'അതെന്റെ മനസിനെ വേട്ടയാടി, രേണു വേറൊരാളുടെ മുന്നിൽ കൈ നീട്ടുന്നത് ചിന്തിക്കാനാവില്ല'; സായ് കൃഷ്ണ

Published : Jun 24, 2026, 10:46 PM IST
sai krishna

Synopsis

യൂട്യൂബർ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്), കാൻസർ ബാധിതയായ രേണു സുധിക്ക് സാമ്പത്തിക സഹായം നൽകി. രേണുവിനെക്കുറിച്ച് താൻ നിർമ്മിച്ച 48 വീഡിയോകളിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്ക് നൽകുമെന്ന വാഗ്ദാനം അദ്ദേഹം പാലിച്ചു.

താനും നാളുകൾക്ക് മുൻപ് ആയിരുന്നു തനിക്ക് കാൻസർ ആണെന്ന് വെളിപ്പെടുത്തി രേണു സുധി രം​ഗത്ത് എത്തിയത്. 15 വയസ് മുതൽ ഉണ്ടായിരുന്നെരു മുഴയാണ് പിന്നീട് കാൻസറായി മാറിയതെന്നും കീമോ ആരംഭിച്ചുവെന്നുമെല്ലാം രേണു അറിയിച്ചിരുന്നു. ഇതിനിടെ താൻ രേണുവിനെ വച്ച് 48 കണ്ടന്റുകൾ ചെയ്തുവെന്നും അതിൽ നിന്നും കിട്ടിയ വരുമാനത്തിൽ നിന്നും തരക്കേടില്ലാത്തൊരു തുക അവർക്ക് കൊടുക്കുമെന്നും സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ പറഞ്ഞിരുന്നു. ഒടുവിൽ പറഞ്ഞ വാക്ക് സായ് പാലിക്കുകയും ചെയ്തു. ഇപ്പോഴിതാ നമ്മൾ ചെയ്ത കാര്യങ്ങൾ മറ്റൊരാൾ അറിയരുത് എന്നാണെന്നും എന്നാൽ ചില കാര്യങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ടെന്നും സായ് പറയുന്നു.

സായ് കൃഷ്ണയുടെ വാക്കുകൾ ഇങ്ങനെ

രേണുവിനെ ഞാന്‍ പോയി കണ്ടു. എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തു. ഞാന്‍ ചെയ്ത 48 വീഡിയോയും രേണുവിനെ കുറ്റപ്പെടുത്തി കൊണ്ടല്ല ചെയ്തത്. അവരെ പിന്തുണച്ച് ഇട്ട വീഡിയോ ആയിരിക്കും കൂടുതല്‍. രേണു എന്ന വ്യക്തിയ്ക്ക് എതിരെ അല്ല അവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് എതിരെയാണ് ഞാന്‍ സംസാരിച്ചിട്ടുള്ളത്. ഇതൊരു മാതൃകയായിട്ട് നാളെ വരണം. കണ്ടന്‍റ് ക്രിയേറ്റേഴ്സ് എന്നത് കഴുകന്‍ കുട്ടികളെ പോലെയാണ്. മറ്റുള്ളവരുടെ കണ്ടന്‍റുകള്‍ ഫീഡ് ചെയ്യുകയാണ്. അങ്ങനെയാണ് ഞങ്ങള്‍. അത് ചെയ്യാന്‍ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. വയ്യായ്ക എന്നത് വല്ലാത്തൊരു അവസ്ഥയാണ്. ആ വ്യക്തി ജീവിതത്തില്‍ ഒന്നും ഉണ്ടാക്കിയിട്ടുമില്ല. നാളെ വേറൊരാളുടെ മുന്നില്‍ പോയി കൈ നീട്ടാന്‍ പറ്റാത്ത അവസ്ഥയാണ്. ഞാന്‍ അവരുടെ പേര് പറഞ്ഞ് കുറച്ച് പൈസ ഉണ്ടാക്കി. അതില്‍ എനിക്ക് കഴിയുന്നത് ഞാന്‍ ചെയ്തു. നാളെ മറ്റൊരാള്‍ക്ക് അത് മാതൃകയാകാം. എന്‍റെ സമാധാനത്തിന് ചെയ്തതാണ്. നാളെ രാവിലെ ഞാന്‍ നോക്കുമ്പോള്‍, പെട്ടെന്ന്, അങ്ങനെ സംഭവിക്കാതിരിക്കട്ടെ. എന്തെങ്കിലും ആയിക്കഴിഞ്ഞാല്‍ എന്‍റെ മനസില്‍ നിന്നും അത് പോകില്ല. അതെന്റെ മനസിനെ വേട്ടയാടി.

നമ്മള്‍ ചെയ്യുന്നത് ആരും അറിയരുതെന്നായിരുന്നു എനിക്ക്. ഇരുകൈ അറിയരുത് എന്നതാണ് ഇപ്പോഴും. പക്ഷേ ചില കാര്യങ്ങള്‍ അറിയിച്ച് തന്നെ ചെയ്യണം. ജനങ്ങള്‍ അറിയണം. അത് കണ്ട് നാളെ പത്താള് ചെയ്താല്‍ നല്ലതല്ലേ. അത്രയെ ഞാന്‍ വിചാരിച്ചുള്ളൂ. രേണുവിനെ വച്ച് കണ്ടന്‍റ് ചെയ്തവര്‍, അവരവര്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. വേറൊരാളുടെ മുന്നില്‍ അവര്‍ക്ക് കൈ നീട്ടേണ്ടി വരില്ല. നാളെ അവര്‍ അതിജീവിച്ച് വരുമ്പോള്‍ കണ്ടന്‍റല്ലേ. നിങ്ങള്‍ ചെയ്തോ. അവര്‍ ആരോടും നോ പറഞ്ഞിട്ടില്ല. അതില്‍ കൂടുതലൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. അവരുടെ അടുത്ത് പോയതൊന്നും വീഡിയോ എടുത്തിടാൻ എനിക്ക് പറ്റില്ല. അങ്ങനെ ചെയ്യണമായിരുന്നെങ്കിൽ കുറേ ചെയ്യാം. രേണു നാളെ വേറൊരാളുടെ മുന്നിൽ കൈ നീട്ടുന്നത് ചിന്തിക്കാനാകുന്നില്ല. മെയ്ൻ സ്ട്രീം മീഡിയയോട് ആയിരുന്നു സായിയുടെ പ്രതികരണം.

PREV
Read more Articles on
click me!

Recommended Stories

'സങ്കടം വരുന്നു ചേച്ചി..'; രേണു സുധിയുടെ പുതിയ റീൽ കണ്ട് മനസുലഞ്ഞ് സോഷ്യൽ മീഡിയ, ആശ്വാസ വാക്കുകൾ
ഇതാ കുഞ്ഞതിഥിയെത്തി; കാത്തിരിപ്പിനൊടുവിൽ സന്തോഷം പങ്കുവെച്ച് അഭിശ്രീ