ഫ്രീക്കനും ആക്ടിവിസ്റ്റും ശ്വേതയും പിന്നെ ലാലേട്ടനും കിടിലം വീടും

Web Desk |  
Published : Jun 24, 2018, 11:57 PM ISTUpdated : Jun 29, 2018, 04:22 PM IST
ഫ്രീക്കനും ആക്ടിവിസ്റ്റും ശ്വേതയും പിന്നെ ലാലേട്ടനും കിടിലം വീടും

Synopsis

ഫ്രീക്കനും ആക്ടിവിസ്റ്റും ശ്വേതയും പിന്നെ ലാലേട്ടനും കിടിലം വീടും

ലയാളികള്‍ ആകാംഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളികളുടെ സ്വന്തം ലാലേട്ടന്‍ അവതാരകനായി എത്തുന്നു എന്നത് തന്നെയാണ് റിയാലിറ്റി ഷോയുടെ പ്രത്യേകതയും. മുംബൈല്‍ ചിത്രീകരണം നടക്കുന്ന ഷോയില്‍ 16 പേരാണ് പങ്കെടുക്കുന്നത്.

അവതാരകയായ രഞ്ജിനി ഹരിദാസ്, നടി അര്‍ച്ചന സുഷീലന്‍, നടന്‍ തരികിട സാബു, മോഡലും നടനുമായ ഡേവിഡ് ജോണ്‍, പേളി മാണി, ബിസിനസുകാരനായ മനോജ് വര്‍മ, ഫ്രീക്കന്‍ എന്ന് സോഷ്യല്‍മീഡിയയില്‍ വിളിപ്പോരുള്ള ബഷീര്‍ ബഷി, നടി അതിഥി റായ്, കോമഡി താരം അനൂപ് ചന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തക ദിയ സന, നടനും പാട്ടുകാരനുമായ അരിസ്റ്റോ സുരേഷ്, നടി ഹിമ ശങ്കര്‍, സീരിയല്‍ താരം ശ്രീനീഷ്, നടിയും ജഗതി ശ്രീകുമാറിന്‍റെ മകളുമായ ശ്രീലക്ഷ്മി, സീരിയല്‍ താരം ദീപന്‍ മുരളി ശ്വേതാ മേനോന്‍ എന്നിവരാണ് മത്സരാര്‍ഥികള്‍.

കണ്ണുകെട്ടി ബിഗ് ബോസ് വീട്ടിലേക്ക് പ്രവേശിക്കുന്ന മോഹന്‍ലാല്‍  വീടിന്‍റെ ഓരോ ഇടവും പിചയപ്പെടുത്തി.  വിശാലമായ ഡൈനിങ് ഹാള്‍ പതിനാറ് പേര്‍ക്കായി 10 സീറ്റുകള‍് മാത്രമുള്ള ഡൈനിങ് ടേബിള്‍,  ഓപ്പണ്‍ കിച്ചണ്‍, നിറഞ്ഞു കവിഞ്ഞ കലവറ,  സ്ത്രീകള‍്ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം ബെഡ്റൂമുകള്‍ എന്നിവയെല്ലാം മോഹന്‍ലാല്‍ പരിചയപ്പെടുത്തി. ഇരുട്ടിലും പ്രവര്‍ത്തിക്കുന്ന 60 കാമറകളാണ് ഒരുക്കിയിരിക്കുന്നത്. ബാത്ത്റൂമുകള്‍ മാത്രമാണ് കാമറയില്ലാത്ത ഏക ഇടം. അങ്ങനെ പ്രേക്ഷകര്‍ ആകാംക്ഷയോട കാത്തിരുന്ന ബിഗ് ബോസിനെ 'ഫ്രീക്കനും ആക്ടിവിസ്റ്റും ശ്വേതയും പിന്നെ ലാലേട്ടനും കിടിലം വീടും എന്ന് ചുരുക്കിപ്പറയാം.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ദിലീപ്-മോഹൻലാൽ കോമ്പോ, 'ഭ.ഭ.ബ' എങ്ങനെയുണ്ട് ? പ്രേക്ഷകർ പറയുന്നു
'ഹ്വൊറോസ്റ്റോവ്സ്കി സിനിമകൾ പേഴ്സണൽ ഫേവറേറ്റ്'| Mini IG| IFFK 2025