'കഴിവും വിദ്യാഭ്യാസവുമാണ് പ്രധാനം..'; വർഷയെ മഞ്ജു വാര്യരുമായി താരതമ്യം ചെയ്ത് സായ് കൃഷ്ണ

Published : Jan 06, 2026, 10:56 AM IST
Varsha Ramesh and Manju Warrier

Synopsis

മഞ്ജു വാര്യരുമായി വർഷയെ താരതമ്യം ചെയ്ത സായ് കൃഷ്ണ, കഴിവും വിദ്യാഭ്യാസവും ആഗ്രഹവുമാണ് ഇരുവരുടെയും വിജയത്തിന് പിന്നിലെന്ന് അഭിപ്രായപ്പെട്ടു.

അവതാരകയും കണ്ടന്റ് ക്രിയേറ്ററുമായ വർഷ രമേശ് കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. 2025 ലെ തൻ്റെ അനുഭവങ്ങൾ പറഞ്ഞുകൊണ്ട് വർഷ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായത്. കഴിഞ്ഞ വർഷം തനിക്ക് നേട്ടങ്ങള്‍ പോലെ തന്നെ ഒരുപാട് വേദനകളും സമ്മാനിച്ച വര്‍ഷമാണെന്നും റിലേഷന്‍ഷിപ്പ് തകരുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കേണ്ടി വരികയും ചെയ്തുവെന്നും വർഷ പറഞ്ഞിരുന്നു. 

വളരെ വൈകാരികമായിട്ടാണ് വീഡിയോയിൽ വർഷ പ്രതികരിച്ചത്. ഇപ്പോഴിതാ വർഷയെ നടി മഞ്ജു വാര്യരുമായി താരതമ്യം ചെയ്തുകൊണ്ട് യൂട്യബറും ബിഗ്ബോസ് മുൻ മൽസരാർത്ഥിയുമായ സായ് കൃഷ്ണ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. കഴിവും വിദ്യാഭ്യാസവും ആഗ്രഹവും ഉണ്ടെങ്കിൽ ഏതു കാലത്തും ഉയർന്ന് വരാൻ കഴിയുമെന്ന് സായ് കൃഷ്ണ പറയുന്നു. സ്കിൽഡായിരിക്കുക എന്നതും വിദ്യാഭ്യാസം ഉണ്ടായിരിക്കുക എന്നതുമാണ് ഇരുവരുടെയും ജീവിതത്തിൽ നിന്നും പഠിക്കാനുള്ളതെന്നും സായ് കൂട്ടിച്ചേർത്തു.

"മലയാള സിനിമയിലെ സക്സസ്ഫുള്ളായ നായികയായിരുന്നു മഞ്ജു. പിന്നീട് കരിയറിൽ വലിയൊരു ഗ്യാപ് വന്നു. പിന്നീട് തിരിച്ച് വന്ന് ലേഡി സൂപ്പർ സ്റ്റാറായി. അത് അവരുടെ സ്കിൽ പോളിഷ് ചെയ്ത് പ്രവർത്തിച്ചതുകൊണ്ടാണ്. വാഹനം ഓടിക്കുന്ന, ബൈക്ക് റൈഡ് നടത്തുന്ന സ്ത്രീകളും പുരുഷന്മാരും നിരവധി സമൂഹത്തിലുണ്ട്. എന്നിട്ടും മഞ്ജു വാര്യർ ബൈക്ക് റൈഡ് നടത്തുമ്പോൾ എന്തുകൊണ്ട് ആളുകൾക്ക് അത് സ്പെഷ്യലാകുന്നുവെന്ന് ചോദിച്ചാൽ ഇതുവരെയുണ്ടായിട്ടുള്ള ലൈഫ് സ്ട്രഗിൾ അവരുടെ മുഖത്ത് നിങ്ങൾക്ക് കാണാൻ സാധിക്കുകയില്ലാത്തതുകൊണ്ടാണ്.

വർഷയ്ക്കും ഇത്രയും മോശമായ അവസ്ഥയിൽ നിന്നും തിരിച്ചുവരാൻ കഴിയുന്നതിനു കാരണം കഴിവും വിദ്യാഭ്യാസവും ഉള്ളതുകൊണ്ടാണ്. പലർക്കും ജീവിതത്തിൽ തിരിച്ചുവരവ് ഇല്ലാത്തത് വിദ്യാഭ്യാസം, സ്കിൽ ഗൈഡൻസ് എന്നിവയുടെ കുറവുകൊണ്ടാണ്. മുമ്പും ലൈഫിലുണ്ടായിട്ടുള്ള സ്ട്രഗിൾ വർഷ തുറന്ന് പറഞ്ഞിട്ടുണ്ട്. ആഗ്രഹങ്ങൾ കുഴികുത്തി മൂടാത്തിടത്തോളം കാലം നമ്മൾ പോലും അറിയാതെ നമ്മൾ അതിന് വേണ്ടി വർക്ക് ചെയ്യും. അതാണ് സത്യം. മുമ്പുണ്ടായ സ്ട്രഗിളുകൾ അതിജീവിച്ചതുകൊണ്ടാണ് വർഷയ്ക്ക് ഇപ്പോഴും അങ്ങനൊരു അവസ്ഥ വന്നപ്പോൾ ഉയർന്ന് വരാൻ കഴിഞ്ഞത്" സായ് കൃഷ്ണ പറയുന്നു.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഒന്നര വർഷം വരുമാനം ഇല്ല, വൈകാതെ പണി ഞാന്‍ തന്നിരിക്കും'; വ്യാജ വാർത്തയ്ക്കെതിരെ നടൻ രാഹുൽ രാമചന്ദ്രൻ
ക്രിസ് അടിക്കുന്നത് നിങ്ങൾ കണ്ടോ? രേഖയും രേണുവും ഞാനുമാണോ നിങ്ങളുടെ ഇരകള്‍? ആഞ്ഞടിച്ച് ദിവ്യ ശ്രീധർ