'മമ്മൂക്കയെ കണ്ടപ്പോൾ അതൊന്നും പറയാൻ ഓർത്തില്ല, വലിയ കാര്യമാണെന്ന് മനസിലാക്കിയത് പിന്നീട്'; മനസ് തുറന്ന് സ്വപ്‍ന ട്രീസ

Published : Jul 17, 2026, 01:38 PM IST
swapna treasa about her acting career and mammootty

Synopsis

ജ്വാലയായ് എന്ന സീരിയലിലൂടെ പ്രശസ്തയായ നടിയാണ് സ്വപ്‌ന ട്രീസ

മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സ്വപ്‌ന ട്രീസ. മന്ദാരം എന്ന സീരിയലിലൂടെയാണ് സ്വപ്ന ട്രീസ അഭിനയരംഗത്തേക്ക് എത്തുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന ജ്വാലയായ് സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മമ്മൂട്ടിയുടെ നിർമ്മാണ കമ്പനിയായ മെഗാബൈറ്റ്സ് ആണ് ഈ സീരിയൽ നിർമിച്ചത്. കുടുംബം മസ്കറ്റിൽ സെറ്റിൽഡാണെന്നും അഭിനയത്തിനിടയ്ക്കുള്ള ഇടവേളകളിൽ താൻ മസ്കറ്റിൽ പോയി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാറാണ് പതിവെന്നും സ്വപ്ന പറഞ്ഞിരുന്നു. മകളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് താനിപ്പോൾ അഭിനയത്തിൽ നിന്നും ചെറിയ ഇടേവളയെടുത്തതെന്നും തുടർന്നും അഭിനയിക്കുമെന്നും പുതിയ അഭിമുഖത്തിൽ സ്വപ്ന പറയുന്നു. 

''കുറച്ച് ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്യാനാണ് ആഗ്രഹം. അവസാനം ചെയ്തതും അത്തരത്തിൽ ഒന്നായിരുന്നു. അങ്ങനെയുള്ള അവസരങ്ങൾ വരുന്നുണ്ട്. പക്ഷേ, ഇപ്പോൾ മോളുടെ കൂടെ ഉണ്ടാകുക എന്നതാണ് എന്റെ പ്രയോറിറ്റി. ഈ ടീനേജ് പ്രായം അവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. അമ്മമാർ കൂടെയുണ്ടാകണം. ഒരാളേയുള്ളൂ. അവൾക്കു വേണ്ടി കുറച്ചൊക്കെ ത്യാഗം ചെയ്യാം. ഞാനുമായി ഭയങ്കര അറ്റാച്ച്ഡ് ആണ്. വല്ല അണ്ടർസ്റ്റാൻഡിങ്ങും ആണ്. അമ്മ ഷൂട്ടിനു പൊയ്ക്കോ എന്നൊക്കെ പറയും. പക്ഷേ, എനിക്കറിയാം, ഇപ്പോൾ ഞാൻ അവളുടെ കൂടെ ഉണ്ടായിരിക്കേണ്ട സമയമാണ്'', സ്വപ്ന അഭിമുഖത്തിൽ പറഞ്ഞു. 

ജ്വാലയായ് എന്ന സീരിയലിൽ അഭിനയിച്ചതിനെക്കുറിച്ചും സ്വപ്ന സംസാരിച്ചു. ''ആ സെറ്റിൽ നിന്നും ഒരുപാട് പഠിക്കാൻ പറ്റി. എങ്ങനെ പെർഫോം ചെയ്യണം എന്നൊക്കെ നെടുമുടി വേണു അങ്കിളൊക്കെ കാണിച്ചു തന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ ഭയങ്കര വലിയ മൊമെന്റ്സ് ആയിരുന്നു. മമ്മൂക്കയാണ് ഞങ്ങളുടെ പ്രൊഡ്യൂസർ എന്നറിയാം, അദ്ദേഹത്തിന്റെ സഹോദരൻ ആ സീരിയലിൽ അഭിനയിക്കുകയും ചെയ്തിരുന്നു. അന്ന് അതിന്റെ വാല്യൂ ഇത്രയും ഉണ്ടല്ലോ എന്നൊന്നും ഓർത്തില്ല. ഇപ്പോൾ എല്ലാവരും അതേക്കുറിച്ച് പറയുമ്പോഴാണ് അത്രയും വലിയ കാര്യമാണല്ലോ എന്നൊക്കെ ഓർക്കുന്നത്. പിന്നീടൊരിക്കൽ മമ്മൂക്കയെ കണ്ടപ്പോഴും ഇക്കാര്യമൊന്നും പറയാൻ ഓർത്തില്ല'', സ്വപ്ന അഭിമുഖത്തിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ആദ്യ കീമോയെക്കാളും അസ്വസ്ഥത, 5 ദിവസം ഐസിയുവില്‍'; ചികിത്സാ വിവരം പങ്കുവച്ച് രേണു സുധി
'വെറുതെ പെെസ ചെലവാക്കി കുറേപേരെ വിളിക്കാൻ ആഗ്രഹമില്ല'; മകന്റെ പിറന്നാൾ ലളിതമാക്കിയതിനെ കുറിച്ച് ദിയ കൃഷ്ണ