
മോഹൻലാലിന്റെ ദി കംപ്ലീറ്റ് ആക്ടർ.കോം എന്ന വെബ്സൈറ്റ് ഇനി പുതിയ രൂപത്തിൽ. രൂപകൽപ്പനയിൽ മാത്രമല്ല ഉള്ളടക്കത്തിലും വ്യത്യസ്ത പുലർത്തുന്ന വെബ്സൈറ്റിന്റെ പ്രകാശനം ജഗതി ശ്രീകുമാർ നിർവ്വഹിച്ചു.
വർഷങ്ങളോളും വേർപിരിയാത്ത സൗഹൃദ കൂട്ടായ്മയിരുന്നു ദ കംപ്ലീംറ്റ് ആക്ടറിന്റെ പുതിയ പതിപ്പ് മിഴി തുറന്നത്. 2009ൽ മോഹലാലിന്റെ ഔദ്യോഗിക വെബ്സൈറ്റായി ദി കംപ്ലീറ്റ് ആക്ടറിന്രെ പ്രകാശനം നിർവ്വഹിച്ചത് പ്രിയ സുഹൃത്തായ ജഗതി ശ്രീകുമാറായിരുന്നു. വർഷങ്ങൾക്കിപ്പുറം പുതിയ രൂപത്തിലും ഉള്ളകടത്തിലും ദ കംപ്ലീറ്റ് ആക്ടർ ജനങ്ങൾക്കു മുന്നിലെത്തിച്ചതും അതേ ജഗതി ശ്രീകുമാർ. കുടുബ സമേതമാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ജഗതി ശ്രീകുമാർ എത്തിയത്.
മോഹൻലാൽ സ്വന്തം കൈപ്പടയിലെഴുതിയ ബ്ലോഗുകളും ഫേസ്ബുക്ക് പോസ്റ്റുകളും വെബ്സൈറ്റിലൂടെ നേരത്തെ ലഭ്യമാണ്. ഇവയുടെ ശബ്‍ദ-ദൃശ്യവിവരങ്ങളും ഇനി ലഭ്യമാണ്. മോഹൻലാലെന്ന നടന്റെ കലാ ജീവിത്തെയും സ്വകാര്യ ജീവത്തെയും അടുത്തറിയാൻ വെബ്സൈറ്റ് കൂടുതൽ സഹായിക്കും. മോഹൻലാൽ ഇതുവരെ അഭിനയിച്ച സിനിമകളുടെ വിശേഷങ്ങൾ, നടന്റെ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങള്‍. പെയിന്റിംഗുകൾ എന്നിവയും വെബ്സൈറ്റിലുണ്ട്. ചർച്ചകള്‍ക്കും ആശങ്ങള്‍ പങ്കുവയ്ക്കാനും ഇടമുണ്ട്. ലാൽ സ്റ്റോർ എന്ന വിഭാഗമാണ് പുതിയ പതിപ്പിന്റെ പ്രത്യേകത. മോഹൻലാൽ വിവിധ സിനിമകളിൽ ഉപയോഗിച്ച വസ്ത്രങ്ങളും ആഭരണങ്ങളും മോഹന്‍ലാലിന്റെ കയ്യൊപ്പോടുകൂടിയ സാധനങ്ങളുമെല്ലാം വിൽപ്പനയ്‍ക്കു വച്ചിട്ടുണ്ട്. അതിൽ നിന്നു കിട്ടുന്ന വരുമാനം സന്നദ്ധ പ്രവർത്തനങ്ങള്‍ ഉപയോഗിക്കും. ഇന്ത്യൻ ആർമിയിലെ തൊഴിവസരങ്ങളും വെബ്സൈറ്റിലൂടെ അറിയാം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ