'നെ​ഗറ്റീവ് കമന്‍റുകള്‍ ഫേസ്ബുക്കില്‍, ഇന്‍സ്റ്റ​ഗ്രാമില്‍ അതില്ല'; കാരണം പറഞ്ഞ് ജിഷിന്‍ മോഹന്‍

Published : May 26, 2026, 02:50 PM IST
we got negative comments from facebook not from instagram says jishin mohan

Synopsis

മിനിസ്ക്രീൻ താരങ്ങളായ അമേയ നായരും ജിഷിൻ മോഹനും വിവാഹശേഷം തങ്ങൾക്കെതിരെ വന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കുന്നു

കഴിഞ്ഞ ദിവസമായിരുന്നു മിനിസ്ക്രീൻ താരങ്ങളായ അമേയ നായരുടെയും ജിഷിൻ മോഹന്റെയും വിവാഹം കഴിഞ്ഞത്. ഏറെ നാളായി പ്രണയത്തിലും ശേഷം ലിവ്‍-ഇൻ റിലേഷൻഷിപ്പിലുമായിരുന്നു ഇവർ. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ വന്ന നെഗറ്റീവ് കമന്‍റുകളോട് പ്രതികരിക്കുകയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ വൃത്തിക്കെട്ട കമന്‍റുകള്‍ കാണാറുണ്ടെന്നും അതുകൊണുമ്പോള്‍ മാനസിക രോഗികളുണ്ടെന്ന് തോന്നാറുണ്ടെന്നും അമേയ പറയുന്നു. കേരളത്തിൽ ജീവിക്കണണെങ്കിൽ ബന്ധം ഒഫീഷ്യലാക്കണമെന്ന് തോന്നിയതിനാലാണ് വിവാഹം കഴിച്ചതെന്നും ഇരുവരും പറഞ്ഞിരുന്നു.

''നല്ലൊരു ദിവസമായതുകൊണ്ട് ടെന്‍ഷനടിക്കണ്ട എന്ന് കരുതി സോഷ്യല്‍ മീഡിയ നോക്കിയില്ല, പിന്നെ സുഹൃത്തുക്കളും പറഞ്ഞു നോക്കേണ്ടെന്ന്. ഫെയ്സ്ബുക്കില്‍ കുറെ ആളുകള്‍ നെഗറ്റീവ് കമന്‍റ് ചെയ്യുന്നുണ്ട്, നീ അത് നോക്കണ്ട, ആളുകള്‍ക്ക് കുശുമ്പും അസൂയയുമാണ് എന്ന് പറഞ്ഞു. ഇപ്പോള്‍ കമന്‍റുകള്‍ കണ്ടാല്‍ വിഷമിക്കാറില്ല. കുറച്ച് ദിവസം മുന്‍പ് മറ്റൊരു ആര്‍ട്ടിസ്റ്റിന്‍റെ അക്കൗണ്ടിലെ കമന്‍റുകള്‍ കണ്ടിരുന്നു. വൃത്തിക്കെട്ട രീതിയിലാണ്. ശരിക്കും മാനസിക രോഗികളുള്ളതുപോലെ എനിക്ക് തോന്നി. സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ വര്‍ണിച്ചുള്ള വൃത്തിക്കെട്ട കമന്‍റുകള്‍. 100 നല്ല കമന്‍റും കാണും 100 മോശം കമന്‍റും കാണും'', ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അമേയ പറഞ്ഞു.

ഇത്തരം കമന്‍റുകള്‍ പ്രതീക്ഷിച്ചതാണ് എന്നായിരുന്നു ജിഷിന്റെ പ്രതികരണം. ''പക്ഷേ ഇന്‍സ്റ്റഗ്രാമില്‍ ഇത്തരം കമന്റുകൾ ഇല്ല. അവിടെ ജെന്‍ സി പിള്ളേരാണല്ലോ. ഫെയ്സ്ബുക്ക് കടന്ന് ഇപ്പുറത്തേക്ക് വരാത്ത അമ്മാവന്മാരും അമ്മായിമാരുമുണ്ടല്ലോ, അവര്‍ക്കാണ് ഈ ചൊറിച്ചില്‍ മുഴുവനും'', ജിഷിന്‍ കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

'തെളിവില്ലാതെ അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്'; പ്രതികരണവുമായി ശ്രുതി തമ്പി
'കാൻസറാണെന്ന് കേട്ടാൽ ആരെങ്കിലും ഇങ്ങനെ നടക്കുമോ'? അഭ്യൂഹങ്ങളോട് പ്രതികരിച്ച് രേണു സുധി