
മോഹൻലാൽ ആരാധകരെ തേടി ഒരു സന്തോഷവാർത്തകൂടി. ഷാജി കൈലാസിന്റെ ആക്ഷൻ ത്രില്ലറിൽ മോഹൻലാൽ നായകനാകുന്നു. രണ്‍ജി പണിക്കരുടേതാണ് തിരക്കഥ.
ഇതുവരെ ഏഴു സിനിമകളാണ് മോഹൻലാൽ ഷാജി കൈലാസ് ടീമിന്റേതായി പുറത്തു വന്നിട്ടുള്ളത്. 1997ൽ രഞ്ജിത്തിന്റെ തിരക്കഥയില്‍ ഇറങ്ങിയ ആറാം തമ്പുരാൻ മുതൽ 2009ൽ എകെ സാജന്റെ തിരക്കഥയിൽ തയ്യാറായ റെഡ് ചില്ലീസ് വരെ. ആക്ഷൻ രംഗങ്ങളും തട്ടുപൊളിപ്പൻ ഡയലോഗുകളുമൊക്കെയായി മോഹൻലാൽ തകർത്താടിയ ഏഴു ചിത്രങ്ങൾ. 2013ൽ ജയറാമിനെ നായകനാക്കി ജിഞ്ചർ സംവിധാനം ചെയ്‍തശേഷം
ഷാജി കൈലാസ് ചിത്രങ്ങളൊന്നും ഇറങ്ങിയിട്ടില്ല. ഏതായാലും ഇടവേളയ്ക്ക് ശേഷമുള്ള വരവ് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് ഷാജി കൈലാസ്. ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത് രണ്‍ജി പണിക്കർ കൂടിയാകുമ്പോൾ ഇടിവെട്ട് ഡയലോഗുകളിലൂടെ തിരശ്ശീലയിൽ തീ പാറുമെന്നുറപ്പ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ആദ്യമായി പുറത്തെത്തിയ ഡോ:പശുപതി (1990)യുടെ സംവിധായകന്‍ ഷാജി കൈലാസ് ആയിരുന്നു. പിന്നീട് തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, മാഫിയ, കമ്മിഷണര്‍, ദി കിംഗ് തുടങ്ങി ഒരു പിടി ചിത്രങ്ങൾ. മിക്കവയും അതത് കാലത്തെ ബോക്സോഫീസ് ഹിറ്റുകൾ. സോഷ്യൽ ത്രില്ലർ ഇനത്തിൽപ്പെടുന്ന ചിത്രം ഒരു സമ്പൂർണരാഷ്ട്രീയ ചിത്രമാകില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്. ഏതായാലും മൂവർ സംഘത്തിൽ നിന്നും ഹിറ്റിൽ കുറഞ്ഞൊന്നും മലയാള സിനിമാപ്രമികൾ പ്രതീക്ഷിക്കുന്നില്ല.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ