'ജീവിതം എനിക്ക് സമ്മാനമായി നല്‍കിയ അമ്മ'; മഞ്ജു പത്രോസിനെക്കുറിച്ച് അക്ഷയ

Published : Mar 03, 2026, 05:22 PM IST
she is my another mother akshaya as about manju pathrose

Synopsis

അളിയൻസ് പരമ്പരയിലെ സഹതാരമായ മഞ്ജു പത്രോസിന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസ നേർന്ന് നടി അക്ഷയ. 

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന 'അളിയൻസ്' എന്ന പരമ്പരയിലാണ് മഞ്ജു അഭിനയിക്കുന്നത്. പരമ്പരയിൽ മഞ്ജു പത്രോസിന്റെ മകളുടെ വേഷത്തില്‍ അഭിനയിക്കുന്ന താരമാണ് അക്ഷയ. മ‍ഞ്ജുവിന്റെ പിറന്നാൾ ദിനത്തിൽ അക്ഷയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പും പലരുടെയും ശ്രദ്ധയാകർഷിക്കുകയാണ്.

''എനിക്ക് രണ്ട് അമ്മമാരുണ്ട് - ഒന്ന് എനിക്ക് ജന്മം നല്‍കി എന്നെ വളര്‍ത്തിയ അമ്മ, മറ്റൊന്ന് ജീവിതം എനിക്ക് സമ്മാനമായി നല്‍കിയ അമ്മ. സ്വന്തം മകളെപ്പോലെ എന്നെ സ്‌നേഹിക്കാനും എന്റെ വാക്കുകള്‍ കേള്‍ക്കാനും ഞാന്‍ പരിഗണിക്കപ്പെടുന്നു എന്ന് തോന്നിപ്പിക്കാനും ആ വ്യക്തിക്ക് സാധിച്ചു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ എന്റെ മറ്റൊരു അമ്മയാണ് - എന്റേതെന്ന് എനിക്ക് വിളിക്കാവുന്ന ഒരാള്‍.

 

 

യാതൊരു സ്വാര്‍ഥതയുമില്ലാതെ ശുദ്ധമായ സ്‌നേഹത്താല്‍ മാത്രം എനിക്ക് വേണ്ടി ചെയ്യുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍... എവിടെ പോയി മടങ്ങി വരുമ്പോഴും എനിക്കായി എന്തെങ്കിലും കരുതുന്നത് മുതല്‍, എപ്പോഴും എനിക്കു വേണ്ടി നിലകൊള്ളുന്നതും നിശബ്ദമായി എന്നെ പ്രോത്സാഹിപ്പിക്കുന്നതും വരെ, വാക്കുകളേക്കാള്‍ ഉപരിയായി ആ കരുതല്‍ എന്നെ പൊതിയുന്നു. ഇതൊക്കെയും തിരിച്ചറിയും മുന്‍പേ തന്നെ ഞാനും നിങ്ങളെ ചേര്‍ത്തുപിടിച്ചിരുന്നു. നിങ്ങള്‍ സുഖമായിരിക്കുന്നോ എന്നും സന്തോഷവതിയാണോ എന്നും ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. പിറന്നാള്‍ ആശംസകള്‍ മഞ്ജുമ്മ. എന്നും സ്‌നേഹിക്കുമെന്നും, കൂടെ നില്‍ക്കുമെന്നും, എല്ലാ അര്‍ത്ഥത്തിലും എപ്പോഴും നിങ്ങളുടെ മകളായിരിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു'', എന്നാണ് മ‍ഞ്ജു പത്രോസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അക്ഷയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

PREV
Read more Articles on
click me!

Recommended Stories

'ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടില്ല, ഞാൻ പ്രൗഡ് ഡിവോഴ്സി'; വിവാഹമോചനത്തെ കുറിച്ച് ഹെയ്ദി സാദിയ
'ഇതിന്റെയൊക്കെ സത്യാവസ്ഥ പുള്ളിക്കാരിക്കേ അറിയൂ, എനിക്ക് നല്ല അനുഭവം മാത്രം..'; തുറന്നുപറഞ്ഞ് ശാലു മേനോൻ