മോഹന്‍ലാല്‍ - ലാല്‍ ജോസ് ചിത്രത്തിന് പേരിട്ടു. ‘വെളിപാടിന്‍റെ പുസ്തകം’

By Web DeskFirst Published May 21, 2017, 12:43 PM IST
Highlights

തിരുവനന്തപുരം: നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം എത്തുന്ന മോഹന്‍ലാല്‍ - ലാല്‍ ജോസ് ചിത്രത്തിന് പേരിട്ടു. ‘വെളിപാടിന്റെ പുസ്തകം’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.  കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ നടന്നിരുന്നു. എങ്കിലും ചിത്രത്തിന്‍റെ പേര് പുറത്തുവിട്ടിരുന്നില്ല.  മോഹന്‍ലാല്‍ കോളജ് പ്രൊഫസറായി എത്തുന്ന ചിത്രത്തില്‍ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ രേഷ്മ രാജനാണ് നായികയായെത്തുന്നത്. സലിം കുമാര്‍, അനൂപ് മേനോന്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

click me!