മാജിക് ഒന്നുമില്ല, ഒടിയന്‍ ഒരു പാവം സിനിമയാണ്; ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

Published : Dec 15, 2018, 07:10 PM ISTUpdated : Dec 15, 2018, 07:12 PM IST
മാജിക് ഒന്നുമില്ല, ഒടിയന്‍ ഒരു പാവം സിനിമയാണ്; ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്

Synopsis

വലിയ ചര്‍ച്ചാവിഷയമാവുകയാണ് ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രം. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്.

ലിയ ചര്‍ച്ചാവിഷയമാവുകയാണ് ശ്രീകുമാര്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രം. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. റിലീസിന് പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ അടക്കമുള്ളവര്‍ സംവിധായകനെതിരെ തിരിഞ്ഞു. സംവിധായകന്‍ അനാവശ്യ ഹൈപ്പാണ് ചിത്രത്തിന് നല്‍കിയതെന്നും സംവിധാനത്തിലെ പിഴവാണ് ചിത്രത്തിന് തിരിച്ചടിയായതെന്നും ആണ് മോഹന്‍ലാല്‍ ആരാധകരുടെ വാദം. 

അതേസമയം ചിത്രത്തിന്‍റെ റിലീസിന് മുമ്പ് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഒടിയന്‍ ഒരു പാവം സിനിമയാണെന്നും. അതില്‍ മാജിക് ഒന്നുമില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. നാട്ടിന്‍ പ്രദേശത്ത് നടക്കുന്ന ഒരു വൈകാരികതയുടെ ചിത്രമാണ് ഒടിയനെന്നും താനും റിലീസിനായി കാത്തിരിക്കുകയാണെന്നും ലാല്‍ അന്ന് പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെ ആയിരുന്നു ലാലിന്‍റെ പരാമര്‍ശം.  'ഒരു പാവം സിനിമയാണ് ഒടിയന്‍, അല്ലാതെ മാജിക് ഒന്നുമില്ല. പേടിപ്പെടുത്തുന്ന ഭയങ്കര സിനിമയല്ല. നാട്ടിന്‍പുറത്ത് നടക്കുന്ന പ്രണയവും തമാശയും ഒക്കെയുള്ള ചിത്രമാണ് ഒടിയന്‍' എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ലാല്‍ പറഞ്ഞതുപോലെ ചിത്രത്തെ അതിന്‍റേതായ അര്‍ഥത്തില്‍ അവതരിപ്പിക്കാന്‍ നേരത്തെ തന്നെ സംവിധായകന് കഴിഞ്ഞില്ല എന്നാണ് ഇപ്പോള്‍ ആരാധകരുടെ ആരോപണം. അതേസമയം സംവിധായകനെ പിന്തുണച്ചും ഒരു വിഭാഗം രംഗത്തെത്തുന്നു. റിലീസിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും ഒടിയന്‍ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്.

PREV
click me!

Recommended Stories

ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
'എന്റെ ആ ഡയലോഗ് അറംപറ്റി, ഒടുവിൽ ബിരിയാണി കിട്ടി'; പാട്രിയേറ്റ് ലൊക്കേഷനിലെ കഥ പറഞ്ഞ് പിഷാരടി