടെങ്കിൽ അത് നോക്കുന്നയാളാണ് എന്നതാണ് അർത്ഥം”, സായ് കൃഷ്ണ വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'എന്റെ അശ്രദ്ധ, വീഡിയോ മുഴുവൻ കണ്ടിരുന്നെങ്കിൽ ആ കമന്റിടില്ലായിരുന്നു'; ഖേദപ്രകടനവുമായി ദിയ കൃഷ്ണ
80 ലക്ഷത്തിലേറെ കാഴ്ചക്കാർ; ഏറ്റവും ഹൈപ്പുള്ള ഇന്ത്യൻ മ്യൂസിക് വീഡിയോ; ‘ഡിസ്‌കോ’യിലൂടെ വൻ ട്രെൻഡിന് തിരി കൊളുത്തി മണികണ്ഠൻ അയ്യപ്പ!