'ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും തന്നെയാണെടാ അവൾ കാശുണ്ടാക്കിയത്, അതിന്റെ പങ്ക് നീയും പറ്റിയിട്ടില്ലേ?'; രേണുവിനെ വിമർശിച്ച കിച്ചുവിനെതിരെ ശാരിക

Published : Jul 06, 2026, 05:40 PM IST
Kichu Sudhi and Renu Sudhi

Synopsis

സബ്സ്ക്രിപ്ഷൻ കണ്ടന്റുകളുടെ പേരിലാണ് രേണുവിനോട് അകൽച്ചയെന്ന കിച്ചുവിന്റെ വാദത്തെ ശാരിക ചോദ്യം ചെയ്യുന്നു. രേണു സമ്പാദിച്ച പണത്തിന്റെ പങ്ക് കിച്ചുവും കൈപ്പറ്റിയിട്ടുണ്ടെന്നും, സാമ്പത്തികമായി സഹായിച്ച രേണുവിനെ ഇപ്പോൾ തള്ളിപ്പറയുന്നത് ശരിയല്ലെന്നും ശാരിക ആരോപിച്ചു.

രേണു സുധി- കിച്ചു വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കി അവതാരകയും ബിഗ്ബോസ് മുൻ മത്സരാർത്ഥിയുമായ കെ.ബി ശാരിക. സബ്ക്രിപ്ഷൻ കണ്ടന്റുകളുടെ കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് കിച്ചു പറഞ്ഞത്. പക്ഷേ, അതിന്റെ പങ്ക് കിച്ചുവും കൈപ്പറ്റിയിട്ടില്ലേ എന്നും ശാരിക ചോദിക്കുന്നു.

"ഈ അവസ്ഥയിൽ അവളെ കുറിച്ച് വീഡിയോ ചെയ്യേണ്ടെന്ന് കരുതിയിരുന്നതാണ്. പക്ഷേ. എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. അവൾ ഒരു രോഗം ബാധിച്ച് വളരെ ക്രിട്ടിക്കലായ കണ്ടീഷനിലൂടെ കടന്ന് പോകുന്നു. ആ സമയത്ത് അവൾക്ക് പ്രിയപ്പെട്ട ഒരാൾ കാണാൻ ചെന്നില്ലെന്ന് വളരെ ദണ്ണപ്പെട്ട് ഒരു വീഡിയോയിൽ രേണു പറ‍ഞ്ഞു. ജീവിതം തുലാസിൽ നിൽക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ ഒന്ന് കാണാൻ വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകും. ഇതെല്ലാം ഒരു പരാതിയായിട്ടല്ല പരിഭവമായിട്ടാണ് അവൾ പറഞ്ഞത്. ഇതെല്ലാം കേട്ട് ഒരു ലോഡ് പുച്ഛവും ഇറക്കി കിച്ചുവെന്ന് പറയുന്നവർ കെട്ടിയൊരുങ്ങി രേണുവിനെ കാണാൻ പോകാൻ ഇറങ്ങുന്നതിന് മുമ്പ് ഒരു വീഡിയോയും ഇറക്കി. പരാതിക്കാരുടെ പരാതി അങ്ങോട്ട് തീരട്ടെ എന്നാണ് അതിൽ പറഞ്ഞത്. ശേഷം അവൻ രേണുവിനെ കാണാൻ ചെന്നു പക്ഷെ കാണാൻ പറ്റിയില്ല. അങ്ങനെ അവൻ നാട്ടിൽ തിരിച്ച് വന്ന് ഒരു വീഡിയോയും കൂടി ചെയ്യുന്നു. രേണു അമ്മയെ അവൻ വെറുക്കാനുള്ള കാരണം സബ്സ്ക്രിപ്ഷൻ ആണെന്ന്.

രണ്ടു വർഷം മുമ്പ് നിന്റെ അച്ഛൻ സുധി മരിച്ചപ്പോൾ ഈ രേണു പണിക്ക് ഇറങ്ങി. ആൽബത്തിൽ അഭിനയിക്കാൻ. അന്ന് അവളുടെ അഭിനയത്തെ ആരും അംഗീകരിച്ചില്ല. ഇന്നും കുറേപ്പേർ അംഗീകരിച്ചിട്ടില്ല. കോപ്രായം എന്നാണ് അവളുടെ അഭിനയത്തെ ആളുകൾ വിശേഷിപ്പിച്ചത്. എന്നാൽ ഇഷ്ടപ്പെടാത്തവരെകൊണ്ടുപോലും അവളെ വൈറലാക്കിപ്പിച്ച മിടുമിടുക്കിയാണ് രേണു. അതിൽ നിന്ന് അവൾ കാശുണ്ടാക്കി. ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും അത്തരത്തിലുള്ള എക്സ്പ്രഷൻസ് കാണിച്ചിട്ടും തന്നെയാണെടാ അവൾ ആൽബങ്ങളിൽ അഭിനയിച്ചും സബ്സ്ക്രിപ്ഷനിലൂടെയും കാശുണ്ടാക്കിയത്. ആ കാശിന്റെ ഒരു പങ്ക് വാങ്ങിച്ച് തിന്നിട്ട്, നിനക്ക് നാണമുണ്ടോ അവളെ ഇങ്ങനെയൊക്കെ പറയാൻ?

നിനക്ക് അയക്കാറുള്ള പൈസയുടെ സ്ക്രീൻഷോട്ടുകൾ എന്നെ അവൾ ബിഗ് ബോസിന്റെ സമയത്ത് കാണിച്ചിട്ടുണ്ട്. ഇതെല്ലാം രേണു പറയേണ്ടതാണ്. പക്ഷേ, അവൾ പറഞ്ഞില്ല. കാരണം ആത്മാഭിമാനമുണ്ട്. ഞാൻ ഇരിക്കുമ്പോൾ നീ അവളെ വിളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. നൂറും അഞ്ഞൂറും ഒന്നും ആയിരുന്നില്ല അന്ന് രാഹുലിന് വേണ്ടിയിരുന്നത്. രണ്ടായിരവും മൂവായിരവും നാലായിരവും അയ്യായിരവും ഒക്കെയായിരുന്നു. അതെല്ലാം വാങ്ങി തിന്നിട്ട് ഇപ്പോൾ അവളുടെ സബ്സ്ക്രിപ്ഷൻ കാരണം നിനക്ക് അവളെ താൽപര്യമില്ല... വെറുത്തുപോയി അല്ലേ?. നാണമുണ്ടോടാ നിനക്ക്?'', എന്നാണ് ശാരിക വീഡിയോയിൽ പറയുന്നത്.

PREV
Read more Articles on
click me!

Recommended Stories

'രാവിലെ 6.30 മുതൽ രാത്രി 11 വരെ മരുന്നുകള്‍, ഒരു ബാഗ് നിറയെ മരുന്നുമായാണ് ഷൂട്ടിന് പോകുന്നത്'; രോഗാവസ്ഥ പറഞ്ഞ് നടന്‍ കിഷോര്‍ പീതാംബരന്‍
ട്രഡീഷണൽ ഹിന്ദു വധുവായി ബിന്നി, വിജയ് ദേവരക്കൊണ്ട സ്റ്റൈലിൽ നൂബിൻ; വീഡിയോ വൈറൽ