മോഹന്‍ലാലിനും പി ടി ഉഷയ്‍ക്കും കാലിക്കറ്റ് സർവ്വകലാശാല ഡിലിറ്റ് ബിരുദം സമ്മാനിക്കും

By Web DeskFirst Published Jan 28, 2018, 11:38 PM IST
Highlights

നാല് പതിറ്റാണ്ട് കാലത്തെ സജീവ സാന്നിദ്ധ്യം കൊണ്ട് മലയാളിയുടെ ജീവിതത്തില്‍ ഭാഗമായി തീർന്ന ചലച്ചിത്ര താരം മോഹൻലാലിനും കായിക രംഗത്ത് രാഷ്‍ട്രത്തിന്റെ അഭിമാനമായി മാറിയ പിടി ഉഷയ്‍ക്ക് കാലിക്കറ്റ് സർവ്വകലാശാല ഡിലിറ്റ് ബിരുദം സമ്മാനിക്കും. നാളെ രാവിലെ 10 മണിക്ക് സർവ്വകലാശാലയിൽ പ്രത്യേകം തയ്യാറാക്കിയ ഡിലിറ്റ് പവലിയനിലാണ് ബിരുദദാനം നടക്കുക. സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ കെ മുഹമ്മദ് ബഷീർ ഇരുവർക്കും ബിരുദം സമ്മാനിക്കും. കാലിക്കറ്റ് സർവ്വകലാശാല പൂർവ്വ വിദ്യാർത്ഥി കൂടിയാണ് പി ടി ഉഷ.

 

click me!