'ബ്രാൻഡ് ലോഞ്ചിന് രേണുവിനെയും അനുവിനെയും ക്ഷണിച്ചില്ലേ'? ബിന്നിയുടെ മറുപടി

Published : Feb 28, 2026, 04:41 PM IST
why every bigg boss co star was not invited for cloth brand inauguration binny sebastian replies

Synopsis

ബിഗ്ബോസ് താരം ബിന്നി സെബാസ്റ്റ്യൻ 'മോഹിക്യു ബൈ ബിന്നി' എന്ന പേരിൽ പുതിയ ക്ലോത്തിംഗ് ബ്രാൻഡ് ആരംഭിച്ചു

കഴിഞ്ഞ ദിവസമാണ് ബിഗ്ബോസ് താരം ബിന്നി തന്റെ ക്ലോത്തിംഗ് ബ്രാൻഡായ മോഹിക്യു ആരംഭിച്ചത്. മോഹിക്യു ബൈ ബിന്നി എന്ന പേരിലാണ് സാരികളുടെ എക്സ്ക്ലൂസീവ് കലക്ഷനുമായി ബിന്നി ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചിരിക്കുന്നത്. ബിന്നിക്കൊപ്പം അഭിനയിച്ച സഹതാരങ്ങളും ബിഗ്ബോസിലെ സഹമൽസരാർത്ഥികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധിപ്പേർ മോഹിക്യുവിന്റെ ലോഞ്ചിൽ പങ്കെടുക്കാനായി എത്തിയിരുന്നു. നെവിനും ബിൻസിയുമാണ് ചടങ്ങിൽ ആങ്കർമാരായി എത്തിയത്. എന്നാൽ ബിഗ്ബോസിൽ ബിന്നിക്കൊപ്പം ഉണ്ടായിരുന്ന അനുമോളും ഷാനവാസും രേണു സുധിയുമൊന്നും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. ഇവരുടെ അസാന്നിധ്യത്തെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയാണ് ബിന്നി സെബാസ്റ്റ്യൻ. അവർ വന്നില്ല എന്നതിനർത്ഥം വിളിച്ചില്ല എന്നല്ലെന്ന് ബിന്നി പറയുന്നു. എന്താണ് രേണുവിനെയും അനുവിനെയും ക്ഷണിക്കാത്തത് എന്നായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യം.

''എല്ലാവരെയും ക്ഷണിച്ചില്ല എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്. നിങ്ങളല്ലേ പറയുന്നത്. ഞാൻ എല്ലാവരെയും വിളിച്ചിരുന്നു. അവർക്ക് വരാൻ പറ്റാത്തതും ക്ഷണിക്കാത്തതും തമ്മിൽ വ്യത്യാസമുണ്ട്. എല്ലാവരെയും ഞാൻ വിളിച്ചിരുന്നു. രേണുച്ചേച്ചിക്ക് എന്തോ ഫംഗ്ഷന്‍ ഉണ്ടെന്നു പറ‍ഞ്ഞു. ഡേറ്റ് ബ്ളോക്ക്ഡ് ആയിരുന്നു. അനുമോൾക്കും ഡേറ്റ് അവൈലബിൾ അല്ലായിരുന്നു. ഷാനവാസ് ഇക്കയും അനീഷേട്ടനുമെല്ലാം അത്രയും ദൂരെ നിന്നും വരാനുള്ള ഒരു ബുദ്ധിമുട്ട് പറഞ്ഞു. അല്ലായിരുന്നെങ്കിൽ അവർ എന്തായാലും വന്നേനെ എന്നും പറഞ്ഞിരുന്നു'', എന്നായിരുന്നു ബിന്നിയുടെ പ്രതികരണം.

ബിന്നിയുടെ ബ്രാൻഡിന്റെ ലോഞ്ചിന് എന്താണ് എത്താത്തത് എന്ന ചോദ്യത്തിന് ആദിയും നൂറയും മറുപടി നൽകുന്നുണ്ട്. തങ്ങൾക്ക് വേറൊരു പരിപാടി ഉണ്ടെന്നും അതുകൊണ്ടുതന്നെ പോകാൻ പറ്റിയില്ല എന്നുമായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ആദില പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'ഒന്നര വർഷം വരുമാനം ഇല്ല, വൈകാതെ പണി ഞാന്‍ തന്നിരിക്കും'; വ്യാജ വാർത്തയ്ക്കെതിരെ നടൻ രാഹുൽ രാമചന്ദ്രൻ
ക്രിസ് അടിക്കുന്നത് നിങ്ങൾ കണ്ടോ? രേഖയും രേണുവും ഞാനുമാണോ നിങ്ങളുടെ ഇരകള്‍? ആഞ്ഞടിച്ച് ദിവ്യ ശ്രീധർ