'ഒരു അസുഖവുമില്ല, ഇതൊക്കെ ചുമ്മാ പ്രൊമോഷന് വേണ്ടി'; പരിഹസിക്കുന്നവരോട് ശ്രീക്കുട്ടിക്ക് പറയാനുള്ളത്

Published : Jun 12, 2026, 12:36 PM IST
tv actress Sree Kutty reacts to comments that ayurvedic treatment she went through is just a pubicity stunt

Synopsis

തനിക്ക് നടുവേദന ഇല്ലെന്നും പ്രമോഷന് വേണ്ടി അഭിനയിക്കുകയാണെന്നും ഉള്ള വിമർശനങ്ങൾക്ക് മറുപടി

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. വിവാഹശേഷം അഭിനയരംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലെ നിരന്തര സാന്നിധ്യമാണ് ശ്രീക്കുട്ടി. വ്യക്തിപരമായ വിശേഷങ്ങൾ പലതും വ്ളോഗുകളിലൂടെ താരം ആരാധകരോട് പങ്കുവെക്കാറുണ്ട്. അപ്രതീക്ഷിതമായി വന്ന നടുവേദനയെക്കുറിച്ച് ശ്രീക്കുട്ടി വ്ളോഗുകളിലൂടെ സംസാരിച്ചിരുന്നു. ആയുർവേദ ചികിൽസയിലൂടെയാണ് വേദനയ്ക്ക് ശമനമുണ്ടായതെന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഒരു വേദനയുമില്ലെന്നും പ്രമോഷനു വേണ്ടി ചെയ്യുന്നതാണെന്നും ചിലർ വിമർശിച്ചിരുന്നു. ഇത്തരം വിമർശനങ്ങൾക്കെല്ലാം മറുപടി പറയുകയാണ് ശ്രീക്കുട്ടി.

''ഒരു അസുഖവുമില്ല, ഇത് ചുമ്മാ പ്രമോഷന് വേണ്ടി പോയി തടവുന്നതാണ്, എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. പുറമെ കാണുമ്പോള്‍ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ലെങ്കിലും നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴുമൊക്കെ എനിക്ക് നല്ല വേദനയുണ്ടായിരുന്നു. ഉഴിച്ചിലും പിഴിച്ചിലും നടത്തിയതോടെയാണ് നടുവേദന പൂര്‍ണ്ണമായും മാറിയത്. തിരുമലൊക്കെ കഴിഞ്ഞ് വരുമ്പോള്‍ നല്ല ക്ഷീണമാണ്. കുക്കിംഗൊന്നും ചെയ്യരുതെന്നാണ് അവര്‍ പറഞ്ഞത്. തലയില്‍ നന്നായി വെളിച്ചെണ്ണ വെച്ചിരുന്നു. മുടിയൊക്കെ നന്നായി കെട്ടി വെച്ചൂടേയെന്നൊക്കെയുള്ള ചോദ്യങ്ങളും കണ്ടിരുന്നു. ഉഴിച്ചിലിനിടയില്‍ മുടിയൊക്കെ കുരുങ്ങുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കെട്ടി വെക്കാതെയിരുന്നത്.

എത്ര വയ്യെന്ന് പറഞ്ഞാലും, കുറച്ചൊക്കെ പറ്റുമെങ്കില്‍ എല്ലാം ചെയ്യും. റെസ്റ്റ് എടുക്കാന്‍ പറഞ്ഞിട്ടും നീ ഇങ്ങനെ എല്ലാം ചെയ്ത് നടന്നോയെന്നൊക്കെ പറഞ്ഞ് അമ്മ ശാസിച്ചിരുന്നു. സര്‍ജറിയൊക്കെ കഴിഞ്ഞിട്ട് പോലും വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്ത ആളാണ് അമ്മ. ആ അമ്മയാണ് എന്നോട് വിശ്രമിക്കാന്‍ പറയുന്നത്. എല്ലാ വീട്ടമ്മമാരെയും പോലെ ഞാനും വയ്യാതെയാണെങ്കിലും പറ്റുന്നത് പോലെ എല്ലാം ചെയ്യും. അച്ഛനും അമ്മയും ആയുര്‍വേദ ചികിത്സ കഴിഞ്ഞ് നല്ലതാണ്, എല്ലാം മാറിയെന്നൊക്കെ പറയുമ്പോള്‍ എനിക്കത്ര വിശ്വാസമില്ലായിരുന്നു. ഒരു അനുഭവം വന്നപ്പോളാണ് ഞാന്‍ അത് അറിയുന്നത്. ഞാന്‍ നേരിട്ട ബുദ്ധിമുട്ടുകളൊക്കെ അവിടെ പോയതോടെ മാറി. ഇനിയും വന്നേക്കാം, എന്നാലും ഇപ്പോഴത്തെ ബുദ്ധിമുട്ടുകളെല്ലാം മാറി'', ശ്രീക്കുട്ടി പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

'അങ്ങേയ്ക്കുണ്ടായ വിഷമത്തിന്..'; ബിഷപ്പ് നോബിൾ ഫിലിപ്പിനോട് മാപ്പ് പറഞ്ഞ് രേണു സുധി
കുടുംബത്തെ ലക്ഷ്യം വച്ചു, സ്ത്രീകൾക്കെതിരെ അപകീർത്തി; 'തൊപ്പി ​ഗ്യാങ്ങി'നെതിരെ ഹനാൻ ഷാ, ഒപ്പം മുന്നറിയിപ്പും